കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുകളിൽ പോലും കുട്ടികൾ സുരക്ഷിതരല്ല, ഞെട്ടിക്കുന്ന വിവരങ്ങൾ; ഓപ്പറേഷൻ പി ഹണ്ടില്‍ ഇന്റർപോൾ സഹായം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ് അറിയിച്ചു. പൊലീസ് കണ്ടെടുത്ത ചിത്രങ്ങളിലുളള കുട്ടികളെ കണ്ടെത്താനുളള അന്വേഷണം തുടങ്ങിയതായും എഡിജിപി അറിയിച്ചു. വിശദമായ അന്വേഷണത്തിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുളള രാജ്യാന്തര ഏജന്‍സികളുടെ സഹകരണവും കേരള പോലീസിന് ലഭിക്കും.

chiild

വീടുകളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ ലഭിച്ചത്. വീട്ടിനുളളില്‍ നില്‍ക്കുന്ന കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പോലും പല അശ്ലീല സൈറ്റുകള്‍ വഴി പ്രചരിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ വില്‍പന നടത്താനും ചില സംഘങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ് .ഡാര്‍ക്ക് നെറ്റ് വഴിയാണ് ഇത്തരം ഇടപാടുകള്‍ നടക്കുന്നത്. കുട്ടികളെ കണ്ടെത്തുന്നതോടെ ചിത്രങ്ങള്‍ എടുക്കുന്നത് ആരാണെന്ന അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നും എ ഡി ജി പി അറിയിച്ചു.

ഷംന കാസിം കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍, ധര്‍മജന്റെ മൊഴിയെടുക്കും, പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്!!ഷംന കാസിം കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍, ധര്‍മജന്റെ മൊഴിയെടുക്കും, പ്രതികളില്‍ ഒരാള്‍ക്ക് കോവിഡ്!!

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam

ഇത്തരത്തിലുള്ള ചെല്‍ഡ് പോണ്‍ സൈറ്റുകള്‍ വീക്ഷിക്കുകയും, ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണ്.അത് എത്ര രഹസ്യ സ്വഭാവത്തോട് കൂടി നോക്കിയാലും ഇതെല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ് എന്ന് നോക്കുന്നവര്‍ തിരിച്ചറിയണം. അത് കൊണ്ട് ഇത്തരം സൈറ്റുകള്‍ നിരീക്ഷിക്കുന്നവര്‍ ഉറപ്പായും പിടിക്കപ്പെടും എന്നതും ഉറപ്പാണ്. രാജ്യത്താകമാനും പരിശോധിച്ചാല്‍ കുട്ടികള്‍ക്കെതിരായ അശ്ലീല സൈറ്റുകള്‍ക്കെതിരെയുള്ള നിരീക്ഷണവും അന്വേഷണവും നടത്തുന്നത് കേരളത്തില്‍ മാത്രമാണ്. ഓണ്‍ലൈന്‍ സെക്‌സ്ഷ്യല്‍ കേസുകളെ നേരിടാന്‍ വേണ്ടിയുള്ള ഒരു പ്രത്യേക പോലീസ് സന്നാഹവും സംസ്ഥാനത്തുണ്ട്. അതിലുളള ഉദ്യോഗസ്ഥര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള പരിശീലനവും ലഭിച്ചവരാണ്.

നിലവില്‍ പിടിച്ചെടുത്തുളള മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. ഫോണുകളിലെ ചാറ്റുകളും വിശദമായി പരിശോധിച്ച് വരികയാണ്. നിലവില്‍ 47 പേരാണ് അറസ്റ്റിലായത് 90 കേസുകളും ചുമത്തിയിട്ടുണ്ടെന്നും എഡിജിപി അറിയിച്ചു.

ജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഇരു സര്‍ക്കാരുകളും ഒരേ തൂവൽ പക്ഷികളാണ്, വിമർശനവുമായി മുല്ലപ്പള്ളിജനങ്ങളെ കൊള്ളയടിക്കുന്ന കാര്യത്തിൽ ഇരു സര്‍ക്കാരുകളും ഒരേ തൂവൽ പക്ഷികളാണ്, വിമർശനവുമായി മുല്ലപ്പള്ളി

പ്രതികൾ വിളിച്ചു; ഷംനയെയും മിയയെയും പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി ധർമ്മജൻപ്രതികൾ വിളിച്ചു; ഷംനയെയും മിയയെയും പരിചയപ്പെടുത്താൻ ആവശ്യപ്പെട്ടു, വെളിപ്പെടുത്തലുമായി ധർമ്മജൻ

ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷരീഫ് അറസ്റ്റില്‍, പെണ്‍കുട്ടികളെ എത്തിച്ചത് മീര!!ഷംന കാസിം ബ്ലാക്‌മെയില്‍ കേസ്: മുഖ്യപ്രതി ഷരീഫ് അറസ്റ്റില്‍, പെണ്‍കുട്ടികളെ എത്തിച്ചത് മീര!!

English summary
ADGP Manoj Abraham said more arrests would be made in Operation P Hunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X