കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിപാടിക്കിടെ നടി ഊര്‍മ്മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞു; മഹാദേവനോടാണോ നടിയുടെ ദേഷ്യം?, ആരോപണം

Google Oneindia Malayalam News

കൊല്ലം: ക്ഷേത്രോത്സവത്തിന്‍റ ഭാഗമായി നടന്ന നൃത്ത പരിപാടിക്കിടെ നടി ഊര്‍മിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞതായി ആരോപണം. മകള്‍ ഉത്തര ഉണ്ണിയുടെ നൃത്ത പരിപാടിക്ക് മുന്നോടിയായി അനൗണ്‍സ് ചെയ്യുന്നതിനിടെ മൈക്ക് വര്‍ക്ക് ചെയ്യുന്നില്ലെന്ന ആരോപിച്ച് നടി സദസ്സിലുണ്ടായിരുന്നവര്‍ക്ക് നേരെ മൈക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സംഘാടകര്‍ ആരോപിക്കുന്നു.

ഇതേ തുടര്‍ന്ന് നടിയെ സംഘാടകര്‍ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തൃക്കടവൂര്‍ മഹാദേവ ക്ഷേത്രം ഉത്സവത്തിന്‍റെ ഭാഗമായി നടന്ന നൃത്തപരിപാടിക്കിടെയായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയിത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

മാപ്പ് പറയണം

മാപ്പ് പറയണം

മൈക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ നടി മാപ്പ് പറയണമെന്നാണ് കേരള ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. ഊര്‍മ്മിള ഉണ്ണി പരസ്യമായി മാപ്പ് പറയുന്നത് വരെ നടിയുടേയോ മകളുടേയോ സ്റ്റേജ് പരിപാടികള്‍ക്ക് ശബ്ദവും വെളിച്ചവും നല്‍കേണ്ടതില്ലെന്ന് തീരുമാനവും സംഘടന സ്വീകരിച്ചിട്ടുണ്ട്.

വിമര്‍ശനം

വിമര്‍ശനം

പ്രസ്തുത സംഭവത്തില്‍ നടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫയര്‍ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം രാഗം രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ നടത്തുന്നത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നു. രാഗം രാധാകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

സിനിമ നടിയാകാം

സിനിമ നടിയാകാം

ഊര്‍മിള ഉണ്ണി നിങ്ങള്‍ക്ക് പണമുണ്ടാകാം, സിനിമ നടിയാകാം ഇതു ഞങ്ങളുടെ ജീവിതമാര്‍ഗമാണ്. നിങ്ങളുടെ ചിലങ്കയുടെ വള്ളി പൊട്ടിയാല്‍ അതു വലിച്ചെറിഞ്ഞു കളയുമോ. ഇതിന് മാപ്പ് പറഞ്ഞില്ല എങ്കില്‍ നിങ്ങള്‍ കേരളത്തില്‍ ഉത്സവപറമ്പില്‍ പ്രോഗ്രാം അവതരിപ്പിക്കില്ല. തൃക്കടവൂരില്‍വാഴും മഹാദേവനോടാണോ ഊര്‍മിള ഉണ്ണിയുടെ ദേഷ്യം?

മൈക്ക് എടുത്തെറിഞ്ഞു

മൈക്ക് എടുത്തെറിഞ്ഞു

തൃക്കടവൂര്‍ മഹാദേവന്റെ തിരു: ഉത്സവത്തിന്റെ 7-മത് ദിവസമായ ഇന്നലെ രാത്രി 11 മണിക്ക് പതിനായിരകണക്കിന് ജനങ്ങളുടെ മുന്‍പില്‍ പ്രശസ്ത സിനിമാ താരം ഊര്‍മിള ഉണ്ണി നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് സംസാരിക്കാന്‍ മൈക്ക് എടുത്തപ്പോള്‍ അത് പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ ദേഷ്യത്തോടെ മൈക്ക് എടുത്തെറിയുകയുണ്ടായി.

