Get Updates
Get notified of breaking news, exclusive insights, and must-see stories!

'എഡിജിപി അജിത് കുമാർ കൊടുംക്രിമിനൽ, പി ശശി വൻപരാജയം,'; ഗുരുതര ആരോപണവുമായി പിവി അൻവർ

മലപ്പുറം: സംസ്ഥാന പൊലീസിലെ സ്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി പിവി അൻവർ എംഎൽഎ. കൊടും ക്രിമിനലാണ് അജിത് കുമാറെന്നും ദാവൂദ് ഇബ്രാഹിനെ മാതൃകയാക്കിയാണ് പ്രവർത്തനം എന്നും അൻവർ ആഞ്ഞടിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു. തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ അദ്ദേഹം പരാജയപ്പെട്ടുവെന്ന് അൻവർ കുറ്റപ്പെടുത്തി. മുൻ മലപ്പുറം എസ് പിയും, ഇപ്പോൾ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനെതിരേയും അതിരൂക്ഷവിമർശനങ്ങളാണ് അൻവർ ഉന്നയിച്ചത്. പല പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൾകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ അൻവർ പറഞ്ഞു.

'പൊതുസമൂഹത്തിന്റെ നൻമയ്ക്ക് വേണ്ടി ചെയ്യേണ്ടി വന്നതാണ്. ആഭ്യന്തര സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ച ചില ഉദ്യോഗസ്ഥൻമാർ നടത്തിക്കൊണ്ടിരിക്കുന്ന രാജ്യവിരുദ്ധമായ പ്രവർത്തികൾ ജനങ്ങളേയും സർക്കാരിനേയും പാർട്ടിയേയും ബോധ്യപ്പെടുത്താൻ ഇതല്ലാതെ വേറൊരു മാർഗവും എന്റെ മുൻപിൽ ഇല്ലാത്തതിനാലാണ് ഫോൺകോളുകൾ ചോർത്തി ജനത്തിന് മുൻപിൽ എത്തിക്കേണ്ടിവന്നത്.

anwarmain2-

'മുഖ്യമന്ത്രി പറയുന്ന കാര്യങ്ങൾ ന്യായമായും ഉൾക്കൊള്ളാതെ ഈ സർക്കാരിനെയും പാർട്ടിയെയും ഇല്ലാതാക്കാൻ പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി എംആർ. അജിത്കുമാറിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നത്. അജിത് കുമാറിന്റെ റോൾ മോഡൽ ദാവൂദ് ഇബ്രാഹിം ആണോയെന്നു സംശയിച്ചുപോകും. അദ്ദേഹം ചെയ്തുകൂട്ടിയ കാര്യങ്ങൾ ദാവൂദ് ഇബ്രാഹിമിനെ പോലുള്ളവരുടെ ജീവചരിത്രം പഠിച്ചവനെ കൊണ്ടേ സാധിക്കൂ. അജിത്കുമാറിന്റെ ഫോൺ കോൾ മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരാളുമായി സംസാരിക്കുന്ന ഫോൺ കോൾ ഞാൻ ചോർത്തി. ഫോണ്‍ വിളിക്കുന്നത് അവരുടെ ആങ്ങളയാണ്. എന്നാൽ മറ്റേ അറ്റത്ത് കള്ളക്കടത്തുകാരാണ്. ആ സ്ത്രീയെ ഇപ്പോൾ ഇതിലേക്ക് വലിച്ചിഴക്കുന്നില്ല.എല്ലാ മന്ത്രിമാരുടെയും ഫോൺകോളുകൾ ചോർത്താൻ സൈബർ സെല്ലിൽ പ്രത്യേക സംഘമുണ്ട്.

സുജിത്ത് ദാസ് ഐപിഎസിൽ വരും മുൻപ് കസ്റ്റംസിൽ ആയിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി നല്ല ബന്ധം ഉണ്ട്. ആ ബന്ധങ്ങളാണ് കോഴിക്കോട് വിമാനത്താവളത്തിലെ സ്വർണക്കടത്തൊക്കെ വഴിയിൽ വെച്ച് പിടിക്കാൻ സുജിത്തിനെ സഹായിക്കുന്നത്. കസ്റ്റംസിനെ വെട്ടിച്ച് വരുന്നതൊക്കെ സുജിത്ത് ദാസ് പിടിക്കുന്നത് അത്ഭുതമല്ലേ. പലതും ഒറ്റുകാർ വഴി സുജിത്ത് ദാസിന് വിവരം കിട്ടും. കസ്റ്റംസ് ഉദ്യോഗസ്ഥർ സ്കാനിങ്ങിൽ സ്വർണം കാണുന്നുണ്ടെങ്കിലും അവനെ കടത്തിവിടും. ആ വിവരം സുജിത്ത് ദാസിന് ലഭിക്കും. എംഡിഎംഎ പിടിക്കുന്നുവെന്നാണ് പേര്. പക്ഷെ പണി സ്വർണക്കടത്ത് നടത്തി പണം പിടിക്കുക. ഇതിന്റെ ഏറ്റവും തലവൻ അജിത് കുനാർ.

എംആർ അജിത്കുമാർ ജയിലിലേക്കാണ് പോകുന്നത്. സുജിത് ദാസിന്റെ വഴി സെൻട്രൽ ജയിലാണ്. അക്കാര്യത്തിൽ തർക്കമില്ല. ഇതിന്റെയൊക്കെ പഴി മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിക്ക് 29 വകുപ്പുകളുണ്ട്. നാല് ചായപ്പീടിക കൈകാര്യം ചെയ്യാൻ കഴിയുവോ ഒരു വ്യക്തിക്ക്. വകുപ്പുകൾക്കെല്ലാം ഒരോ തലവൻമാരുണ്ട്. അവരെയാണ് കാര്യങ്ങൾ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നത്. പള്ളിയുടെയും അമ്പലത്തിന്റെയും അകത്ത് കിണറുണ്ടെങ്കിൽ ആ കിണറിറ്റിൽ പോയി നമ്മൾ വീഴില്ലേ. പള്ളിക്കും അമ്പലത്തിനും അകത്ത് കിണർ കുത്തി വെച്ചിരിക്കുകയാണ് വിശ്വസ്തർ. ഇത്രയും വിശ്വസിച്ച് ഏൽപ്പിച്ചത് പി ശശിയെ ആണ്. അദ്ദേഹത്തിന് ഇക്കാര്യത്തിൽ പരാജയം ഉണ്ടായെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇദ്ദേഹം കൃത്യമായ കാര്യങ്ങൾ അവലോകനം ചെയ്തിരുന്നുവെങ്കിൽ ഇത്രമാത്രം വലിയ വിഷയങ്ങൾ ഉണ്ടാകുമോ?

കള്ളന് കഞ്ഞിവയ്ക്കുന്നവനാണ് മലപ്പുറം എസ്പി ശശിധരൻ. പൊളിറ്റിക്കൽ സെക്രട്ടറി അദ്ദേഹത്തിന്റെ ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. മലപ്പുറത്തെ പല രാഷ്ട്രീയ വിഷയങ്ങളിലും ശശിയെ പോയി കണ്ട് കത്ത് കൊടുത്തിട്ടുണ്ട്. ഒരു നടപടിയും ഉണ്ടായിട്ടില്ല.. മുഖ്യമന്ത്രി തനിക്ക് പിതാവിന്റെ പിതാവിന്റെ സ്ഥാനത്താണ്. മകനെന്ന നിലയിൽ അദ്ദേഹത്തിനെതിരെ വരുന്ന പാരകൾ തടുക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+