'ഹേമ കമ്മിറ്റിയെ പുച്ഛിച്ച ശ്വേത, ഇടവേള ബാബുവില്ലെങ്കില്‍ അമ്മയില്ലെന്ന്'; ഇവരാണോ പ്രസിഡന്റാകേണ്ടത്? ഉഷ ഹസീന
അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോന് വന്നേക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീകള്‍ വരണം എന്ന ആവശ്യം പലകോണില്‍ നിന്ന് ഉയര്‍ന്നതിന് പിന്നാലെ മത്സരരംഗത്ത് നിന്ന് പിന്മാറാന് ജഗദീഷ് സന്നദ്ധത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് സാധ്യതയേറിയത്.
അതേസമയം ശ്വേതയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഉഷ ഹസീന. വ്യക്തിപരമായി ശ്വേതയോട് ഒരു എതിര്‍പ്പുമില്ല എന്നും എന്നാല്‍ ശ്വേതയുടെ ചില നിലപാടുകള്‍ കാരണം പ്രസിഡന്റ് സ്ഥാനത്തേക്ക് അവരെ പിന്തുണയ്ക്കാനാകില്ല എന്നും ഉഷ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ഉഷയുടെ പ്രതികരണം. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരേയും ഉഷ രംഗത്തെത്തിയിട്ടുണ്ട്. ഉഷയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ജഗദീഷേട്ടന് പിന്‍വാങ്ങി ശ്വേത ഈ സംഘടന നയിക്കേണ്ട സാഹചര്യം വന്നിരിക്കുമ്പോള്‍ വ്യക്തിപരമായി എനിക്ക് ഒരു ഇഷ്ടക്കേടും ശ്വേതയോടില്ല. പക്ഷെ ശ്വേതയുമായി സംസാരിച്ചപ്പോള്‍ ശ്വേത പറഞ്ഞ രണ്ട് കാര്യങ്ങള്‍ എനിക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തതാണ്. അത് അമ്മയിലെ അംഗങ്ങളും അറിയട്ടെ. ശ്വേത പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല എന്നാണ്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് ശ്വേത എന്നോട് പറഞ്ഞത്. മറ്റൊരു കാര്യം ശ്വേത പറഞ്ഞത്, മമ്മൂക്കയും ലാലേട്ടനും ഇല്ലെങ്കില്‍ ഈ സംഘടന നിലനില്‍ക്കില്ല, അത് സത്യമാണ്. അതിന്റെ കൂടെ ഇടവേള ബാബു കൂടെ ആ കസേരയില്‍ ഉണ്ടായാലേ ഈ സംഘടന ഉണ്ടാകൂ, ആഗസ്റ്റ് 16 ന് ഈ സംഘടനയുണ്ടാകില്ല എന്നാണ് ശ്വേത പറഞ്ഞത്.
അത് എനിക്കൊരിക്കലും അംഗീകരിക്കാന്‍ പറ്റുന്ന പോയന്റല്ല. ആരാണ് നയിക്കേണ്ടത് എന്ന് അംഗങ്ങള്‍ തീരുമാനിക്കട്ടെ. ഇങ്ങനെ ഒരു ചിന്താഗതിയുള്ള ആളാണോ അമ്മയെ നയിക്കേണ്ടത്? പിന്നെ സെക്രട്ടറി സ്ഥാനത്തേക്ക് സ്ത്രീയായി മത്സരിക്കുന്ന കുക്കു പരമേശ്വരനാണ്. കുക്കു പരമേശ്വരന് 19 കൊല്ലം ഇന്നസെന്റേട്ടന് പ്രസിഡന്റായിരുന്ന സമയത്ത് എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ആളാണ്.
ആ കാലയളവില്‍ സ്ത്രീകള്‍ക്ക് ഒരുപാട് വിഷയങ്ങളുണ്ടായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് ഉള്‍പ്പടെ. ആ സമയത്തൊന്നും ഈ കുക്കു പരമേശ്വരന് സ്ത്രീകള്‍ക്ക് വേണ്ടി ഒരു വാക്ക് സംസാരിച്ചിട്ടില്ല. ഈ കഴിഞ്ഞ കാലത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്ത് പോലും ഇവരാരും സംസാരിക്കാന്‍ മുന്നോട്ട് വന്നിട്ടില്ല. ആറാട്ടണ്ണന്റെ കേസ് ഉണ്ടായപ്പോഴാണ് കുക്കു തിരുവനന്തപുരത്ത് ഒരു കേസ് കൊടുത്തു എന്ന് പറയുന്നത്.
2018 ല്‍ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിയ ശേഷം കുക്കു സ്ത്രീകളായിട്ടുള്ള ഞങ്ങള്‍ കുറച്ച് പേരെ വിളിച്ചിട്ട് പറഞ്ഞ് ഡബ്ല്യുസിസി അമ്മയിലെ സ്ത്രീകള്‍ക്ക് വേണ്ടി കരയേണ്ട, അമ്മയില്‍ നമുക്ക് സ്ത്രീകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാമല്ലോ എന്ന്. അതുകൊണ്ട് ഹോളിഡേ ഇന്നില്‍ ഒരു കമ്മിറ്റി വെച്ചിട്ടുണ്ട് നിങ്ങള്‍ വരണം എന്ന് എന്നോട് പറഞ്ഞു. കുക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ലാത്തത് കൊണ്ട് നിജസ്ഥിതി അറിയാന്‍ ഞാന്‍ ബാബുവിനെ വിളിച്ച് ചോദിച്ചു.
