കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിജിപി ബി സന്ധ്യയെ തരംതാഴ്ത്തിയതോ? സ്ഥാനചലനം പോലീസ് ചട്ടലംഘനമെന്ന് ആരോപണം

Google Oneindia Malayalam News

തിരുവനന്തപുരം: എഡിജിപി ബി സന്ധ്യയുടേത് അടക്കം പോലീസ് തലപ്പത്തെ അഴിച്ച് പണി സംബന്ധിച്ച് സേനയില്‍ തന്നെ അമ്പരപ്പാണുള്ളത്. പോലീസിലെ ഉന്നതര്‍ പോലും അറിയാതെയാണ് സ്ഥാനചലനങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഒരേ സ്ഥാനത്ത് ഒന്നരവര്‍ഷത്തിലേറെയായതിനാലുള്ള സ്വാഭാവിക മാറ്റം മാത്രമാണ് എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശീകരണം. അതേസമയം ബി സന്ധ്യയെ സ്ഥലം മാറ്റിയത് പോലീസ് ചട്ടങ്ങളും സുപ്രീം കോടതി വിധികളും മറികടന്നാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ മാനദണ്ഡം ഉറപ്പ് വരുത്തണം എന്ന കേരള പോലീസ് ആക്ട് സര്‍ക്കാര്‍ അവഗണിച്ചുവെന്ന ആക്ഷേപമാണ് ഉയരുന്നു.

പാതിവെന്ത ജിത്തുവിനെ കഴുത്തിൽ തോർത്ത് കെട്ടി പറമ്പിലൂടെ വലിച്ചിഴച്ചു.. സെപ്റ്റിട് ടാങ്കിലിടാൻ നീക്കംപാതിവെന്ത ജിത്തുവിനെ കഴുത്തിൽ തോർത്ത് കെട്ടി പറമ്പിലൂടെ വലിച്ചിഴച്ചു.. സെപ്റ്റിട് ടാങ്കിലിടാൻ നീക്കം

sandhya

പോലീസ് മേധാവി അടക്കമുള്ള ഉന്നതരെ സ്ഥലം മാറ്റുമ്പോള്‍ പദവിയില്‍ രണ്ട് വര്‍ഷമെങ്കിലും പൂര്‍ത്തിയായിരിക്കണം എന്നാണ് ചട്ടം. എന്നാല്‍ തരംതാഴ്ത്തല്‍ പോലുള്ളവയ്ക്ക് ചട്ടം ബാധകമല്ല. ബി സന്ധ്യയുടേത് സ്വാഭാവിക നടപടി ആണെങ്കില്‍ അത് ചട്ടവിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതല്ലാതെ ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഉദ്യേഗസ്ഥരെ മാറ്റാന്‍ സാധിക്കുക. കേസ് അട്ടിമറിക്കുക, ഉത്തരവാദിത്വത്തിലെ വീഴ്ച എന്നിവയൊക്കെയാണ് ആ സാഹചര്യങ്ങള്‍. എന്നാല്‍ ബി സന്ധ്യയുടേത് അത്തരമൊന്നുമുള്ള സ്ഥാനമാറ്റം അല്ലെന്നും സ്വാഭാവികമാണ് എന്നും സര്‍ക്കാര്‍ പറയുന്നതിനെക്കുറിച്ചാണ് സംശയങ്ങള്‍ ഉയരുന്നത്. വ്യക്തമായ കാരണമില്ലാതെ ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ രണ്ട് വർഷത്തിനുള്ളിൽ മാറ്റരുതെന്ന് വിവിധ കേസുകളിൽ സുപ്രീം കോടതി വിധിയും നിലനിൽക്കുന്നുണ്ട്.

English summary
Controversy in ADGP B Sandhya's transfer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X