ഭഗവാന്റെ ശക്തി

ഭഗവാന്റെ ശക്തി

തുടര്‍ന്ന് മൈക്കില്ലാതെ എന്തെല്ലാമോ സംസാരിക്കുകയും ചെയ്തു തുടര്‍ന്ന് പരിപാടി ആരംഭിച്ച് ആദ്യ ഡാന്‍സിന് ശേഷം ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണിയുടെ ഡാന്‍സ് ആരംഭിക്കുന്നതിന് മുമ്പായി ശക്തമായ മഴ പെയ്യുകയും ജനക്കൂട്ടം പിരിഞ്ഞു പോകുകയും ചെയ്തു. ഒരു മണിക്കുറിന് ശേഷം വിരലില്‍ എണ്ണാവുന്ന കാണികളുടെ മുന്നില്‍ ഡാന്‍സ് കളിക്കേണ്ട ഗതികേട് പ്രശസ്ത താരത്തിനുണ്ടായത് ഭഗവാന്റെ ശക്തി ഒന്നുകൊണ്ടു മാത്രമാണ്.

പ്രതികരണം

പ്രതികരണം

ജനങ്ങളാഗ്രഹിച്ച മഴ ലഭിക്കുകയും തൃക്കടവൂര്‍ മഹാദേവന്റെ മണ്ണില്‍ അഹങ്കാരത്തോട് പ്രവര്‍ത്തിച്ച പ്രശസ്ത താരത്തിന്‍റെ നാണംകെട്ട മടങ്ങി പോക്ക് അഹങ്കരികള്‍ക്കുള്ള മറുപടി ആണ്-രാഗം രാധാകൃഷ്ണന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനാപ്പിക്കുന്നു. കുറിപ്പിന് താഴെ നടിയുടെ പെരുമാറ്റ രീതിക്കെതിരെ വിമര്‍ശനവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. മാപ്പ് പറയാതെ നടിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഇവരില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

ആരോപണം ശരിയല്ല

ആരോപണം ശരിയല്ല

എന്നാല്‍, തനിക്കെതിരായി ഉയര്‍ന്ന ആരോപണത്തെ ഊര്‍മ്മിള ഉണ്ണി നിഷേധിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയിയോല്‍ കാണാന്‍ കഴിയും. മൈക്ക് വര്‍ക്ക് ചെയ്യുന്നില്ലെന്ന് മൂന്ന് തവണ അവരോട് പറഞ്ഞിരുന്നു. അതിന് ശേഷം മൈക്ക് താഴെ ഇട്ടിട്ട് കാണികളോട് ഞങ്ങളുടെ പരിപാടിയെ കുറിച്ച് സംസാരിക്കുകയായിരുന്നെന്ന് ഊര്‍മ്മിള ഉണ്ണി വ്യക്തമാക്കുന്നു. പോലീസുകാരന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് രംഗം ശാന്തമാക്കിയതെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

പിന്തുണ

പിന്തുണ

അതിനിടെ, ഊർമ്മിള ഉണ്ണിയുടെ നടപടിയില്‍ ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രതിഷേധം അറിയിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു രാഗം ,സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണൻ ,എറണാകുളം ജില്ലാ പ്രസിഡണ്ട് കെഎ വേണുഗോപാൽ സംസ്ഥാന കമ്മിറ്റി അംഗം സാബു തൃപ്രയാർ എന്നിവർ കൊല്ലം ജില്ലാ സെക്രട്ടറി സിജു മനോഹരനോടൊപ്പം സംഭവസ്ഥലത്ത് വർക്ക് നടത്തിയിരുന്ന ഉടമയെ സന്ദർശിക്കുകയും പ്രതിഷേധ പരിപാടികൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.

തിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരംതിരിച്ചടിച്ച് കോണ്‍ഗ്രസ്; കമല്‍നാഥ് സര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി എംഎല്‍എ,മധുര പ്രതികാരം

 ചെന്നിത്തലയുടെ 268 കോടിയുടെ ആരോപണത്തെ ഒറ്റവാക്കില്‍ 'ആവിയാക്കി' തോമസ് ഐസക് ചെന്നിത്തലയുടെ 268 കോടിയുടെ ആരോപണത്തെ ഒറ്റവാക്കില്‍ 'ആവിയാക്കി' തോമസ് ഐസക്

English summary
Actress Urmila Unni gets angry during dance program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X