Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സംവിധായകന്റെ മുഖത്തടിച്ച് നടി; ഇങ്ങനെ വഞ്ചിക്കരുത് എന്ന് താക്കീതും, നടി വിശദീകരിക്കുന്നു

കൊച്ചി: തമിഴ്, മലയാളം സിനിമകളില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് വിചിത്ര. സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും വിജയിക്കുമൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട് അവര്‍. സിനിമയില്‍ സജീവമായിരുന്ന കാലത്ത് പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടെന്ന് വിശദീകരിക്കുകയാണ് വിചിത്ര.

വിശ്വാസ വഞ്ചന ഒരിക്കലും സഹിക്കില്ലെന്നും അവര്‍ പറയുന്നു. വിശ്വാസ വഞ്ചന കാണിച്ച മലയാള സംവിധായകന്റെ മുഖത്തടിച്ച സംഭവവും വിചിത്ര ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു. ആ സംഭവം ഇങ്ങനെ...

മലയാളത്തില്‍ നിന്ന് ഓഫര്‍

മലയാളത്തില്‍ നിന്ന് ഓഫര്‍

തമിഴില്‍ നിറഞ്ഞ നില്‍ക്കുന്ന വേളയിലാണ് വിചിത്രയ്ക്ക് മലയാളത്തില്‍ നിന്ന് ഒരു ഓഫര്‍ വന്നത്. ഷക്കീല സിനിമയില്‍ സജീവമായ കാലമായിരുന്നു അത്. അതുകൊണ്ടുതന്നെ മലയാളത്തില്‍ നിന്ന് വന്ന ഓഫറില്‍ അവര്‍ക്ക് അല്‍പ്പം ആശങ്കയുണ്ടായിരുന്നു. സംവിധായകനോട് ഇക്കാര്യം പങ്കുവയ്ക്കുകയും ചെയ്തുവെന്ന് വിചിത്ര പറയുന്നു.

മമ്മൂട്ടിയെ വച്ച് വരെ...

മമ്മൂട്ടിയെ വച്ച് വരെ...

എന്താണ് തന്റെ റോള്‍ എന്ന് സംവിധായകനോട് ചോദിച്ചു. യാതൊരു മോശം രംഗങ്ങളുമില്ലെന്നും മമ്മൂട്ടിയെ വച്ച് വരെ പടം പിടിച്ച വ്യക്തിയാണ് താന്‍ എന്നുമായിരുന്നു സംവിധായകന്റെ മറുപടി. മാന്യമായ വേഷമാണെന്നും നല്ല റോള്‍ ആണെന്നും സംവിധായകന്‍ വിചിത്രയെ അറിയിച്ചു.

ഒരു മാസത്തിന് ശേഷം

ഒരു മാസത്തിന് ശേഷം

കഥ കേട്ട ശേഷം സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. ചിത്രീകരണം കഴിഞ്ഞു. ആ വര്‍ഷം പരീക്ഷ എഴുതാന്‍ സാധിച്ചില്ല. ഒരു മാസത്തിന് ശേഷം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും വിളിച്ചു. രണ്ടു രംഗങ്ങള്‍കൂടി ബാക്കിയുണ്ടെന്നും കുളിക്കുന്ന രംഗവും ബലാല്‍സംഗവുമാണ് എന്ന് അറിയിക്കുകയും ചെയ്തു.

അഭിവാജ്യമായ രംഗങ്ങള്‍

അഭിവാജ്യമായ രംഗങ്ങള്‍

മോശം രംഗമാണെങ്കില്‍ അഭിനയിക്കില്ലെന്നു വിചിത്ര സംവിധായകനെ അറിയിച്ചു. സിനിമയ്ക്ക് അഭിവാജ്യമായ രംഗങ്ങളാണിത് എന്നായിരുന്നു മറുപടി. തുടര്‍ന്ന് അഭിനയിച്ചു. പക്ഷേ പടം പുറത്തിറങ്ങിയപ്പോള്‍ എ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. പോസ്റ്ററുകളില്‍ ബലാല്‍സംഗ രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് വിചിത്രയെ പ്രകോപിതയാക്കിയത്.

 സംവിധായകന്റെ മഖത്തടിച്ചു

സംവിധായകന്റെ മഖത്തടിച്ചു

പോസ്റ്ററുകള്‍ പുറത്തിറങ്ങിയതോടെ സംവിധായകനെ കാണാന്‍ പോയി. ആദ്യം തന്നെ മുഖത്തടിച്ചുകൊണ്ടാണ് പ്രതികരിച്ചത്. പിന്നീട് ഇത്തരത്തില്‍ വഞ്ചിക്കരുതെന്ന് പറഞ്ഞ് പോരുകയായിരുന്നുവെന്നും വിചിത്ര പറഞ്ഞു. ഒരുപാട് ചീത്ത വിളിച്ചാണ് താന്‍ അന്ന് ഇറങ്ങിപ്പോന്നതെന്നും വിചിത്ര ഓര്‍ക്കുന്നു.

Recommended Video

cmsvideo
    Bhagyalakshmi talks about Shanthivila Dinesh | Oneindia Malayalam
    സീരിയലുകളില്‍ സജീവമാണ്

    സീരിയലുകളില്‍ സജീവമാണ്

    തമിഴ് സിനിമയിലാണ് വിചിത്ര കൂടുതല്‍ അഭിനയിച്ചിരുന്നത് മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളും വേഷമിട്ടു. ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തമിഴ് സീരിയലുകളില്‍ സജീവമാണ് വിചിത്ര. 1990കളില്‍ നടന്ന സംഭവമാണ് അവര്‍ അഭിമുഖത്തില്‍ വിശദീകരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+