• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭര്‍ത്താവ് മുഴുക്കുടിയന്‍.. സിഗരറ്റ് കൊണ്ട് സാധനയുടെ ശരീരം പൊള്ളിച്ച് രസിക്കും!! വെളിപ്പെടുത്തൽ

ചെന്നൈ: കറുപ്പും വെളുപ്പും നിറങ്ങള്‍ മാത്രമുണ്ടായിരുന്ന സിനിമയുടെ കാലത്തെ മാദക സുന്ദരിയായിരുന്നു സാധന. പ്രേംനസീര്‍ അടക്കമുള്ള മുന്‍നിര നായകന്മാര്‍ക്കൊപ്പം തിരശ്ശീലയില്‍ ആടിത്തിമിര്‍ത്ത സുന്ദരി. ഇന്നത്തെ സാധനയുടെ ചിത്രം കണ്ടാല്‍ അതാ പഴയ സുന്ദരിയാണോ എന്ന് ഞെട്ടലോടെ ഓര്‍ക്കാനേ സാധിക്കൂ.

നടി സാധന വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് അവരുടെ തിരോധാനത്തിന്റെ പേരിലാണ്. രവിമേനോന്‍ അടക്കമുള്ളവര്‍ ആ വിവരം നേരത്തെ പുറത്ത് വിട്ടതാണ്. സാധനയെ അന്വേഷിച്ച് ചെന്നൈയ്ക്ക് പോയ സിനിമാ പ്രവര്‍ത്തര്‍ക്ക് ലഭിച്ച വിവരം അവര്‍ മരിച്ച് പോയി എന്നതാണ്. എന്നാല്‍ മൃതദേഹം ആരും കണ്ടിട്ടുമില്ല. അവസാന കാലത്ത് സാധനയെ സഹായിക്കാനുണ്ടായിരുന്ന നടി ഉഷാറാണി പങ്കുവെയ്ക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

സാധനയെ ഓർക്കുന്നു

സാധനയെ ഓർക്കുന്നു

ഒരു ചാനല്‍ പരിപാടിക്ക് വേണ്ടി പഴയകാല നടിമാരെ അന്വേഷിച്ചുള്ള യാത്രയിലാണ് സാധനയെ ഓര്‍മ്മ വന്നതെന്ന് നടി ഉഷാറാണി പറയുന്നു. ചെന്നൈയില്‍ ഉണ്ടെന്നും കടുത്ത ദാരിദ്ര്യത്തിലാണ് എന്നുമാണ് അറിയാന്‍ സാധിച്ചത്. അഭിമുഖത്തിന് ക്ഷണിച്ചപ്പോള്‍ വീട്ടിലേക്ക് വരേണ്ട എന്നാണ് പറഞ്ഞത്. കാരണം സാധന നടിയാണ് എന്ന് അവിടെ ആര്‍ക്കും അറിയുമായിരുന്നില്ല.

സാധനയെ സഹായിച്ചവർ

സാധനയെ സഹായിച്ചവർ

തന്റെ വീട്ടില്‍ വെച്ചായിരുന്നു ഷൂട്ട് നടത്തിയത്. അന്ന് സാധനയ്ക്ക് 2000 രൂപ പ്രതിഫലമായി നല്‍കി. തന്നെക്കൊണ്ട് കഴിയുന്ന തുക സാധനയ്ക്ക് ഇടയ്ക്ക് അയച്ച് കൊടുത്തിരുന്നു. താരസംഘടനയായ അമ്മ മാസത്തില്‍ 5000 രൂപ നല്‍കിയിരുന്നു. ജയഭാരതിയേയും സുരേഷ് ഗോപിയേയും പാലക്കാട് മുന്‍ എംപി എന്‍എന്‍ കൃഷ്ണദാസിന്റെ ഭാര്യയേയും പോലുള്ളവര്‍ സഹായിച്ചിരുന്നു.

