Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലിഫ്റ്റ് അടഞ്ഞതും ആ നടൻ വളരെ മോശമായി പെരുമാറി, ഞാനയാളെ അടിച്ചു': വെളിപ്പെടുത്തി ഉഷ

കണ്ണൂർ: ലിഫ്റ്റിൽ വെച്ച് മുതിർന്ന നടൻ തന്നോട് മോശമായി പെരുമാറിയിട്ടുണ്ട് എന്ന് നടി ഉഷ. മലയാള സിനിമ എല്ലാവരും ആരാധിച്ചിരുന്ന ആ മുതിർന്ന നടനിൽ നിന്ന് അത്തരമൊരു പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും അപ്പോൾ തന്നെ അയാളുടെ കരണക്കുറ്റിക്ക് അടി കൊടുത്തെന്നും ഉഷ പറഞ്ഞതായി മനോരമ ഓൺ‌ലൈൻ‌. കോം റിപ്പോർട്ട് ചെയ്യുന്നു.

1992 ലെ ​ഗൾഫ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം എന്നും ചോദ്യം ചെയ്തതോടെ അഹങ്കാരിയെന്ന് മുദ്രകുത്തിയെന്നും അവസരം കുറഞ്ഞെന്നും നടി പറഞ്ഞു. ആ നടൻ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്നും അത് കൊണ്ട് പേര് പറയുന്നില്ലെന്നും ഉഷ പറഞ്ഞു. എന്തിനാണ് ഇപ്പോൾ ഇക്കാര്യം പറയുന്നതെന്ന് പലരും ചോദിക്കും എന്നും അന്ന് തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും ആ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

USHA

പുരോ​ഗമന കലാ സാഹിത്യ സംഘം ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റായ ഉഷ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായി

എത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. '' ബഹ്റൈനിൽ ഒരു ഷോ നടക്കുന്നു. അത് കഴിഞ്ഞ് ഞങ്ങൾ വിമാനത്താവളത്തിലേക്ക് പോകാൻ നിൽക്കുകയാണ്. നല്ല ക്ഷീണമുണ്ട് എല്ലാവർക്കും. സാധനങ്ങളെല്ലാം എടുത്ത് ഹാളിലേക്ക് വരാൻ മോഹൻലാൽ പറഞ്ഞു. നമുക്കവിടെ സംസാരിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. രേവതി, മോനിഷ, സുകുമാരി എന്നിവരെല്ലാമുണ്ട്. ഞാൻ ല​ഗേജ് എടുത്ത് ലിഫ്റ്റിലേക്ക് വന്ന്. ഈ നടനമുണ്ട് ലിഫ്റ്റിൽ. ഈ നടനമുണ്ട് ലിഫ്റ്റിൽ. താഴോട്ടാണോ എന്ന് ചോദിച്ചു. ഞാൻ സന്തോഷത്തോടെ ലിഫ്റ്റിൽ കയറി. ലിഫ്റ്റ് അടഞ്ഞതും അയാൾ വളരെ മോശമായി പെരുമാറി. ഞാനയാളെ അടിച്ചു. അപ്പോഴേക്കും ലിഫ്റ്റ് അടുത്ത നിലയിലെത്തി, ഉഷ പറഞ്ഞു.

'' നടി സുകുമാരിയമ്മ ലിഫ്റ്റിൽ കയറി എന്താ പ്രശ്നം എന്ന് ചോദിച്ചു. പ്രശ്നമുണ്ടാക്കരുതെന്ന് പറഞ്ഞ് അയാളെന്റെ കാലിൽ വീണു. ഞാനിതെല്ലാവരോടും പറയുമെന്ന് പറഞ്ഞു. താഴെയുള്ളവരോട് ഞാനിക്കാര്യം പറഞ്ഞു. ലാലേട്ടൻ വന്ന് കാര്യം തിരക്കി. ഞാൻ എല്ലാം പറഞ്ഞു. ലാലേട്ടനും സുകുമാരിയമ്മയും എന്നെ ആശ്വസിപ്പിച്ചു.

നീ അന്നേരം തന്നെ പ്രതികരിച്ചല്ലോ എന്ന് പറഞ്ഞു. അന്ന് തുടങ്ങിയ പ്രശ്നങ്ങളാണ്. സംഘടനയിൽ ഞാൻ ഇക്കാര്യം പറഞ്ഞുയ അതോടെ അഹങ്കാരി ആണെന്ന് മുദ്രകുത്താൻ തുടങ്ങിയ ഞാൻ സൂപ്പർ സ്റ്റാറുകളോട് കൈ ചൂണ്ടി സംസാരിക്കുന്ന ആളാണെന്നൊക്കെ പറഞ്ഞു, സിനിമകൾ ഇല്ലാതായെന്നും ഉഷ പറഞ്ഞു.

അന്നു തുടങ്ങിയ പ്രശ്നങ്ങളാണ്. സംഘടനയിൽ ഞാൻ ഇക്കാര്യം പറഞ്ഞു. അതോടെ അഹങ്കാരിയാണെന്നു മുദ്രകുത്താൻ തുടങ്ങി. ഞാൻ സൂപ്പർസ്റ്റാറുകളോടു കൈ ചൂണ്ടി സംസാരിക്കുന്ന ആളാണാണെന്നൊക്കെ പറഞ്ഞു. സിനിമകൾ ഇല്ലാതായി''-നടി ഉഷ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+