കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദാനിക്കെതിരായ കേസുകള്‍; സംശയം പ്രകടിപ്പിച്ച് കത്ത്, നടപടി വേണമെന്ന് അഡ്വക്കേറ്റ് അസോസിയേഷന്‍

Google Oneindia Malayalam News

കൊച്ചി: രാജ്യത്തെ പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിനെതിരായ കേസുകള്‍ ലിസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ഇക്കാര്യം ഉന്നയിച്ച് അയച്ച കത്തില്‍ നടപടി വേണമെന്ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടു.

Image

അദാനി ഗ്രൂപ്പ് ഉള്‍പ്പെട്ട കേസുകള്‍ സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തതും തുടര്‍ന്നുള്ള നടപടികളിലുമാണ് ദുഷ്യന്ത് ദവെ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. തന്റെ സംശയങ്ങള്‍ വിശദമാക്കി ആഗസ്റ്റ് 16ന് ചീഫ് ജസ്റ്റിസിന് അദ്ദേഹം കത്തയച്ചു. തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 26ന് കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷനില്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഈ കത്തിന്റെ കാര്യം ചര്‍ച്ചയ്ക്ക് വച്ചിരുന്നു. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ ചീഫ് ജസ്റ്റിസിനോട് രേഖാമൂലം ആവശ്യപ്പെട്ടു.

ദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചുദില്ലി മാത്രം പോര... ഇന്ത്യയ്ക്ക് നാല് സംസ്ഥാനങ്ങള്‍ വേണമെന്ന് കോണ്‍ഗ്രസ്, പേരുകള്‍ നിര്‍ദേശിച്ചു

അദാനിക്കെതിരായ നാല് കേസുകളില്‍ സമര്‍പ്പിക്കപ്പെട്ട അപ്പീലുകള്‍ ജസ്റ്റിസ് മിശ്രയുടെ ബെഞ്ചില്‍ വരികയും തിടുക്കത്തില്‍ വിധി പ്രസ്താവിക്കുകയും ചെയ്തതാണ് ദുഷ്യന്ത് ദവെ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ചില കേസുകളില്‍ എതിര്‍ഭാഗം ഹര്‍ജി നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടു പോലും പരിഗണിച്ചില്ല. ദിവസങ്ങള്‍ക്കകം തന്നെ ഹര്‍ജികളിലെ നടപടികള്‍ പൂര്‍ത്തിയാക്കി.

ദുഷ്യന്ത് ദവെ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിനോട് ആവശ്യപ്പെട്ടു. അദാനി ഉള്‍പ്പെട്ട രണ്ടു കേസുകള്‍ അവധികാല ബെഞ്ചില്‍ ലിസ്റ്റ് ചെയ്തത് സുപ്രീംകോടതിയുടെ നടപടി ക്രമങ്ങള്‍ ലംഘിച്ചാണെന്നും ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടുന്നു. അടിയന്തര പ്രാധാന്യം ഇല്ലാതിരുന്നിട്ടും തിടുക്കത്തില്‍ വാദം കേള്‍ക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ദവെ ചൂണ്ടിക്കാട്ടുന്നു.

English summary
Adani Case: Kerala HC Advocates Association Urges CJI To Act On Dushyant Dave's Allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X