'അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ?';വായടപ്പിച്ച മറുപടിയുമായി സാസ്വിക
കൊച്ചി; തന്റെ പുതിയ ചിത്രമായ ചതുരത്തിലെ വേഷത്തിനെതിരെ ഉയർന്ന മോശം കമന്റുകൾക്ക് ചുട്ടമറുപടിയുമായി നടി സാസ്വിക. സാസ്വികയും നടൻ റോഷൻ മാത്യുവും തമ്മിലുള്ള പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയ ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസായിരുന്നു. ഇതിനെതിരെയായിരുന്നു ചിലർ രംഗത്തെത്തിയത്. ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കാൻ ഉദ്ദേശിക്കുന്നേയെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേയെന്നായിരുന്നു സാസ്വിക നൽകിയ മറുപടി.

പ്രീതി ആർ ത്രെട്ട്സ് എന്ന അക്കൌണ്ടിൽ നിന്ന് വന്ന കമൻ്റിനു മറുപടിയായാണ് സ്വാസിക തൻ്റെ അഭിപ്രായം പറഞ്ഞത്.നടിയുടെ പ്രതികരണം ഇങ്ങനെ-
അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ, പുരുഷനെ പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളുടെയും സ്ത്രീകളുടെയും അവകാശമാണ്. അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൾട്ട്സ് ഒൺലി എന്നാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം. അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല.
സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന് സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം.പഴയത് പോലെയല്ല. ലൈംഗിക വിദ്യാഭ്യാസത്തിൻ്റെയൊക്കെ കാലമാണ്. അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ, പ്ലീസ്.
തുണി മാറിക്കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല എന്നുമായിരുന്നു സ്വാസിക കുറിച്ചത്. നിരവധി പേരാണ് നടിയുടെ കമന്റിന് കയ്യടിച്ച് രംഗത്തെത്തിയത്. ഈ സിനിമ കാണാൻ ഞങ്ങൾ തീയറ്ററിൽ തന്നെ പോകുമെന്നായിരുന്നു പലരുടേയും കമന്റുകൾ.
സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുരം.സാസ്വിക, റോഷൻ മാത്യു എന്നിവരെ കൂടാതെ അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, വിനോയ് തോമസ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം. ഓഗസ്റ്റിൽ ചിത്രം തീയറ്ററിൽ റിലീസ് ചെയ്യും.
'ഈ സൗന്ദര്യത്തെ എങ്ങനെ വർണിക്കും? വീണ്ടും ഞെട്ടിച്ച് സാധിക, ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications