കൊച്ചിയില്‍ നടി തെസ്നി ഖാന്‍ കണ്ണ്കെട്ടി ബൈക്കോടിച്ചു
കൊച്ചി: ഇടക്കാലത്ത് സനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും ശത്മായ തിരിച്ച് വരവ് നടത്തിയ നടിയാണ് തെസ്‌നി ഖാന്‍. ഒരു നടി മാത്രമല്ല തെസ്‌നിഖാന്‍, നല്ലൊരു മാജിക്കുകാരി കൂടിയാണ്. ദേശീയ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിയ്ക്കുന്ന റണ്‍ കേരള റണ്ണിന് പിന്തുണയയേകന്‍ തെസ്‌നി ഖാനും പങ്കാളിയായി. വെറുതെയുള്ള പിന്തുണയല്ലേ കേട്ടോ, ഒരു സാഹസിക പ്രകടനത്തിലൂടെയാണ് തെസ്നി റണ്‍ കേരള റണ്ണിന്റെ പ്രചാരകയായത്. കൊച്ചിയില്‍ കണ്ണ്‌കെട്ടി ബൈക്കോടിച്ചായിരുന്നു നടിയുടെ പ്രകടനം.
ആദ്യാമായിട്ടല്ല തെസ്‌നി ഖാന്‍ കൊച്ചിയില്‍ കണ്ണ് കെട്ടി ബൈക്കോടിയ്ക്കുന്നത്. പതിനഞ്ച് വര്‍ഷം മുന്‍പ് അച്ഛനും പ്രശസ്ത മജീഷ്യനുമായ പ്രഫ അലിഖാന്റെ ഷോയുടെ ഭാഗമായി തെസ്‌നി കണ്ണ് കെട്ടി ബൈക്കോടിച്ചിരുന്നു. ഇതേ പ്രകടനമാണ് വര്‍ഷങ്ങള്‍ക്കിപ്പുറം തെസ്‌നി ഖാന്‍ വീണ്ടും ആവര്‍ത്തിച്ചത്.

കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്ന പെന്റാ മേനകയിലെ വ്യപാരികളാണ് പരിപാടി സംഘടിപ്പിച്ചത്. ട്രാഫിക് പൊലീസിന്റെ നിബന്ധനയുണ്ടായിരുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മുക്കാല്‍ കിലോമീറ്റര്‍ മാത്രമായിരുന്നു യാത്ര. കറുത്ത തുണികൊണ്ട് കണ്ണ് മൂടിക്കെട്ടിയാണ് തെസ്‌നി ബൈക്കോടിച്ച്. സാഹസിക പ്രകടനം എസിപി മുഹമ്മദ് റഫീഖ് ഫ്ളാഗ് ഓഫ് ചെയ്തു.












Click it and Unblock the Notifications