പണമെല്ലാം ഭർത്താവിന്റെ കയ്യിൽ

പണമെല്ലാം ഭർത്താവിന്റെ കയ്യിൽ

ജയഭാരതി സാധനയുടെ അക്കൗണ്ടില്‍ 10000 രൂപ ഇട്ടുകൊടുക്കുകയും വസ്ത്രങ്ങള്‍ നല്‍കുകയും ചെയ്തു. സുരേഷ് ഗോപി വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞുവെങ്കിലും സാധനയുടെ ഭര്‍ത്താവ് അത് വേണ്ടെന്നാണ് പറഞ്ഞത്. സുരേഷ് ഗോപി ഇടയ്ക്ക് വെച്ച് സഹായം നിര്‍ത്തിയാല്‍ തങ്ങളെന്ത് ചെയ്യും എന്നാണയാള്‍ ചോദിച്ചത്. സാധനയ്ക്ക് നല്‍കുന്ന പണമെല്ലാം ഭര്‍ത്താവാണ് ചെലവാക്കിയിരുന്നത്.

ഭര്‍ത്താവ് തനിക്ക് പണമെന്നും തരാറില്ലെന്ന് സാധന

ഭര്‍ത്താവ് തനിക്ക് പണമെന്നും തരാറില്ലെന്ന് സാധന

ഭര്‍ത്താവ് തനിക്ക് പണമെന്നും തരാറില്ലെന്ന് സാധന തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഉഷാ റാണി പറയുന്നു. സാധനയുടെ ഭര്‍ത്താവ് കടുത്ത മദ്യപാനി ആയിരുന്നു. ഒരു ദിവസം വന്ന് തങ്ങള്‍ മുംബൈയിലേക്ക് പോവുകയാണ് എന്നും അവിടെ ജോലി കിട്ടിയെന്നും അയാള്‍ പറഞ്ഞു. പണം അയക്കുന്നതിന് വേണ്ടി പുതിയ നമ്പര്‍ തരാമെന്നും അമ്മ സംഘടനയിലും അറിയിക്കണമെന്ന് പറഞ്ഞു.

ക്രൂരമായ ഉപദ്രവം

ക്രൂരമായ ഉപദ്രവം

സ്ഥിരം മദ്യപാനിയായ അയാള്‍ സാധനയെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. സിഗരറ്റ് കൊണ്ട് ശരീരം മുഴുവന്‍ പൊള്ളിച്ചിരുന്നു. ആരും വീട്ടില്‍ ചെല്ലുന്നത് സാധനയുടെ ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. മാധ്യമപ്രവര്‍ത്തകരെ തീരെ ഇഷ്ടമല്ല. സാധനയുടെ അഭിമുഖം ഒരു ചാനല്‍ സംഘടിപ്പിച്ചത് രഹസ്യ പെന്‍ക്യാമറ ഉപയോഗിച്ചാണ്. പതിനായിരം രൂപയും അവര്‍ നല്‍കി.

ചികിത്സ നൽകിയിരുന്നില്ല

ചികിത്സ നൽകിയിരുന്നില്ല

രോഗിയും അവശയുമായ സാധനയ്ക്ക് ഒരു ചികിത്സയും അയാള്‍ നല്‍കിയിരുന്നില്ല. പുറത്തേക്കൊന്നും സാധനയെ വിടില്ല. ചോദിച്ചാല്‍ പല ന്യായങ്ങള്‍ പറയും. സാധനയ്ക്ക് മറ്റുള്ളവര്‍ നല്‍കുന്ന പണം കൊണ്ടായിരുന്നു അയാളുടെ ജീവിതം. ജോലിക്ക് പോകാറില്ലായിരുന്നു അയാള്‍ എന്നാണ് അറിഞ്ഞത്.

സാധന മരിച്ചുവെന്ന്

സാധന മരിച്ചുവെന്ന്

പ്രേംനസീര്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്‍ ഗോപാലകൃഷ്ണന്‍ സാധനയെ കാണാന്‍ ചെന്നിരുന്നു. സാധനയും ഭര്‍ത്താവും താമസിച്ചിരുന്ന ചെന്നൈയിലെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. സാധന മരിച്ചുവെന്നാണ് അയല്‍ക്കാര്‍ പറഞ്ഞത്. ഭര്‍ത്താവ് സാധനയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തി.

