Get Updates
Get notified of breaking news, exclusive insights, and must-see stories!

കറുപ്പുടുത്ത്, ഇരുമുടിക്കെട്ടേന്തി നടി സന്നിധാനത്ത്, നടി ഉഷ എത്തിയത് വാ കറുത്ത തുണിയാൽ മൂടിക്കെട്ടി!

ശബരിമല: മണ്ഡല മകരവിളക്കിനായി നട തുറന്ന് ഒരാഴ്ചയാകുമ്പോള്‍ സന്നിധാനം പഴയത് പോലെ ശാന്തമായിരിക്കുകയാണ്. പോലീസിന്റെ കര്‍ശന നിയന്ത്രണം കാരണം സന്നിധാനത്ത് നിലവില്‍ പ്രതിഷേധങ്ങളൊന്നും നടക്കുന്നില്ല. നിരോധനാജ്ഞ നീട്ടിയെങ്കിലും കര്‍ശന നിയന്ത്രണങ്ങളില്‍ പോലീസ് ഇളവ് വരുത്തിയിട്ടുണ്ട്.

ശബരിമല ശാന്തമാകുന്നതിനിടെ നടി ഉഷയുടെ മലകയറ്റം ശ്രദ്ധ നേടിയിരിക്കുകയാണ്. കറുപ്പുടുത്ത്, വാ മൂടിക്കെട്ടിയാണ് മലയാളത്തിലെ ശ്രദ്ധേയയായ നടി കഴിഞ്ഞ ദിവസം ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തിയത്.

നടി ഉഷയുടെ വ്യത്യസ്ത മല കയറ്റം

നടി ഉഷയുടെ വ്യത്യസ്ത മല കയറ്റം

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി ഉഷ അയ്യപ്പഭക്തയാണ്. ഇത്തവണ തന്നെ പല തവണയായി നടി ശബരിമലയില്‍ എത്തിയിട്ടുണ്ട്. ചിത്തിര ആട്ട വിശേഷത്തിന് 52കാരിയായ തൃശൂര്‍ സ്വദേശിനി ലളിത പ്രതിഷേധക്കാരാല്‍ ആക്രമിക്കപ്പെട്ട ദിവസമടക്കം നടി സന്നിധാനത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കറുപ്പുടുത്ത്, ഇരുമുടിക്കെട്ടുമായി ഉഷ വീണ്ടും സന്നിധാനത്ത് എത്തി.

വാ മൂടിക്കെട്ടി മലകയറ്റം

വാ മൂടിക്കെട്ടി മലകയറ്റം

എന്നാല്‍ ഇത്തവണ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് നടി ശബരിമലയില്‍ എത്തിയത്. തിരുവനന്തപുരം ജില്ലയിലെ തിരുമലയിലെ വീട്ടില്‍ നിന്നും വ്യാഴാഴ്ചയാണ് ഇവര്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. അപ്പോള്‍ മുതല്‍ വാ മൂടിക്കെട്ടിയിരിക്കുകയായിരുന്നു. പമ്പ വരെ ഇവര്‍ ബസ്സിലാണ് എത്തിയത്. വാ മൂടിക്കെട്ടി മൗനവ്രതത്തില്‍ മാത്രമല്ല, ഭക്ഷണം കഴിക്കാതെ ഉണ്ണാവ്രതത്തിലും ആയിരുന്നു നടി.

നാമജപത്തിൽ പങ്കെടുത്തു

നാമജപത്തിൽ പങ്കെടുത്തു

സന്നിധാനത്ത് എത്തി തൊഴുമ്പോള്‍ മാത്രമാണ് നടി വാ മൂടിക്കെട്ടിയ തുണി അഴിച്ചത്. അതിന് ശേഷം സന്നിധാനത്തെ വടക്കേ നടയില്‍ നടന്ന നാമജപത്തില്‍ ഉഷ പങ്കെടുക്കുകയും ചെയ്തു. ഇത് മൂന്നാം തവണയാണ് താന്‍ ശബരിമലയില്‍ എത്തുന്നത് എന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് വാ മൂടിക്കെട്ടി ശബരിമലയില്‍ എത്തിയത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ ഉഷ തയ്യാറായില്ല.

പ്രതിഷേധം ആരോട്?

പ്രതിഷേധം ആരോട്?

ശബരിമലയില്‍ ഇതുവരെ വളരെ സമാധാന പൂര്‍ണമായ അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. ആ സമാധാനം നഷ്ടപ്പെടാന്‍ പാടില്ല. അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണ് എന്ന് മാധ്യമാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉഷ നല്‍കിയ ഉത്തരം. ശബരിമലയില്‍ സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോടുളള പ്രതിഷേധമാണോ വായ മൂടിക്കെട്ടിയുളളത് എന്നത് വ്യക്തമല്ല.

ശരണംവിളിക്ക് നിരോധനമെന്ന്

ശരണംവിളിക്ക് നിരോധനമെന്ന്

ശബരിമലയില്‍ ശരണം വിളിക്കാന്‍ പോലും പോലീസ് അനുവദിക്കുന്നില്ല എന്ന് ബിജെപി ആരോപണം ഉയര്‍ത്തുന്നുണ്ട്. ശരണം വിളിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് എന്നും ബിജെപി ആരോപിക്കുന്നു. ഇക്കാരണത്താലുളള പ്രതിഷേധമാണോ നടിയുടേത് എന്നതും വ്യക്തമല്ല. എന്നാല്‍ ശരണംവിളി പ്രതിഷേധത്തിന് മറയാക്കുന്നവരെയാണ് തടയുന്നത് എന്ന് പോലീസും സര്‍ക്കാരും വിശദീകരിക്കുന്നു.

ഭക്തർക്കല്ല നിരോധനാജ്ഞ

ഭക്തർക്കല്ല നിരോധനാജ്ഞ

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ നേതൃത്വത്തില്‍ സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങളാണ് ശബരിമലയിലെ ശാന്തി തകര്‍ത്തത്. ഇതിനോടുളള പ്രതിഷേധമാണോ നടിയുടേത് എന്ന് വ്യക്തമാക്കാനും അവര്‍ തയ്യാറായില്ല. എന്തായാലും നടിയുടെ പ്രതിഷേധം ശ്രദ്ധ നേടിയിരിക്കുകയാണ്. അതേസമയം നിരോധനാജ്ഞ നിലനില്‍ക്കുന്നുവെങ്കിലും ഭക്തര്‍ സംഘമായി വരുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+