'അയ്യപ്പന്‍റെ അമ്മ നെയ്യപ്പം ചുട്ടു' എന്ന ജനകീയ പരസ്യത്തിന്‍റെ സംവിധായകന്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ പരസ്യചിത്ര സംവിധായകന്‍ മാത്യു പോള്‍ (61) അന്തരിച്ചു. അര്‍ബദ രോഗബാധിതനായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആലപ്പുഴ മുഹമ്മ സ്വദേശിയാണ്. മൃതദേഹം രാത്രിയോടെ മുഹമ്മയില്‍ എത്തിയ്ക്കും.
മൂന്നൂറിലധികം പരസ്യചിത്രങ്ങള്‍ ഒരുക്കിയ മാത്യു പോളിന് മികച്ച ഹ്രസ്വചിത്ര സംവിധായകനുള്ള ദേശീയ സംസ്ഥാന പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജനപ്രിയ പരസ്യമായ 'അയ്യപ്പന്റെ അമ്മ നെയ്യപ്പം ചുട്ടു' ഉള്‍പ്പടെയുള്ള ഒട്ടേറെ പരസ്യങ്ങളുടെ സംവിധായകനാണ്. രണ്ട് സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റായി പ്രവൃത്തിച്ചിട്ടുണ്ട്.

പടയോട്ടം എന്ന ചിത്രത്തിലൂടെയാണ് സഹസംവിധായകനായി സിനിമയില്‍ എത്തുന്നത്. കേരളത്തിലെ നദികള്‍ എന്ന ഡോക്യുമെന്ററിയ്ക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ആലുക്കാസ്, സിറ്റിമാന്‍ ഷര്‍ട്ട്, ആലപ്പാട്, സെന്റ് ജോര്‍ജ്ജ് കുട തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പരസ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications