കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരാവേദനകള്‍ക്ക് അറുതി, തൊടുപുഴ വാസന്തി ഓര്‍മയായി... വിട പറഞ്ഞത് 70-80 കളിലെ തിരക്കേറിയ നടി

450ലേറെ സിനിമകളില്‍ ഇവര്‍ അഭിനയിച്ചിട്ടുണ്ട്

  • By Manu
Google Oneindia Malayalam News

Recommended Video

cmsvideo
തൊടുപുഴ വാസന്തി അന്തരിച്ചു | Oneindia Malayalam

തൊടുപുഴ: മുന്‍ കാല നടി തൊടുപുഴ വാസന്തി അന്തരിച്ചു. 65ാം വയസ്സിലാണ് നാടകപ്രവര്‍ത്തകയിയും നര്‍ത്തകിയും കൂടിയായ വാസന്തി കാലയവനികയ്ക്കുള്ളിലേക്കു മറഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെ വാഴക്കുളത്തുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ അന്ത്യം. സംസ്‌കാരം വൈകീട്ട് നാലിന് തൊടുപുഴ മണക്കാട്ടുള്ള സഹോദരന്റെ വീട്ടില്‍ വച്ച് നടക്കും.

ജീവിതത്തിന്റെ അവസാന കാലത്ത് ഏറെ ദുരിതങ്ങളാണ് വാസന്തിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു ഇവര്‍. ഇതിനിടെ പ്രമേഹം ബാധിച്ചതിനെ തുടര്‍ന്നു വലതു കാല്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. എങ്കിലും അഭിനയ മോഹം വാസന്തി അവസാനിപ്പിച്ചിരുന്നില്ല. സിനിമയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇവരെ മരണം കൂട്ടിക്കൊണ്ടുപോയത്.

450ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു

450ലേറെ ചിത്രങ്ങളില്‍ വേഷമിട്ടു

450 ലേറെ സിനിമകളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് ഇവരുടെ ജനനം. നാടകന്‍ നടന്‍ കൂടിയായിരുന്ന അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പില്‍ കൂടിയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്.
ചെറുപ്പ കാലത്തു തന്നെ നാടകത്തിലും ബാലെ ട്രൂപ്പിലുമെല്ലാം സജീവമായി മാറാന്‍ വാസന്തിക്കു സാധിച്ചിരുന്നു.

 പി വാസന്തിയെ തൊടുപുഴ വാസന്തിയാക്കിയത്

പി വാസന്തിയെ തൊടുപുഴ വാസന്തിയാക്കിയത്

പീനല്‍കോഡെന്ന നാടകത്തില്‍ അഭിനയിക്കവെയാണ് പി വാസന്തി തൊടുപുഴ വാസന്തിയായി മാറിയത്. നടി അടൂര്‍ ഭവാനിയാണ് ഇവരെ ആദ്യമായി ഈ പേര് വിളിച്ചത്.
നാടകങ്ങളിലൂടെയാണ് വാസന്തിയുടെ സിനിമാ പ്രവേശനം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത എന്റെ നീലാകാശം എന്ന സിനിമയിലൂടെയാണ് ഇവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1976 മുതല്‍ വാസന്തി സിനിമകളില്‍ സജീവമാവുകയും ചെയ്തു.

 വാസന്തി ശ്രദ്ധിക്കപ്പെട്ടത്

വാസന്തി ശ്രദ്ധിക്കപ്പെട്ടത്

പ്രമുഖ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയെന്ന സിനിമയിലെ രാജമ്മയെന്ന കഥാപാത്രത്തിലൂടെയാണ് വാസന്തി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് 70-80 കാലഘട്ടത്തിലെ തിരക്കേറിയ നടിയായി ഇവര്‍ മാറി. അമ്മയായും സഹോദരിയായുമൊക്കെ ഇവര്‍ സിനിമകളില്‍ നിറഞ്ഞുനിന്നു. ആലോലം, കാര്യം നിസ്സാരം, ഗോഡ്ഫാദര്‍, നവംബറിന്റെ നഷ്ടം എന്നിവ വാസന്തിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

അവസാന ചിത്രം

അവസാന ചിത്രം

ആസിഫ് അലി നായകനായി 2016ല്‍ പുറത്തിറങ്ങിയ ഇതു താന്‍ടാ പോലീസ് എന്ന സിനിമയിലാണ് വാസന്തി അവസാനമായി അഭിനയിച്ചത്. സിനിമകള്‍ കൂടാതെ നാടകത്തിലും സീരിയലുകളിലും വാസന്തി സജീവസാന്നിധ്യമായിരുന്നു. നൂറിലേറെ നാടകങ്ങളിലും 16 സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും വാസന്തിക്കു ലഭിച്ചിരുന്നു.
അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ക്കു അര്‍ബുദം ബാധിച്ചതോടെ വാസന്തിക്കു കുറച്ചുകാലം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. മൂന്നു വര്‍ഷം സിനിമയില്‍ നിന്നു മാറിനിന്ന വാസന്തി തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനയാത്. 2010ല്‍ രജീന്ദ്രനും മരണത്തിനു കീഴടങ്ങി. പിറകെ അമ്മയും കൂടി മരിച്ചതോടെ വാസന്തി ഒറ്റപ്പെടുകയായിരുന്നു. ഇവര്‍ക്കു കുട്ടികളില്ല. മണക്കാട്ടുള്ള വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു പിന്നീട് വാസന്തിയുടെ താമസം.

നൃത്തവിദ്യാലയം തുടങ്ങി

നൃത്തവിദ്യാലയം തുടങ്ങി

സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യത മങ്ങിയപ്പോള്‍ വാസന്തി വരമണി നാട്യാലയമെന്ന നൃത്ത വിദ്യാലയം ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇതും അവര്‍ക്ക് പൂട്ടേണ്ടിവന്നു. ഇതിനിടെയാണ് അസുഖങ്ങളും വാസന്തിയെ വേട്ടയാടിയത്.
വാസന്തിയുടെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ കലക്ടീവ് സിനിമ സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു. അവസാന നാളുകളിലും സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വാസന്തി. എന്നാല്‍ ഇനിയും അഭിനയിച്ചിട്ടില്ലാത്ത വേഷങ്ങള്‍ ബാക്കിയാക്കി ഇവരെ മരണം തട്ടിയെടുക്കുകയായിരുന്നു.

English summary
Actress Thodupuzha Vasanthi died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X