കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭയ മരിച്ചന്ന് സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിനേയും കണ്ടു', അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തൽ

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തെ പിടിച്ച് കുലുക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ നാളെ വിധി വരാനിരിക്കുകയാണ്. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ കോടതി വിധി പറയുന്നത്. 1992ലായിരുന്നു കോട്ടയത്തെ പയസ് ടെന്‍ത് മഠത്തിലെ കിണറില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കേസിലെ വിധിക്ക് കാത്ത് നില്‍ക്കെ സാക്ഷിയായ അടയ്ക്കാ രാജുവിന്റെ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയാവുകയാണ്. പ്രതികളെ കുറിച്ചാണ് അടയ്ക്കാ രാജുവിന്റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. വിശദാംശങ്ങള്‍

ആത്മഹത്യയാണെന്ന് പോലീസ്

ആത്മഹത്യയാണെന്ന് പോലീസ്

1992 മാര്‍ച്ച് 27നാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കിണറില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിനൊടുവില്‍ സിസ്റ്റര്‍ അഭയയുടേത് ആത്മഹത്യയാണെന്ന് പോലീസ് വിധിയെഴുതി. പിന്നീട് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ആത്മഹത്യയെന്ന നിഗമനത്തില്‍ തന്നെയാണ് ക്രൈം ബ്രാഞ്ചും എത്തിച്ചേര്‍ന്നത്.

കൊലയെന്ന് സിബിഐ

കൊലയെന്ന് സിബിഐ

തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളുയര്‍ന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുന്നത്. സിസ്റ്റര്‍ അഭയയുടേത് കൊലപാതകമാണെന്ന് സിബിഐ കണ്ടെത്തി. 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്റ്റഫി എന്നിവരെ പ്രതി ചേര്‍ത്തു.

കൊലപ്പെടുത്തി കിണറ്റിലിട്ടെന്ന്

കൊലപ്പെടുത്തി കിണറ്റിലിട്ടെന്ന്

പ്രതികളായ മൂന്ന് പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സിസ്റ്റര്‍ അഭയ കാണാനിടയായെന്നും തുടര്‍ന്ന് അഭയയെ കൊലപ്പെടുത്തി കിണറ്റിലിട്ടതാണ് എന്നുമാണ് സിബിഐ കണ്ടെത്തല്‍. അന്നേ ദിവസം പയന്‍സ് ടെന്‍ത് കോണ്‍വെന്റില്‍ മോഷ്ടിക്കാനെത്തിയ അടയ്ക്കാ രാജു പ്രതികളെ അവിടെ കണ്ടതായാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

പോലീസിന്റെ ക്രൂരമായ പീഡനം

പോലീസിന്റെ ക്രൂരമായ പീഡനം

സിസ്റ്റർ സെഫിയേയും ഫാദർ തോമസ് കോട്ടൂരിനേയും കണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസിനോടാണ് അടയ്ക്കാ രാജുവിന്റെ വെളിപ്പെടുത്തല്‍. സിബിഐക്ക് മുന്‍പ് അഭയ കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് കൊലപാതകം നടത്തിയത് താനാണ് എന്ന് വരുത്തിത്തീര്‍ക്കാനും ശ്രമം നടത്തിയതായി രാജു വെളിപ്പെടുത്തി. കുറ്റമേല്‍ക്കുന്നതിന് വേണ്ടി പോലീസിന്റെ ക്രൂരമായ പീഡനമേല്‍ക്കേണ്ടി വന്നതായും രാജു പറഞ്ഞു.

ഭാര്യയ്ക്ക് ജോലിയും വീടും വാഗ്ദാനം

ഭാര്യയ്ക്ക് ജോലിയും വീടും വാഗ്ദാനം

ക്രൈം ബ്രാഞ്ച് എസ്പി ആയിരുന്ന എസ്പി മൈക്കിളിന്റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു എന്നും അടയ്ക്കാ രാജു ആരോപിച്ചു. അഭയയെ കൊന്നത് താനാണ് എന്ന് സമ്മതിച്ചാല്‍ ഭാര്യയ്ക്ക് ജോലിയും വീടും നല്‍കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നതായും രാജു വെളിപ്പെടുത്തി. തിരുവനന്തപുരം സിബിഐ കോടതിയാണ് നാളെ അഭയ കൊലക്കേസില്‍ വിധി പറയാനിരിക്കുന്നത്.

Recommended Video

cmsvideo
കേരള: അഭയ കേസിൽ വിചാരണ പൂർത്തിയായി; സിബിഐ കോടതിയുടെ വിധി 22ന് | Oneindia Malayalam

English summary
Adaykka Raju, Witness in Sister Abhaya Case makes some revelations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X