കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയുടെ കേസില്‍ ദിലീപിന് വൻ വിജയം? ദിലീപിന്റെ ആഗ്രഹം നിറവേറി... ബി സന്ധ്യ 'ക്രമസമാധാനത്തിന്' പുറത്ത്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപിന് ആശ്വസിക്കാം , ബി സന്ധ്യക്ക് സ്ഥാനമാറ്റം | Oneindia Malayalam

കൊച്ചി/തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണി പുതിയ വിവാദങ്ങള്‍ക്ക് വഴിവക്കുമോ എന്നാണ് ഇനി അറിയേണ്ടത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന എഡിജിപി ബി സന്ധ്യയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

<strong>ആ വാഗ്ദാനം മോദി നടപ്പിലാക്കി! ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് എണ്ണപ്പാടത്തും ഉണ്ട് പിടി!!! കാണൂ...</strong>ആ വാഗ്ദാനം മോദി നടപ്പിലാക്കി! ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് എണ്ണപ്പാടത്തും ഉണ്ട് പിടി!!! കാണൂ...

സ്വാഭാവിക നടപടി എന്നാണ് വിശദീകരണം എങ്കിലും ചില ആശങ്കകള്‍ പലകോണുകളില്‍ നിന്നായി ഉയരുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ്, ഏറെ ആരോപണങ്ങള്‍ ബി സന്ധ്യക്കെതിരെ ഉന്നയിച്ചിരുന്നു.

കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണം പൂര്‍ത്തിയായി എന്ന് ഇനിയും പറയാന്‍ കഴിയില്ല. ഏറ്റവും നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെടുക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല.

അന്വേഷണത്തിന്റെ മേല്‍നോട്ടം

അന്വേഷണത്തിന്റെ മേല്‍നോട്ടം

നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണ ചുമതല ഐജി ദിനേന്ദ്ര കശ്യപിനായിരുന്നു. എന്നാല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്നത് എഡിജിപി ബി സന്ധ്യയും. ഇക്കാര്യത്തില്‍ നേരത്തേ തന്നെ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു.

ഗൂഢാലോചനയെന്ന്

ഗൂഢാലോചനയെന്ന്

തന്നെ കേസില്‍ പ്രതിയാക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. എഡിജിപി ബി സന്ധ്യക്കെതിരെ തന്നെ ആയിരുന്നു ദിലീപിന്റെ ആരോപണത്തിന്റെ മുന. ഈ വിഷയം കോടതിയില്‍ വരെ എത്തുകയും ചെയ്തു.

നടിയുമായി ബന്ധം

നടിയുമായി ബന്ധം

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന എന്ന ആരോപണം ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. മഞ്ജു വാര്യരുമായി ബി സന്ധ്യക്ക് അടുത്ത ബന്ധം ഉണ്ട് എന്നായിരുന്നു ദിലീപ് ഉയര്‍ത്തിയ ഒരു ആരോപണം. മഞ്ജു വാര്യരും ബി സന്ധ്യയും ഗൂഢാലോചനയില്‍ പങ്കാളികളാണ് എന്ന രീതിയില്‍ വരെ ദിലീപ് അനുകൂലികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

ചോദ്യം ചെയ്യലിനിടെ

ചോദ്യം ചെയ്യലിനിടെ

അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെ ബി സന്ധ്യ തന്നെ ചോദ്യം ചെയ്തു എന്ന ആരോപണവും ദിലീപ് കോടതിയില്‍ ഉന്നയിച്ചിരുന്നു. കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ ആയിരുന്നു ദിലീപ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

മഞ്ജുവിനെ കുറിച്ച് പറഞ്ഞപ്പോള്‍

മഞ്ജുവിനെ കുറിച്ച് പറഞ്ഞപ്പോള്‍

ആദ്യഭാര്യയായ മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞപ്പോള്‍ എഡിജിപി ക്യാമറ ഓഫ് ചെയ്തു എന്ന ആരോപണവും ദിലീപ് ഉന്നയിച്ചിരുന്നു. മറ്റെല്ലാ കാര്യങ്ങളും റെക്കോര്‍ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് മഞ്ജുവിനെ കുറിച്ച് പറഞ്ഞപ്പോള്‍ മാത്രം ക്യാമറ ഓഫാക്കി എന്നാണ് ചോദ്യം.

വിവാഹമോചനത്തിലെ പക

വിവാഹമോചനത്തിലെ പക

മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം തകരാന്‍ കാരണം ആക്രമിക്കപ്പെട്ട നടിയാണ് എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ പ്രതികാരം തീര്‍ക്കാന്‍ വേണ്ടിയാണ് നടിക്കെതിരെ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തത് എന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം ദിലീപ് നിഷേധിച്ചിട്ടുണ്ട്.

രൂക്ഷമായ വിമര്‍ശനങ്ങള്‍

രൂക്ഷമായ വിമര്‍ശനങ്ങള്‍

എഡിജിപി ബി സന്ധ്യക്കെതിരെ അതി രൂക്ഷമായ വിമര്‍ശനങ്ങള്‍ തന്നെ ആയിരുന്നു ദിലീപ് അനുകൂലികള്‍ നടത്തിയിരുന്നത്. പിസി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായാണ് സന്ധ്യക്കെതിരെ രംഗത്ത് വന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും പിന്നീട് നടപടികളും ഉണ്ടായില്ല.

ദിലീപിന് ആശ്വസിക്കാം

ദിലീപിന് ആശ്വസിക്കാം

നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞു. ഇനി വിചാരണ തുടങ്ങണം. എന്നിരുന്നാലും കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല എന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സന്ധ്യയെ കേസിന്റെ അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. അങ്ങനെ സംഭവിച്ചാല്‍ അത് ദിലീപിന് ആശ്വസിക്കാന്‍ വകനല്‍കുന്നതാണ് എന്നാണ് വിലയിരുത്തല്‍.

സമ്മര്‍ദ്ദത്തിന്റെ ഫലമോ?

സമ്മര്‍ദ്ദത്തിന്റെ ഫലമോ?

എഡിജിപി ബി സന്ധ്യയെ ദക്ഷിണ മേഖല എഡിജിപി സ്ഥാനത്ത് നിന്നാണ് മാറ്റിയിട്ടുള്ളത്. പോലീസ് ട്രെയ്‌നിങ് കോളേജിന്റെ ചുമതലയാണ് പുതിയതായി നല്‍കിയിട്ടുള്ളത്. താരതമ്യേന അപ്രധാനമായ പദവിയാണിത്. ഇത്തരം ഒരു അഴിച്ചുപണിക്ക് പിന്നില്‍ മറ്റ് എന്തെങ്കിലും സമ്മര്‍ദ്ദമുണ്ടോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ

പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായ

പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു ബി സന്ധ്യ. പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതും നടിയുടെ കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും സന്ധ്യയുടെ നേതൃത്വത്തില്‍ ആയിരുന്നു. എന്നാല്‍, അതിനിടെ സ്വാമി ഗംഗേശാനന്ദ വിഷയത്തില്‍ സന്ധ്യക്കെതിരെ ഒട്ടേരെ ആരോപണങ്ങള്‍ ഉയരുകയും ചെയ്തു.

English summary
ADGP B Sandhya shifted to Police Training College. She was supervising the controversial attack against actress case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X