ഡിജിപി പോലും അറിയാതെ അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ്; പിരിച്ചുവിട്ട് മനോജ് എബ്രഹാം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. സമാന്തര ഇന്റലിജന്‍സിലെ 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. നാല് മാസം മുന്‍പായിരുന്നു അജിത് കുമാര്‍ പൊലീസില്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം രൂപീകരിച്ചത്.
സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അറിയാതെയായിരുന്നു ഇത്. കഴിഞ്ഞ മാസമാണ് ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടേയും മറ്റ് വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സമാന്തര ഇന്റലിജന്‍സ് സംവിധാനം അദ്ദേഹം പിരിച്ചുവിട്ടത്. ഡിജിപിക്കും ഈ സംവിധാനത്തില്‍ വിയോജിപ്പ് ഉണ്ടായിരുന്നു. സംസ്ഥാന ഇന്റലിജന്‍സിന് കീഴില്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും നിലവിലുണ്ട്. അതിനിടെയാണ് തനിക്ക് മാത്രം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് സമാന്തര ഇന്റലിജന്‍സ് സംവിധാനം രൂപീകരിക്കുന്നത്.
ജില്ലാ കമാന്‍ഡ് സെന്ററുകളില്‍ നിന്നും വിവരങ്ങള്‍ എഡിജിപിയുടെ ഓഫീസിലെ കണ്ട്രോള് റൂമില്‍ അറിയിക്കണം എന്നായിരുന്നു അജിത് കുമാറിന്റെ ഉത്തരവ്. എസ് പിമാര്‍ക്കോ കമ്മീഷണര്‍മാര്‍ക്കോ നോഡല്‍ ഓഫീസര്‍മാര്‍ക്ക് മേല്‍ അധികാരമുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ ഓഫീസുകളിലാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരുന്നത്. അജിത് കുമാര്‍ നിയമിച്ച 40 പേരില്‍ പത്ത് പേര് എസ് ഐമാരും അഞ്ച് പേര് എ എസ് ഐമാരും ആയിരുന്നു.
ബാക്കിയുള്ളവരെല്ലാം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. ഇവരെല്ലാം മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാതൃ യൂണിറ്റിലേക്ക് മാറിയിട്ടുണ്ട്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അജിത് കുമാറിനെതിരെ നടപടി വന്നത്. അജിത് കുമാര്‍ ആര് എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന് പിവി അന്‍വറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.
തൃശൂര്‍ പൂരം കലക്കലിലും അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായി എന്നാണ് ആരോപണം. കൊലപാതകക്കേസുകളിലടക്കം അജിത് കുമാറിന് പങ്കുണ്ട് എന്ന് അന്‍വര്‍ നിരന്തരം ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ആണ് മുഖ്യമന്ത്രി ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications