ഒരു മാസമായിട്ടും പ്രതിയുടെ പൊടിപോലുമില്ല; വിജയ് ബാബു കാണാമറയത്തോ, സമയം ഇന്ന് അവസാനിക്കും

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരുമാസം തികയുമ്പോഴും പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കേസിലെ പ്രതിയായ വിജയ് ബാബു ഇന്നും കാണാമറയത്താണ്. കേസുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട സമയം ഇന്ന് അവസാനിക്കുകയാണ്. കൊച്ചി സിറ്റി പൊലീസ് മേയ് 19 വരെയാണ് ഹാജരാകാന്‍ സമയം ചോദിച്ചത്. വിദേശത്താണെന്നും ബിസ്‌നസ് ടൂറിലാണെന്നുമാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്.

1

കഴിഞ്ഞ മാസം 22ന് ആണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇപ്പോഴും പ്രതി എവിടെയാമെന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ മാത്രമാണ് വിജയ് ബാബു ഹാജരാവുകയുള്ളു എന്നാണ് വിവരം.

2

ഇനി ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുന്ന സാഹചര്യമുണ്ടായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് വിജയ് ബാബുവിന്റെ നീക്കം. വിജയ് ബാബു ഇപ്പോള്‍ യു എ ഇയിലാണെന്ന് പൊലീസിന് ലഭിച്ച വിവരം. കേരള പൊലീസിന്റെ അപേക്ഷയെ തുടര്‍ന്ന് വിജയ് ബാബുവിനായി ഇന്റര്‍പോള്‍ ബ്ലു കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ നോട്ടീസിന് യു എ ഇയില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. വിജയ് ബാബു അവിടെ എത്തിയ കാര്യം യു എ ഇ എംബസിയിലും പൊലീസ് അറിയിച്ചിട്ടുണ്ട്.

3

ഇയാള്‍ യു എ ഇയില്‍ എവിടെയാണെന്ന് വ്യക്തമായാലോ അല്ലെങ്കില്‍ കൃത്യമായ മേല്‍വിലാസം ലഭിച്ചാല്‍ മാത്രമാണ് അടുത്തപടിയായ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കാന്‍ സാധിക്കൂ. റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ബന്ധപ്പെട്ട ആളെ നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ പൊലീസ് നിര്‍ബന്ധിതരാകും. എന്നാല്‍ മേല്‍വിലാസം കിട്ടാത്തത് കൊണ്ടാണ് ആ നടപടികളിലേക്ക് കടക്കാന്‍ സാധിക്കാത്തത്.

4

കേസുമായി ബന്ധപ്പെട്ട് അന്വേഷണം ഏറെക്കുറേ പൂര്‍ത്തിയായെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 30 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ കേസ് ഒതുത്തിത്തീര്‍ക്കാന്‍ പരാതിക്കാരിയെ സുഹഹൃത്തുക്കള്‍ വഴി രഹസമായി ശ്രമിച്ചതായി ആരോപണവും പുറത്തുവരുന്നുണ്ട്. പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്ന് വിജയ് ബാബു ഫോണില്‍ വിളിച്ച് നടിയെ സ്വാധീനിക്കാന്‍ സഹായം തേടിയെന്ന സാക്ഷി മൊഴികള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

5

നടിയെ പിന്തിരിപ്പിക്കാന്‍ സിനിമ രംഗത്തെ പലരെയും സ്വാധീനിക്കുന്നതായും വിവരമുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള തെളിവുകള്‍ ലഭിച്ചതോടെയാണ് പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടി വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചത്. ഒളിവില്‍ പോയതോടെ വിജയ് ബാബുവിനെതിരെ മൊഴി നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുന്നുണ്ട്.

6

അതേസമയം, കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഒരു മാസം വിജയ് ബാബു തന്നെ കൊച്ചിയിലെ ഫ്ലാറ്റിലും ആഢംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തതിന് പിറകെയാണ് വിജയ് ബാബു വിദേശത്തേക്ക് പോയത്.

7

വിജയ് ബാബു ഗോവയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം അവിടെ എത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. ലഹരി വസ്തുക്കള്‍ നല്‍കി അബോധാവസ്ഥയിലാക്കിയാണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവനടി നല്‍കിയ പരാതിയില്‍ പറയുന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സിനിമയില്‍ കഥാപത്രങ്ങള്‍ വാഗ്ദാനം ചെയ്തും നഗ്ന വീഡിയോ പുറത്ത് വിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും വിജയ് ബാബു പീഡനം തുടര്‍ന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q