അപ്പോള്‍ ബാബു പറഞ്ഞു കുക്കുവിനെ ഏര്‍പ്പാടാക്കിയത് ഞങ്ങളാണ് എന്ന്. അത് പ്രകാരം ഞാന്‍ അവിടെ ചെന്നു. അവിടെ ചെല്ലുമ്പോള്‍ 12 സ്ത്രീകള്‍ മാത്രമെ ഉള്ളൂ. കെപിഎസി ലളിത, മഞ്ജുപിള്ള, പൊന്നമ്മ ബാബു, ബീന ആന്റണി, തെസ്നി ഖാന്, പ്രിയങ്ക, ലക്ഷ്മിപ്രിയ, ഷംന കാസിം, ലിസി ജോസ്, ഞാന്‍, കുക്കു എന്നിവരെ ഉള്ളൂ. ഞാന്‍ ചചോദിച്ചൂ ഇത്ര പേരെ ഉള്ളോ?
ഇത്രയും വലിയ പ്രശ്നം ചെയ്യാന്‍ പോകുമ്പോള്‍ ബാക്കിയുള്ള സ്ത്രീകള്‍ എവിടെ എന്ന് ചോദിച്ചു. പെട്ടെന്ന് കുറച്ച് പേരെ കൂട്ടിയതാണെന്നാണ് അപ്പോള്‍ പറഞ്ഞത്. ഞങ്ങള്‍ വട്ടംകൂടിയിരുന്നാണ് സംസാരിക്കുന്നത്. എല്ലാവരും പ്രശ്നങ്ങളും പരാതികളുമെല്ലാം പറഞ്ഞു. പിന്നെയാണ് ഇതെല്ലാം ക്യാമറയില്‍ റെക്കോഡ് ചെയ്യുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കിയത്. ഇത് എന്തിനാണ് വീഡിയോ എടുക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു.
അപ്പോള്‍ കുക്കു പറഞ്ഞു ഇതെല്ലാം ആവശ്യമുണ്ട്, തെളിവായി നമുക്ക് വേണം എത്തിക്കേണ്ടിടത്ത് എത്തിക്കും എന്ന്. നമുക്ക് അതൊരു കണ്‍ഫ്യൂഷനായിരുന്നു. പിന്നെ താഴെ ഇറങ്ങിയപ്പോള്‍ കണ്ടു അമ്മയില്‍ കംപ്ലൈന്റ് സെല്‍ രൂപീകരിച്ചു എന്ന് പറഞ്ഞ് ടിവിയില്‍ സ്ക്രോള്‍ പോകുന്നത്. അങ്ങനെ കംപ്ലൈന്റ് സെല്‍ രൂപീകരിക്കാനൊന്നുമല്ലായിരുന്നു ചര്‍ച്ച നടന്നത്. അത് ഞങ്ങള്‍ അംഗീകരിക്കില്ല എന്ന് പറഞ്ഞു.
ലളിത ചേച്ചി, കുക്കു പരമേശ്വരന്, മഞ്ജു പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കംപ്ലൈന്റ് സെല്‍ രൂപീകരിച്ചു എന്ന വാര്‍ത്ത അംഗീകരിക്കില്ല എന്ന് പറഞ്ഞു. ഞാനത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിച്ചു. വീഡിയോ ഷൂട്ട് ചെയ്തത് അവരുടെ അറിവോടെയല്ല എന്നാണ് പറഞ്ഞത്. പിന്നീട് ആ മെമ്മറി കാര്‍ഡ് ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു, ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തിട്ടുണ്ട്, നശിപ്പിച്ചു എന്നൊക്കെയാണ് പറഞ്ഞത്. അതിനകത്ത് ഒരു വ്യക്തതയില്ല.
ഇങ്ങനെ ഉള്ള ആള്‍ക്കാരാണ് അമ്മയെ നയിക്കേണ്ടത്. ബാബുരാജിനെതിരായ ആരോപണങ്ങളെല്ലാം പറയുന്നുണ്ട്. ബാബുരാജിനെതിരായ ആരോപണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം വാങ്ങി വിജയിച്ചത്. അമ്മയിലെ 500 അംഗങ്ങള്‍ക്കറിയാം സംഘടന കൊണ്ടുപോകേണ്ടത് ആരൊക്കെയാണ് എന്ന്. ബാബുരാജ് എന്നല്ല ആരാണെങ്കിലും മത്സരിക്കട്ടെ. സ്ത്രീകള്‍ വരണ്ട എന്നല്ല അര്‍ഹതപ്പെട്ടവര്‍ വരണം എന്നാണ് ഞാന്‍ പറയുന്നത്.'
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications