നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് ഒരു വ്യക്തി നല്‍കിയ വിവരം...!! നിര്‍ണായക വെളിപ്പെടുത്തല്‍..!!
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായകമായത് ഒരു വ്യക്തി നല്‍കിയ വിവരമെന്ന് വെളിപ്പെടുത്തല്‍. കേസന്വേഷണത്തിന്റെ ചുമതലയുള്ള എഡിജിപി സന്ധ്യയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവായത് ഒരു വ്യക്തി നല്‍കിയ വിവരം...!! നിര്‍ണായക വെളിപ്പെടുത്തല്‍..!!
കടല്‍ക്കരയില്‍ ഭീമാകാരനായ അജ്ഞാത ജീവി..!! ഞെട്ടലില്‍ ലോകം...അന്യഗ്രഹജീവിയോ യതിയോ !!!
ആക്രമിക്കപ്പെട്ട നടി പത്രസമ്മേളനം നടത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ബി സന്ധ്യ വ്യക്തമാക്കി.

സാധാരണക്കാരനായ ഒരാള്‍ അന്വേഷണത്തിന്റെ നിര്‍ണായകഘട്ടത്തില്‍ കൈമാറിയ വിവരം വളരെ സഹായകമായതായി എഡിജിപി ബി സന്ധ്യ വ്യക്തമാക്കി. ആ വ്യക്തി നല്‍കിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും ചേര്‍ത്തുവെച്ച് പോലീസിന് അന്വേഷണം കൃത്യമായി നടത്താന്‍ സാധിച്ചു.

താന്‍ കേട്ട ഒരു സംഭാഷണം ആ വ്യക്തി പോലീസിനെ അറിയിക്കുകയായിരുന്നു. ഇത് അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായിരുന്നുവെന്നും എഡിജിപി സന്ധ്യ വ്യക്തമാക്കി.

ആക്രമണത്തിന് ഇരയായ നടി മാധ്യമങ്ങളോട് സംസാരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എഡിജിപി വ്യക്തമാക്കി. കോടതിയിലാണ് കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും ബി സന്ധ്യ വ്യക്തമാക്കി.

കേസിന്റെ അന്വേഷണം സംബന്ധിച്ചോ തെളിവായ മൊബൈല്‍ ഫോണ്‍ സംബന്ധിച്ചോ എന്തെങ്കിലും കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസിന് പരിമിതിയുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എഡിജിപി പറഞ്ഞു.

അതേസമയം ആലുവ സബ്ജയിലില്‍ വെച്ച് നടന്ന തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ നടി തിരിച്ചറിഞ്ഞു. മണികണ്ഠന്‍, മാര്‍ട്ടിന്‍, സലീം, പ്രദീപ് എന്നീ പ്രതികളെയാണ് നടി തിരിച്ചറിഞ്ഞത്.

പ്രധാന പ്രതികളായ പള്‍സര്‍ സുനിയേയും വിജീഷിനേയും തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല. ഇരുവരുടേയും ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനാലാണ് ഇത്. പ്രതികളെ നടി തിരിച്ചറിഞ്ഞത് കേസില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications