'അങ്ങനെയൊരു സിറ്റുവേഷനില്‍ അഭിനയം നിര്‍ത്തും; ആ മൈന്‍ഡ് സെറ്റാണ് ഇപ്പോഴുള്ളത്: അല്ലാതെ ഡിപ്രഷന്‍ അടിക്കില്ല
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സ്വാസിക ആദ്യം പ്രേക്ഷക മനസില്‍ ഇടം പിടിച്ചത്. പിന്നീട് സിനിമകളില്‍ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ ഏറ്റെടുത്തതിലൂടെയൂം നിരൂപക പ്രശംസ നേടി. ഗ്ലാമറസ് റോളുകളില്‍ അഭിനയിക്കാന്‍ മടികാട്ടാത്ത താരം ഉറച്ച നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാണ്.
ചതുരം, വിവേകാനന്ദന്‍ വൈറലാണ് എന്നീ സിനിമകളിലെ സ്വാസികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാസികയുടേതായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ മാമന്‍ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ തമിഴിലാണ് താരത്തെ തേടിയെത്തുന്നത്. നീണ്ട പതിമൂന്നു വര്‍ഷത്തെ കരിയറില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് സ്വാസിക ചെയതത്.

അഭിമുഖങ്ങളിലെ നടിയുടെ പ്രസ്താവനകള്‍ പലപ്പോഴും വിവാദവും ക്ഷണിച്ചു വരുത്താറുണ്ട്. അടുത്തിടെ ഷൈന്‍ ടോം ചാക്കോ-വിന്‍സി വിഷയത്തില്‍ സ്വാസികയുടെ പ്രതികരണം വിവാദമായിരുന്നു. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്.
ഇപ്പോഴിതാ, വീട്ടുകാര്‍ പറഞ്ഞാല്‍ താന്‍ അഭിനയം പൂര്‍ണമായി നിര്‍ത്തുമെന്ന് സ്വാസിക പറഞ്ഞു. അങ്ങനെയൊരു മൈന്‍ഡ് സെറ്റില്‍ ആണ് ഞാന്‍ മുന്നോട്ടു പോകുന്നത്. അല്ലാതെ എനിക്ക് സ്വാതന്ത്ര്യമുണ്ട്. എല്ലാവരും എതിര്‍ത്താലും ഞാന്‍ കണ്ടിന്യൂ ചെയ്യും, അങ്ങനെയില്ല. ഹസ്ബന്‍ഡ് പറയുകയാണെങ്കില്‍ അമ്മ പറയുകയാണെങ്കില്‍, എന്റെ ആങ്ങളമാര്‍ നീ ആ സിനിമ ചെയ്തത് ഞങ്ങള്‍ക്ക് മോശമായി, അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ അഭിനയം വേണ്ടെന്ന് വയ്ക്കാനുള്ള മൈന്‍ഡ് സെറ്റില്‍ ആണ് ഞാന്‍ ഇരിക്കുന്നത്.
എന്നാല്‍ ഞാന്‍ ജീവിക്കുന്ന സിറ്റുവേഷന്‍ എന്നത്, എല്ലാം പോസിറ്റീവ് ആയി കാണാന്‍ പഠിപ്പിക്കുന്ന ഒരു ഫാമിലിയാണ് എനിക്ക് കിട്ടിയത്. അത് എന്റെ ഭാഗ്യമായിരിക്കും. അങ്ങനെയൊരു സിറ്റുവേഷന്‍ വന്നാല്‍ ഞാന്‍ ഫെയ്‌സ് ചെയ്യാന്‍ റെഡിയാണ്. അല്ലാതെ ഞാന്‍ ഡിപ്രഷന്‍ ആവുകയോ അപ്സെറ്റ് ആവുകയോ ബഹളം വയ്ക്കുകയോ ചെയ്യില്ലെന്നും സ്വാസിക പറഞ്ഞു.












Click it and Unblock the Notifications