Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാദങ്ങള്‍ക്കിടെ എഡിജിപി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ; ഇത് ആറാം തവണ

തിരുവനന്തപുരം: കഴിഞ്ഞ കുറെ മാസങ്ങളായി വിവാദ നായകനാണ് കേരള പൊലീസിലെ എഡിജിപി എംആര്‍ അജിത് കുമാര്‍. തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, എഡിജിപി പി വിജയനെതിരായ വ്യാജ മൊഴി തുടങ്ങി വിവാദങ്ങളുടെ ഒരു ഘോഷയാത്ര തന്നെ ഉണ്ടായിരുന്നു. മുന്‍ എംഎല്‍എ പിവി അന്‍വര്‍ കൂടി ഇടക്കാലത്ത് അജിത് കുമാറിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കള്ളക്കടത്തില്‍ എംആര്‍ അജിത് കുമാറിനും അറിവുണ്ടെന്നായിരുന്നു ആരോപണം.

ഇതുകൂടാതെയാണ് എംആര്‍ അജിത് കുമാറിന്റെ നിലപാടുകള്‍ക്കെതിരെ സംസ്ഥാന ഡിജിപി കര്‍ശന നിലപാടെടുത്തത്. എന്നാല്‍ ഈ ഘട്ടങ്ങളില്‍ എല്ലാം തുണയായത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടായിരുന്നു. അജിത് കുമാറിനെ തുണയ്ക്കുന്ന നിലപാടാണ് എക്കാലവും പിണറായി സ്വീകരിച്ചതെന്ന് സേനയ്ക്കുള്ളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പിണറായി വിജയന്റെ പോറ്റുമകനാണ് അജിത് കുമാറെന്ന് പിവി അന്‍വര്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

Ajith Kumar

ഈ വിവാങ്ങള്‍ക്കിടെയാണ് എംആര്‍ അജിത് കുമാറിനെ രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിനായി ശുപാര്‍ശ ചെയ്ത വാര്‍ത്ത പുറത്തുവരുന്നത്. സംസ്ഥാന ഡിജിപിയുടേതാണ് ശുപാര്‍ശ. മുമ്പ് അഞ്ചു തവണ വിശിഷ്ട സേവാ മെഡലിനായി എംആര്‍ കുമാറിന്റെ പേര് കേരളത്തില്‍ നിന്ന് പോയിരുന്നു. എന്നാല്‍ അഞ്ചു തവണയും കേന്ദ്രസര്‍ക്കാര്‍ തള്ളി.

ഇത് ആറാം തവണയാണ് എംആര്‍ അജിത് കുമാറിന്റെ പേര് കേരളം ശുപാര്‍ശ ചെയ്യുന്നത്. മാസങ്ങളായി വിവാദങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയാണ് ഉന്നത പൊലീസ് മെഡലിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രതിപക്ഷം അടക്കം ഇതൊരു രാഷ്ട്രീയ ആയുധമാക്കും. പ്രത്യേകിച്ച് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എംആര്‍ അജിത് കുമാറിനെയും മുഖ്യമന്ത്രിയും ബന്ധിപ്പിച്ച് കൂടുതല്‍ ആരോപണം ഉന്നയിക്കാനാണ് പിവി അന്‍വറിന്റെയും കൂട്ടരുടെയും നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, വിജിലന്‍സ് കേസില്‍ അടക്കം കുറ്റവിമുക്തനായതോടെയാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന് എഡിജിപി എംആര്‍ അജിത് കുമാറിനെ ശുപാര്‍ശ ചെയ്തത് എന്നാണ് അനൗദ്യോഗിക വിശദീകരണം. ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ ആയിരുന്നു കഴിഞ്ഞ അഞ്ചു തവണയും എഡിജിപി അജിത് കുമാറിന് വിനയായത്. ഇത്തവണ ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴാണ് ശുപാര്‍ശ എന്ന പ്രത്യേകത കൂടിയുണ്ട്.

സംസ്ഥാനത്തിന്റെ അടുത്ത ഡിജിപി ആരാകും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് എംആര്‍ അജിത് കുമാറിനെ മെഡലിന് ശുപാര്‍ശ ചെയ്തത്. ആരോപണങ്ങളും അന്വേഷണങ്ങളും നിലനില്‍ക്കെ അജിത് കുമാറിന് സംസ്ഥാന പൊലീസ് മേധാവിയുടെ പദവി നല്‍കരുതെന്ന് പ്രതിപക്ഷ കക്ഷികള്‍ അടക്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട അജിത് കുമാറിന് ഡിജിപി പദവി നല്‍കുന്നതിനു മുന്നോടിയായിട്ടാണ് വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ ചെയ്തതെന്നും പറയപ്പെടുന്നു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ നേരത്തെ അജിത് കുമാറിന് ലഭിച്ചിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയത് അടുത്തിടെയാണ്. എന്നാല്‍ ഡിജിപി വിജയനെതിരെ വ്യാജ മൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ ജനുവരിയില്‍ നല്‍കി റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

പി. വിജയനെക്കുറിച്ച് മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസ് തന്നോട് ചില ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നായിരുന്നു അജിത് കുമാറിന്റെ മൊഴി. ഇക്കാര്യം രേഖാമൂലം ഡിജിപിക്ക് എഴുതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അങ്ങനെയൊരു കാര്യം അജിത് കുമാറിനോട് പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പിന്നീട് ഡിജിപിക്ക് മൊഴി നല്‍കി. ഇതോടെയാണ് പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതിന് അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയത്.

എംആര്‍ അജിത് കുമാര്‍ നേരത്തെ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും വിവാദമായിരുന്നു. രാഷ്ട്രപതിയുടെ മെഡലിനു വേണ്ടിയാണ് എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്നായിരുന്നു ആരോപണം ഉയര്‍ന്നത്. അജിത് കുമാറും ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായിട്ടായിരുന്നു കൂടിക്കാഴ്ച.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+