കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടെങ്കില്‍ അത് നല്ല കാര്യമെന്ന് നടി റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിയും ഇതേ നിലപാടാണ് എടുത്തത്. മന്ത്രി പി രാജീവുമായി ഹേമ കമ്മീഷനുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം ഡബ്ല്യുസിസി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി.

സിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മസിദ്ദീഖിന്റെ പേര് പറഞ്ഞിട്ടുണ്ട്, ഗൂഢാലോചന നടന്നത് ആലുവയില്‍ ഹോട്ടലിലെന്ന് പള്‍സര്‍ സുനിയുടെ അമ്മ

അതേസമയം അമ്മ വെറും പുരുഷ സംഘടനയാണെന്നും, പേരിന് മാത്രമാണ് സ്ത്രീകളെ അധികാര സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തുന്നതെന്നും റിമ നേരത്തെ വിമര്‍ശിച്ചിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രണ്ട് വര്‍ഷത്തോളമായി പുറത്തുവിട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്നും നേരത്തെ റിമ നേരത്തെ ചോദിച്ചിരുന്നു.

1

താരസംഘടനയായ അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടെന്ന് നടി സുരഭി ലക്ഷ്മി വ്യക്തമാക്കി. ഇന്റേണല്‍ കമ്മിറ്റി ഒരു സംഘടനയില്‍ വേണം. അതിപ്പോള്‍ അമ്മയിലുണ്ട്. അത് വളരെ ശക്തവുമായിരിക്കുമെന്നും സുരഭ പറഞ്ഞു. അമ്മ ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അമ്മ കൊടുക്കുന്ന കൈനീട്ടം കൊണ്ടാണ് മരുന്ന് വാങ്ങുന്നതെന്ന് പറഞ്ഞ് കരയുന്ന ഒരുപാട് സീനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. ഉറപ്പായും വോട്ട് ചെയ്യും. വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് വിളിച്ചല്ലോ എന്നായിരുന്നു പലരും പറഞ്ഞത്. മത്സരിക്കുമ്പോള്‍ ജയിക്കുമോ തോല്‍ക്കുമോ എന്നതിനെ കുറിച്ചൊന്നും ചിന്തിക്കാറില്ല. അഞ്ഞൂറിലധികം അഭിനേതാക്കളുമായി സംസാരിക്കാനും അവരുമായി ബന്ധമുണ്ടാക്കാനും ഇത് വഴി സാധിച്ചുണ്ടെന്നും സുരഭി പറഞ്ഞു.

2

എക്‌സിക്യൂട്ടീവ് അംഗം എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമോ അതൊക്കെ ചെയ്യണം. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ ആളാണ് താനെന്നും സുരഭി വ്യക്തമാക്കി. നേരത്തെ ഡബ്ല്യുസിസി അംഗങ്ങള്‍ വനിത കമ്മീഷനെ കാണുകയും ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനാണ് സുരഭി മറുപടി കൂടി നല്‍കിയിരക്കുന്നത്. അതേസമയം താരസംഘടനയായ അമ്മയില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റിയുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. സംഘടനയില്‍ ഇതുവരെ അത്തരമൊരു കമ്മിറ്റി ഇല്ലായിരുന്നു. ഇപ്പോള്‍ വന്നിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണെന്നും ഡബ്ല്യുസിസി പറഞ്ഞു.

3

അതേസമയം നടി റിമ കല്ലിങ്കലാണ് ഡബ്ല്യുസിസിക്ക് വേണ്ടി സംസാരിച്ചത്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി രാജീവിനെ റിമ അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ കണ്ടു. മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന്‍ ശുപാര്‍ശയില്‍ നിയമ നിര്‍മാണം നടത്തും മുമ്പ് ഡബ്ല്യുസിസി അംഗങ്ങളുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ട്. അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇല്ലാത്തത് കൊണ്ടാണ് ഈ പോരാട്ടം വേണ്ടി വന്നതെന്ന് റിമ പറഞ്ഞു. ഇന്റേണല്‍ കമ്മിറ്റി വന്നത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നുവെന്നും റിമ കല്ലിങ്കല്‍ വ്യക്തമാക്കി. സര്‍വൈവറെയും കുറ്റാരോപിതനെയും ഒരിടത്ത് ഇരുത്താമെന്ന് പറഞ്ഞ സംഘടനയാണ് അമ്മയെന്ന് നേരത്തെ റിമ കുറ്റപ്പെടുത്തിയിരുന്നു.

4

ഇവിടെയുള്ള വലിയൊരു വര്‍ക്കേഴ്‌സ് സംഘടനയുടെ പ്രസിഡന്റ് ആ കുറ്റാരോപിതനെ വെച്ച് സിനിമ എടുക്കുകയാണ് ചെയ്തതെന്നും റിമ നേരത്തെ ആരോപിച്ചിരുന്നു. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ച് വരികയാണെന്ന് രാജീവ് ഡബ്ല്യുസിസിയെ അറിയിച്ചു. ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ സമഗ്രമായ നിയമ നിര്‍മാണം ആലോചിക്കൂ എന്നും മന്ത്രി പറഞ്ഞിരുന്നു. നേരത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയെയും ജസ്റ്റിസ് ഹേമകമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഡബ്ല്യുസിസി അംഗങ്ങള്‍ കണ്ടിരുന്നു. ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിക്കേണ്ട സാഹചര്യം സര്‍ക്കാരിനില്ലെന്നും സതീദേവി പറഞ്ഞിരുന്നു.

5

അതേസമയം നമ്മുടെ ഇന്‍ഡസ്ട്രിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടമില്ല. മുംബൈയില്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത പ്രൊഡക്ഷന്‍ യൂണിറ്റുകളുടെ ലൈസന്‍സ് തന്നെ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇവിടെ അതേ സംസ്‌കാരം എന്തുകൊണ്ട് കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്നും റിമ ചോദിക്കുന്നു. പത്ത് പേര്‍ ചേര്‍ന്നാണ് ഈ ഇന്‍ഡസ്ട്രിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കുന്ന ഒരു സര്‍ക്കാരിന് എന്തുകൊണ്ട് ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ആരെയാണ് ഇവര്‍ സംരക്ഷിക്കുന്നത്. ഇത് ഓര്‍മപ്പിക്കേണ്ടതുണ്ട്. കാരണം ഇവിടെയുള്ള സിനിമാ സംസ്‌കാരത്തിന്റെ കുഴപ്പമാണെന്നും റിമ നേരത്തെ പറഞ്ഞിരുന്നു.

ബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേബിജെപിയെ തടയാനാവുക അവര്‍ക്ക് മാത്രം, കോണ്‍ഗ്രസിനെ പിന്നിലാക്കി പ്രാദേശിക പാര്‍ട്ടികളെന്ന് സര്‍വേ

English summary
actress surabhi lakshmi says internal committee in amma, rima kallingal says its wcc's victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X