പലയിടത്തും ഉപേക്ഷിച്ചു

പലയിടത്തും ഉപേക്ഷിച്ചു

ഭര്‍ത്താവ് സാധനയെ മുംബൈയിലും മറ്റും കൊണ്ടുപോയി പലപ്പോഴായി ഉപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ആരെങ്കിലുമൊക്കെ സാധനയെ തിരിച്ചറിഞ്ഞ് തിരിച്ച് വീട്ടിലെത്തിക്കും. അവസാനമായി തിരുപ്പതിയിലേക്കാണ് അയാള്‍ സാധനയെ കൊണ്ടുപോയത്. അവിടെ ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ സാധനയെ ഉപദ്രവിച്ചതായി പറയുന്നു.

 മൃതദേഹം ആരും കണ്ടില്ല

മൃതദേഹം ആരും കണ്ടില്ല

സാധനയുടെ നിലവിളി കേട്ട് അന്ന് ആളുകള്‍ ഓടിക്കൂടിയിരുന്നു. ഒററയ്ക്ക് തിരിച്ച് നാട്ടിലെത്തിയ അയാള്‍ സാധന മരിച്ചെന്നാണ് ചോദിച്ചവരോടൊക്കെ പറഞ്ഞത്. മൃതദേഹം ആരും കണ്ടില്ല. ആശുപത്രി അധികൃതര്‍ സംസ്‌ക്കാരം നടത്തി എന്നാണ് അയാള്‍ നല്‍കുന്ന വിശദീകരണം. സാധനയ്ക്ക് വേണ്ടി പലരും നല്‍കിയ പണമൊന്നും ഒരിക്കലും അവരുടെ കയ്യിലെത്തിയില്ല.

ഒന്നരലക്ഷം കടം

ഒന്നരലക്ഷം കടം

ഭര്‍ത്താവിന് നോക്കാന്‍ വയ്യെങ്കില്‍ സാധനയെ ഗാന്ധിയന്‍ മന്ദിരത്തില്‍ കൊണ്ട് ചെന്നാക്കാന്‍ തയ്യാറാണ് എന്ന് ഒരിക്കല്‍ പറഞ്ഞിരുന്നു. അതിനും അയാള്‍ സമ്മതിച്ചില്ല. ഒന്നരലക്ഷത്തിന്റെ കടമുണ്ടെന്നും അതിനാല്‍ പറ്റില്ലെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. കടം വീട്ടാന്‍ സഹായിക്കാമെന്നും കടക്കാരോട് സംസാരിക്കാമെന്നും പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല.

സാധന ജീവിച്ചിരിപ്പുണ്ടോ?

സാധന ജീവിച്ചിരിപ്പുണ്ടോ?

സാധന ഇപ്പോള്‍ ജീവനോടെ ഉണ്ടോ എന്ന കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പുമില്ല. ഭര്‍ത്താവ് പറഞ്ഞ വിവരം മാത്രമേ എല്ലാവര്‍ക്കുമുള്ളൂ. സാധനയെ കാണാതായി നാളുകള്‍ക്ക് ശേഷം ഭര്‍ത്താവ് റാമിനേയും കാണാതായി. ഭ്രാന്തനെ പോലെ അലഞ്ഞ് നടക്കുന്നുണ്ട് എന്നാണ് പലരും പറഞ്ഞ് കേള്‍ക്കുന്നത് എന്ന് ഉഷാ റാണി പറയുന്നു.

പിറന്നാളാഘോഷത്തിന്റെ പേരിൽ സുഹൃത്തുക്കളുടെ ഞെട്ടിക്കുന്ന ക്രൂരത! വായിൽ ചാണകവെള്ളം, തലയിൽ മുട്ട!

വിവാദ മുലയൂട്ടൽ കവർ ചിത്രത്തിനെതിരെ ജഗതിയുടെ മകൾ.. ഇങ്ങനെയാരും മുലയൂട്ടാറില്ല.. മാതൃത്വവുമല്ല!

English summary
Actress Usharani about the mystery of actress Sadhana's missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more