Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിക്കും ലാലിനും ഒന്നും നഷ്ടപ്പെടാനില്ല, എല്ലാം നേടി.. അങ്ങനെയല്ല മറ്റുള്ളവര്‍; കൂട്ടരാജിയില്‍ സീനത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്ന് വന്ന ലൈംഗികാരോപണങ്ങളും കാരണം താരസംഘടനയായ അമ്മ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി സീനത്ത്. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത് തങ്ങളാരും അംഗീകരിച്ചിട്ടില്ല എന്നും തങ്ങളുടെ പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണ് എന്നും സീനത്ത് പറഞ്ഞു. ഫേസ്ബുക്ക് അക്കൗണ്ടില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒരു തുറന്ന കത്ത് എന്ന നിലയിലാണ് സീനത്ത് പോസ്റ്റ് പങ്ക് വെച്ചിരിക്കുന്നത്.

തനിക്ക് പറയാനുള്ളത് സിനിമയെ ഇഷ്ട്ടപ്പെടുന്ന എല്ലാവരും അറിയണം എന്നതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്ക് വെക്കുന്നത് എന്ന് സീനത്ത് പറഞ്ഞു. സൈബര്‍ ആക്രമണം താങ്ങാനാകില്ല എന്നതിനാലാണ് പല വിഷയങ്ങളിലും പ്രതികരിക്കാതിരിക്കുന്നത് എന്നും എന്നാല്‍ ഇനിയും ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അത് നന്ദികേടാകും എന്നും സീനത്ത് കൂട്ടിച്ചേര്‍ത്തു.

Zeenath

'മമ്മൂട്ടിയും മോഹന്‍ലാലും മറ്റുള്ളവര്‍ ചെയ്യുന്നതിന് അനാവശ്യമായി പഴി കേള്‍ക്കുകയാണ്. അമ്മ എന്നത് വെറുമൊരു താരസംഘടനയല്ല. അതൊരു ചാരിറ്റബിള്‍ ട്രസ്റ്റാണ്. വീടില്ലാത്തവര്‍ക്ക് വീട് കൊടുക്കുകയും 115 ഓളം അഭിനേതാക്കള്‍ക്ക് 5000 രൂപ വീതം പെന്‍ഷന്‍ നല്‍കുകയും എല്ലാ മെമ്പര്‍മാര്‍ക്കും അഞ്ച് ലക്ഷത്തിന്റെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കൊടുക്കുകയും ചെയ്യുന്ന സഘടനയാണ്. ഇതൊക്കെ ഇന്ത്യന്‍ സിനിമയില്‍ അഥവാ ഏതു സംഘടന ചെയ്യുന്നുണ്ട്?,' സീനത്ത് ചോദിക്കുന്നു.

അമ്മയുടെ തുടക്കം മുതലുള്ള അംഗമാണ് താനെന്നും വര്‍ഷങ്ങള്‍ കൂടുംതോറും അമ്മയുടെ മഹത്വവും ശക്തിയും കൂടി കൊണ്ടിരിക്കുകയാണ് എന്നും സീനത്ത് പറഞ്ഞു. ഇപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് അമ്മയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത് വിഷമമവും ഭയവും ഉണ്ടാക്കുന്നുണ്ട് എന്നും നടി വ്യക്തമാക്കി. ആരെന്ത് തെറ്റ് ചെയ്താലും ഉത്തരം പറയേണ്ട ബാധ്യത മമ്മൂട്ടിക്കും മോഹന്‍ലാലിനുമാണെന്ന് ചിലര്‍ വാശി പിടിക്കുകയാണ്.

സംഘടന ഇല്ലാതായാല്‍ മമ്മുട്ടിക്കും മോഹന്‍ലാലിനും ഒന്നും നഷ്ടപ്പെടാനില്ല എന്നും എന്നാല്‍ എല്ലാ മാസം ഒന്നാം തിയതിയും പെന്‍ഷന്‍ തുക കാത്തിരിക്കുന്നവര്‍ക്ക് അത് വലിയ നഷ്ടമാകും എന്നും സീനത്ത് പറഞ്ഞു. നിറയെ കാശുള്ളവന് ഇതൊന്നും മനസിലാവണമെന്നില്ല. മനസിലാവാണമെങ്കില്‍ ഒരിക്കലെങ്കിലും ആ വഴിയിലൂടെ ഒന്ന് സഞ്ചരിക്കണം. എല്ലാവരുടേയും കൂട്ട ആക്രമണത്തില്‍ സഹികെട്ടാണ് സംഘടനയുടെ നേതൃസ്ഥാനം മോഹന്‍ലാല്‍ വലിച്ചെറിഞ്ഞത്.

മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യത്തിലധികം പേരും പെരുമയും നേടിക്കഴിഞ്ഞെന്നും പക്ഷെ അമ്മ എന്ന സഘടനക്ക് ഇവരെ ആവശ്യമാണ് എന്നും സീനത്ത് പറഞ്ഞു. അമ്മ സംഘടനയുടെ സാരഥി ആയി മോഹന്‍ലാല്‍ തിരിച്ചു വരണമെന്നും കൂടെ കൂട്ടായി മമ്മൂക്കയും വേണം എന്ന് പറഞ്ഞാണ് സീനത്ത് കത്ത് അവസാനിപ്പിക്കുന്നത്. പുതിയ ഭരണസമിതി അധികാരത്തിലേറി രണ്ട് മാസത്തിനുള്ളിലാണ് അമ്മ സംഘടന പിരിച്ചുവിട്ടത്.

ഇനി ജനറല്‍ ബോഡി യോഗം വിളിച്ച് അടുത്ത കമ്മിറ്റിയെ തിരഞ്ഞെടുക്കുമെന്നും അതുവരെ നിലവിലെ ഭരണസമിതി അഡ്‌ഹോക്ക് കമ്മിറ്റിയായി പ്രവര്‍ത്തിക്കും എന്നുമാണ് ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+