Get Updates
Get notified of breaking news, exclusive insights, and must-see stories!

നടി വാണി വിശ്വനാഥിന്റെ പിതാവും ജ്യോതിഷ പണ്ഡിതനുമായ വിശ്വനാഥന്‍ നിര്യാതനായി

തൃശൂര്‍: ഗാനരചിതാവും ജ്യോതിഷ പണ്ഡിതനുമായ മരത്താക്കര താഴത്ത് ഇട്ട്യമന്‍ മകന്‍ വിശ്വനാഥന്‍ (86) നിര്യതനായി. നടി വാണി വിശ്വനാഥിന്റെ പിതാവാണ്. നാടകരചയിതാവ്, സിനിമാ നിര്‍മാതാവ് എന്നീ നിലകളിലും പ്രസിദ്ധനായിരുന്നു. ചെറുപ്പത്തിലെ തന്നെ നാടകത്തില്‍ ഭ്രമം കേറി് പഠനം മുടക്കി നടന്ന വിശ്വനാഥന്‍ പിന്നീട് നാടകങ്ങളുിലൂടെയും ഗാനങ്ങളിലൂടെയും പ്രശസ്തനായി.

മരത്തക്കാരയിലും പരിസരങ്ങളിലും നിരവധി നാടകങ്ങള്‍ രചിച്ചു അരങ്ങിലെത്തിച്ചിട്ടുണ്ട്. നടകത്തിനു പുറമേ കവിതകളും നോവലുകളുമായി പത്തോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവത്തനരംഗത്തും സജീവമായിരുന്നു. ദേശഭക്തന്‍, നാം, ദ്രാവിഡകേസരി എന്നീ പ്രസിദ്ധികരണങ്ങളും ഇദ്ദേഹം ആരംഭിച്ചിരുന്നു.

viswanath

സ്വന്തം സിനിമ എന്ന ആശയത്തില്‍ കഥയും തിരക്കഥയും സംവിധാനവും ചെയ്തുക്കെണ്ട് വിശ്വനാഥന്റെ പ്രവേശനം ചിത്രികരണം ആരംഭിച്ചത്. ഈചിത്രം റിലീസ് ചെയ്തില്ലങ്കിലും അതിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. കുടാതെ ചില്ലുക്കൊട്ടാരം എന്നചിത്രത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട. നാടകത്തോടെപ്പം ജ്യോതിഷത്തിലും പ്രസിദ്ധനായ ഇദ്ദേഹം കഴിഞ്ഞകുറച്ച് നാളുകളായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

ഭാര്യ: ഗിരിജ. മറ്റുമക്കള്‍: ശ്രീമ്മ, ശ്രീകാന്ത്, ഗൗരി, പ്രിയ. മരുമക്കള്‍: രാജീവ്, സിന്ദു, പരതേതനായ സജികുമാര്‍, നടന്‍ ബാബുരാജ്, പ്രദീപ്. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മരത്താക്കരയിലെ വീട്ടുവളപ്പില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+