മോഹന്‍ലാലിനൊപ്പം അഭിനയിച്ചു, ഇപ്പോള്‍ പെട്രോള്‍ പമ്പില്‍; നടി സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോ വൈറല്‍...
കോഴിക്കോട്: ഹരീഷ് കണാരനാണോ ഇത്... ഒറ്റനോട്ടം കണ്ടാല്‍ ആരും ചോദിച്ചുപോകും. അല്‍പ്പം നരച്ചിട്ടുണ്ട്... നടി സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോ കാണുന്നവരെല്ലാം ചോദിക്കുന്നു ഈ ചോദ്യം... കോഴിക്കോട്ടെ ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ വീഡിയോ ആണ് സുരഭി ലക്ഷ്മി ഇന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്. സംസാരിച്ചുവന്നപ്പോള്‍ അദ്ദേഹം നടനായിരുന്നു.
നടന്‍ എന്നു പറഞ്ഞാല്‍ ആരും ശ്രദ്ധിക്കാത്ത വേഷങ്ങള്‍ മാത്രം ചെയ്ത ഒരാള്‍. താന്‍ അഭിനയിച്ച സിനിമകളും തിരിച്ചറിയാന്‍ അതിലെ വേഷങ്ങളുമെല്ലാം അദ്ദേഹം സുരഭി ലക്ഷ്മിയോട് പറയുന്നു. വീഡിയോ പിടിക്കുന്നത് കണ്ട് ഇതൊന്നും അതില്‍ വരില്ലല്ലോ ലേ... എന്ന നിഷ്‌കളങ്കമായ ചോദ്യവും....

ആദ്യം ഡീസല്‍ ലിറ്ററിന് എന്താ വില എന്ന് ചോദിച്ചാണ് സുരഭി സംസാരം തുടങ്ങുന്നത്. പഴയ വിലയ്ക്ക് കിട്ടുമോ എന്ന കുസൃതി ചോദ്യം കൂടെ. പിന്നീട് നടന്ന സംസാരത്തിനിടെയാണ് തന്റെ പഴയ കാലം അദ്ദേഹം എടുത്തു പറയുന്നത്. മുമ്പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും പിന്നീട് ഗള്‍ഫില്‍ പോയി തിരിച്ചുവന്നപ്പോള്‍ എല്ലാം മാറിമറിഞ്ഞുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മുഖത്തെ മാസ്‌ക് മാറ്റി അദ്ദേഹം കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി. താന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. മോഹന്‍ലാല്‍ നായകനായ കലാപാനി, സുരേഷ് ഗോപിയുടെ ഏകലവ്യന്‍, മുകേഷ് അഭിനയിച്ച ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകളിലെല്ലാം ചെറിയ വേഷയങ്ങള്‍ ചെയ്തുവെന്നും അദ്ദേഹം വിശദീകരിച്ചു.

കലാപാനിയില്‍ ഏതായിരുന്നു വേഷം എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വസൂരി ബാധിച്ച് കപ്പലില്‍ യാത്ര ചെയ്യുന്നവരെ ബ്രിട്ടീഷ് നേവി ഓഫീസര്‍ വെടിവച്ച് കൊല്ലുന്ന ഒരു രംഗമുണ്ട്. ആ രംഗത്തുള്ളവരില്‍ ഒന്ന് ഞാനാണ് എന്ന് അദ്ദേഹം പറയുന്നു. സുരഭി ലക്ഷ്മിയുടെ വീഡിയോയില്‍ കലാപാനായിലെ ആ ദൃശ്യങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

പിന്നീട് 12 കൊല്ലം ഗള്‍ഫിലായിരുന്നു. തിരിച്ചുവന്നപ്പോള്‍ എല്ലാം മാറി. സിനിമയും സിനിമാക്കാരുമെല്ലാം... ഷാജി കൈലാസിന്റെ ചിത്രങ്ങളൊക്കെ ഇപ്പോള്‍ വല്ലപ്പോഴുമല്ലേ വരുന്നത്. മരം എന്ന പേരില്‍ ഒരു സിനിമ പിടിച്ചിരുന്നു. പക്ഷേ, അത് പൊട്ടിപ്പോയി. ചെറിയ വേഷങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ പറയണമെന്നും അദ്ദേഹം സുരഭിയോട് പറയുന്നു. പിന്നെ വാടകയ്‌ക്കോ ഷൂട്ടിങിനോ വീട് ആവശ്യമുണ്ടെങ്കില്‍ അതും പറയണമെന്ന് അദ്ദേഹം പറഞ്ഞു.

വാടകയ്ക്ക് വീടുണ്ട്. 15000 രൂപയാണ് വില. ലേഡീസ് ഹോസ്റ്റലിന് അടുത്ത് 15000ത്തിന് വീട് കിട്ടും. സുരഭി ലക്ഷ്മി പങ്കുവച്ച വീഡിയോയ്ക്ക് ഒപ്പമുള്ള വാചകം ഇതായിരന്നു. ലേഡീസ് ഹോസ്റ്റലിന് അടുത്ത് പതിനയ്യായിരത്തിന് വീട്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ... എന്നാണ് സുരഭി കുറിച്ചത്.

ഇതില്‍ ഏറ്റവും ഹൈലേറ്റ് പമ്പിലെ ജീവനക്കാരന്റെ സംസാരശൈലിയാണ്. മറ്റൊന്ന് അദ്ദേഹത്തിന് ഹരീഷ് കണാരനുമായുള്ള രൂപസാദൃശ്യവും. കോഴിക്കോട്ടുകാരന്റെ എല്ലാ നിഷ്‌കളങ്കതയും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടെന്ന് ഒട്ടേറെ പേര്‍ കമന്റ് ചെയ്യുന്നു. കണാരേട്ടനില്ലെങ്കില്‍ ഇദ്ദേഹത്തെ വച്ച് സിനിമ ചെയ്യാമെന്ന് പറയുന്നവരും ഏറെ.

ഇതൊന്നും വീഡിയോയില്‍ വരില്ലല്ലോ അല്ലേ എന്ന പമ്പ് ജീവനക്കാരന്റെ വാക്കുകളും പലരെയും ആകര്‍ഷിച്ചു. അഞ്ച് മിനുട്ടിലധികം നീണ്ട സംസാരത്തിന് ശേഷം സുരഭി പിന്നെ കാണാമെന്ന് പറഞ്ഞ് യാത്ര തുടര്‍ന്നു. അദ്ദേഹവുമായി സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയാനും കാണിച്ച സുരഭിയുടെ നല്ല മനസിനെ പ്രശംസിച്ചുള്ള കമന്റുകളും അനവധിയാണ്.












Click it and Unblock the Notifications