'മുഖ്യമന്ത്രി അടിപൊളിയാണ്.. വിമാനത്തിൽ ഉണ്ടായ പ്രതിഷേധം വളരെ മോശം കാര്യം';വിനായകൻ
കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ വിമർശനവുമായി നടൻ വിനായകൻ. വിമാനത്തിൽ പ്രതിഷേധം നടക്കുന്നത് മോശം പ്രവണതയാണെന്ന് വിനായകൻ പറഞ്ഞു. കുറേ പേർ വന്ന് മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നുവെന്നും വിനായകൻ ചോദിച്ചു. പന്ത്രണ്ട് സിനിമയുടെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തലായിരുന്നു നടന്റെ പ്രതികരണം. വായിക്കാം

'ഞങ്ങളുടെ മുഖ്യമന്ത്രി അടിപൊളി മുഖ്യമന്ത്രി ആണ്. ഫ്ലൈറ്റിൽ കയറിയപ്പോൾ ഒച്ച ഉണ്ടായതാണ്. അത് കുഴപ്പമൊന്നുമല്ല. ഒരു ഫ്ലൈറ്റിന് അകത്ത് കയറി ഒച്ച ഉണ്ടാക്കുന്നത് മോശമല്ലേ. സുരക്ഷ പ്രശ്നം ഇല്ലേ. ഫ്ലറ്റിനകത്തൊക്കെ കയറി ഒച്ച ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അതൊന്നും ഉൾക്കൊള്ളാൻ പറ്റില്ല. എന്തിങ്കിലും ചെയ്ത് പോയിരുന്നെങ്കിൽ പണി പാളും'.

'മുകളിൽ കൂടെ പറക്കുന്ന സംഭവം അല്ലെ. ഇടക്ക് പിടിച്ച് നിർത്താൻ ഒന്നും പറ്റില്ലല്ലോ. രണ്ടു പേരല്ലേ ഉള്ളു. സഖാവും മറ്റേ സഖാവും മാത്രമേയുള്ളു. അവർ അഞ്ചു പേര് കയറി ഇടിച്ചാലോ. ഗൺമാനെ ഇടിച്ചിടാൻ വലിയ സമയം വേണോ. പത്ത് പേർ കയറി മുഖ്യമന്ത്രിയെ അങ്ങ് തട്ടി കളഞ്ഞാലോ. അത് മോശം.'

'കറുപ്പിൽ ഒന്നും കാര്യമില്ല. കറുപ്പ് കണ്ടാൽ പ്രശ്നം ആയിരുന്നെങ്കിൽ ഞാനൊക്കെ വെള്ള അടിച്ച് നടക്കേണ്ടി വരുമായിരുന്നു. അദ്ദേഹത്തിന് അത്തരം ഒരു എതിർപ്പും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അദ്ദേഹം അങ്ങനെ തളരുന്ന സഖാവല്ല. പ്രതിപക്ഷത്തിന് എന്തും പറയാം, വിനായകൻ പറഞ്ഞു'.

അതിനിടെ കഴിഞ്ഞ ദിവസം മീ ടുവായി ബന്ധപ്പെട്ട ചോദ്യത്തോട് വിനായകൻ പ്രതികരിച്ച രീതി വലിയ വിവാദത്തിന് കാരണമായിരുന്നു. മീ ടൂ എന്നാൽ ശാരീരികവും മാനസികവുമായ ഉപദ്രവം എന്നാണ് ഉദ്ദേശിക്കുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ നേർക്ക് ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു വിനായകൻ പൊട്ടിത്തെറിച്ചത്.
ഇത്രയും വലിയ കുറ്റകൃത്യത്തെ മീ ടൂ എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണത് എന്നായിരുന്നു വിനായകൻ പറഞ്ഞത്. താൻ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. താൻ അത്രയും തരംതാഴ്ന്ന വ്യക്തിയല്ലെന്നും വിനായകൻ തുറന്നടിച്ചിരുന്നു.

നേരത്തേ 'ഒരുത്തീ' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ വിനായകനൻ 'മീ ടു'വിനെ പരിഹസിച്ചിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കിൽ താൻ അത് ചെയ്തിട്ടുണ്ടെന്നായിരുന്നു വിനായകൻ പറഞ്ഞത്. പരാമർശത്തിൽ നടനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
എന്ത് ധരിച്ചാലും മൊഞ്ചത്തി ആകാൻ പറ്റുവോ? കീർത്തിക്ക് പറ്റും..ദാ ഫോട്ടോകൾ..വൈറൽ












Click it and Unblock the Notifications