'പരാതി ഒരുപാട് കൊടുത്തതാണ്, ഒരുപാടുപേരെ കണ്ടതാണ്, ഇനി എഴുതാതെ വയ്യെന്ന് തോന്നി': ആദം ഹാരി
ആദം ഹാരി മലയാളികൾക്കെല്ലാം പരിചിതമായ പേരാണ്. പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റ് ആണ് ആദം. ദക്ഷിണാഫ്രിക്കയിൽനിന്നും ആണ് ആദം പ്രൈവറ്റ് പൈലറ്റ് ലൈസൻസ് നേടിയത്. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ കടന്നുകൊണ്ടാണ് ആദം തന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നത്.
2019ൽ അന്നത്തെ ആരോഗ്യക്ഷേമ വകുപ്പും സാമൂഹിക നീതി വകുപ്പും കൈകാര്യം ചെയ്തിരുന്ന കെ.കെ.ശൈലജ ആദമിന് പൈലറ്റ് പഠനത്തിനായുള്ള സ്കോളർഷിപ്പ് നൽകാമെന്ന് പരസ്യമായി വാഗ്ദാനം ചെയ്തു. എന്നാൽ ആ വാഗ്ദാനം എങ്ങും എത്താത്ത അവസ്ഥയാണിപ്പോഴുള്ളത്. നാളുകളായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നടന്നിട്ടും അധികൃതരിൽ നിന്നും അനുകൂലമായ സമീപനം ഇതുവരെയും ഉണ്ടായിട്ടില്ലെന്ന് ആദം പറഞ്ഞു.

ആദം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:
ബഹുമാനപ്പെട്ട മുഖ്യമന്ത്രി Pinarayi Vijayan, സാമൂഹ്യനീതി വകുപ്പ് മന്ത്രി Dr. R. Bindu, ബഹുമാനപ്പെട്ട MP A A Rahim സർ,
2019 ഇൽ എല്ലാ മാധ്യമങ്ങളുടെയും മുൻപിൽ വെച്ച് ആഘോഷമായി തന്നെ K K Shailaja Teacher അന്നൗൻസ് ചെയ്ത എന്റെ scholarship ന്റെ പേരിൽ ഞാൻ ദിവസേന പല ആളുകളുമായി ബന്ധപെടുകയും പോയി കാണുകയും ചെയ്യുന്നുണ്ട്. സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങാത്ത വകുപ്പുകൾ ഇല്ല.

ആദ്യം release ചെയ്ത scholarship എല്ലാവർക്കും അറിയുന്നതുപോലെ DGCA guideline ലേ പ്രശ്നങ്ങൾ കാരണം ഇന്ത്യയിൽ തുടരാൻ സാധിക്കില്ലായിരുന്നു... പുതിയ ഗൈഡ്ലൈൻ കൊണ്ടുവന്നെങ്കിൽ പോലും അതിലും എനിക്ക് Gender affirmative procedures തുടരുന്നതിനു പരിമിതികൾ ഉണ്ട്. അതുകൊണ്ടുതന്നെ ഒരു വർഷം മുൻപേ ഞാൻ തുടർ പഠനത്തിനായി അനുവതിച്ച scholarship SouthAfrica യിലേക്ക് മാറ്റാനായി അപേക്ഷ നൽകി. ഇത്രനാളായി കാണാത്ത ആളുകളും മന്ത്രിമാരും ഇല്ല.

എന്റെ വയസും സമയവും കടന്നു പോകുകയാണ്. എന്റെ File പോകുന്ന ചില Department ലേ ആളുകളുടെ പെരുമാറ്റവും വളരെ Rude ആയാണ്. മാധ്യമങ്ങൾക്കും സർക്കാരിനും ആഘോഷിക്കാൻ മാത്രം പേരിനൊരു ആദ്യത്തെ Transgender എന്ന് പറഞ്ഞുകൊണ്ട് Label തരുമ്പോൾ, ആ ആഘോഷങ്ങളുടെ കാലയളവു വളരെ ചെറുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു.. അത് കഴിഞ്ഞാൽ ആർക്കും വേണ്ടാത്തവരായി മാറും... എനിക്ക് ഒന്ന് മാത്രമാണ് അറിയേണ്ടത്... എനിക്ക് ആ scholarship തുക അനുവദിക്കുമോ ഇല്ലയോ...???

ഇല്ലെങ്കിൽ പറയണം ഞാൻ നിർത്തിയേക്കാം...! നിർത്തുന്നതിനേക്കാൾ സങ്കടം ഇത്രയും സമയം ഞാൻ നഷ്ടപ്പെടുത്തിയല്ലോ എന്നാലോചിക്കുമ്പോളാണ്.... ഇനിയും വയ്യ തരില്ലെങ്കിൽ അറിയിക്കണം... നടക്കാത്ത സ്വപ്‌നങ്ങൾ കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വയ്യ.... അപേക്ഷയാണ് 🙏

Transgender വ്യക്തികൾക്കും,ദളിത്, Disabled വ്യക്തികൾക്കും കിട്ടേണ്ട അവകാശങ്ങൾ ഇത്തരത്തിൽ വൈകിപ്പിക്കുകയും വെറും വാഗ്ദാനങ്ങളായി മാറുകയും ചെയ്യുന്നത് വർഷങ്ങളായി തുടരുന്ന ഒരു കാര്യമാണ്...NB: Facebookil എഴുതാൻ പോലും പേടിയാണ്...എന്തിനാണ് പബ്ലിക്കായി പോസ്റ്റിടുന്നത് പരാതി കൊടുത്തൂടെ എന്ന് ചോദികുന്ന ഉദ്യോഗസ്ഥരുണ്ട്, പരാതി ഒരുപാട് കൊടുത്തതാണ്... ഒരുപാടു പേരെ കണ്ടതാണ്... ഇനി എഴുതാതെ വയ്യെന്ന് തോന്നി... മറുപടി നൽകണം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications