Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മ സംഘടനയ്ക്ക് കുറ്റവും കുറവും ഉണ്ട്, പുറത്ത് നിന്നല്ല പ്രതികരിക്കേണ്ടത്..'; വിന്ദുജ മേനോൻ

കൊച്ചി: താര സംഘടനയായ അമ്മയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികമായ കാര്യമാണെന്ന് നടി വിന്ദുജ മേനോൻ. അഭിപ്രായ വ്യത്യാസങ്ങൾ സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്താണ് പരിഹരിക്കേണ്ടത്. അതിന് സംഘടനയിൽ അംഗങ്ങളായി നിൽക്കണമെന്നും അവർ പറഞ്ഞു. സീ ന്യൂസിന് നൽകിയ അഭമുഖത്തിലാണ് വിന്ദുജയുടെ പ്രതികരണം. വായിക്കാം.

 അവിടെ വ്യത്യസ്തമായ അഭിപ്രായം വരുന്നത്


ഒരു കലാകാരി എന്ന നിലയിൽ എങ്ങനെ ഡെവലപ് ചെയ്യുന്നു എന്ന ചിന്തിച്ച് തുടങ്ങുന്നിടത്താണ് എന്റെ വിജയം. അതുപോലെ തന്നെയാണ് സംഘടനയുടെ കാര്യത്തിലും. പല ചുറ്റുപാടുകളിൽ നിന്നും വരുന്നവരാണ് അമ്മയിൽ അംഗങ്ങളായി ഉള്ളവർ. അവിടെ വ്യത്യസ്തമായ അഭിപ്രായം വരുന്നത് വളരെ സഹജമായ കാര്യമാണ്. പക്ഷേ എന്നെ സംബന്ധിച്ച് പത്ത് പേര് അടങ്ങുന്ന ഒരു കമ്മിറ്റി ഉണ്ടെങ്കിൽ അതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യ പങ്കാളിത്തം വേണമെന്ന അഭിപ്രായമാണ്.

സംഘടനയിലെ സ്ത്രീ പങ്കാളിത്തതെ കുറിച്ച്


എനിക്കൊരു പ്രശ്നം വന്നതാൽ ഒരു സ്ത്രീയോട് പറയുന്ന അത്രയും എളുപ്പത്തിൽ പുരുഷനോട് പറയാൻ സാധിക്കണമെന്നില്ല. വ്യക്തതയോടെ കാര്യങ്ങൾ പറയാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കേണ്ട ആവശ്യം എന്നെ സംബന്ധിച്ചുണ്ട്. ഞാൻ പറയുന്നത് വേറൊരാൾക്ക് പെട്ടെന്ന് മനസിലാകണമെന്നില്ല. അതുകൊണ്ട് കൂടിയാണ് സംഘടനയിലെ സ്ത്രീ പങ്കാളിത്തതെ കുറിച്ച് കൂടി സംസാരിക്കുന്നത്. അത് വളരെ ശരിയായ പോയിന്റ് ആണെന്ന് ഞാൻ കരുതുന്നു.

സംഘടനയുടെ അകത്ത് നിന്ന് വേണം


അതേസമയം അതൊരിക്കലും സംഘടനയുടെ പുറത്ത് നിന്ന് കൊണ്ടല്ല. സംഘടനയുടെ അകത്ത് നിന്ന് വേണം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ.
പലരും പല തട്ടിൽ നിന്ന് ചിന്തിക്കുന്നവരാണ്. എനിക്ക് സംഘടനയിലേക്ക് പോയപ്പോൾ സീറ്റ് കിട്ടിയോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച് എന്റെ തറവാടാണത്. അവിടെ എനിക്ക് സീറ്റ് വേണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല. കാരണം അതെന്റെ സ്ഥലമാണ്.

കാര്യങ്ങള്‍ ക്ലാരിറ്റിയോടെ പറയണം

ഞാൻ ഡയസിൽ തന്നെ ഇരിക്കണമെന്നില്ല. പക്ഷേ എന്നെങ്കിലും ഡയസിൽ ഞാനും ഉണ്ടാകണം.
പറയാനുള്ള കാര്യങ്ങള്‍ ക്ലാരിറ്റിയോടെ പറയണം. ചര്‍ച്ചകള്‍ അങ്ങനെയാണ്. അതിൽ എല്ലായപ്പോഴും ക്ലാരിറ്റി ഉണ്ടാകണമെന്നില്ല. ചില ചർച്ചകൾ നടക്കുമ്പോൾ എതിർ അഭിപ്രായം ഉണ്ടെങ്കിൽ അടിച്ചേൽപ്പിക്കാൻ പറ്റില്ല. സംഘടന എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ ഒരു പൊതുവായ നിലപാടിലേക്ക് എത്തിച്ചേരുകയാണ് വേണ്ടത്.

25 കൊല്ലത്തോളം സംഘടന നിലനിന്നിട്ടുണ്ട്


സിനിമാക്കാരുടെ സംഘടന ആയത് കൊണ്ട് ഇതിനൊരു ഓവർ പബ്ലിസിറ്റി ലഭിക്കും. ഞാൻ അമ്മ എമ്മ സംഘടനയിലെ അംഗമാണ്. എന്റെ വീടിനെ കുറച്ച് കാണുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. കുടുംബം ഉണ്ടാക്കിയ കാലം തൊട്ട് ഉള്ളയാളാണ്. സംഘടനയുടെ പ്രാധാന്യത്തെ കുറിച്ച് തുടക്കം മുതൽ മനസിലാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് കുറ്റവും കുറവും ഉണ്ട്. പക്ഷേ അത് ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്. 25 കൊല്ലത്തോളം സംഘടന നിലനിന്നിട്ടുണ്ട്. വളരെ പ്രമുഖരാണ് ആ ഘട്ടങ്ങളിൽ സംഘടനയെ നയിച്ചത്.ഇപ്പോഴും സംഘടന മുന്നോട്ട് പോകുന്നുണ്ട്. വീണ്ടും പറയുന്നു പ്രശ്നങ്ങൾ പരിഹരിക്കുക സംഘടനയുടെ ഭാഗമായി നിന്ന് കൊണ്ടാണ്, അങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്നാണ് എന്റെ അഭിപ്രായം വിന്ദുജ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+