കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷയുടെ കൊലപാതകത്തിന് കാരണം സര്‍ക്കാരെന്ന് എഡിജിപി ആര്‍.ശ്രീലേഖ

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സംസ്ഥാന സര്‍ക്കാരിന് എഡിജിപി ആര്‍ ശ്രീലേഖയുടെ രൂക്ഷ വിമര്‍ശനം. ഏറെ വിവാദമായിക്കഴിഞ്ഞ ജിഷ കൊലപാതകത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണന്ന് അവര്‍ ബ്ലോഗില്‍ തുറന്നടിച്ചു. നിര്‍ഭയ പദ്ധതി യാഥാവിധം നടപ്പാക്കിയിരുന്നെങ്കില്‍ ജിഷ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് ശ്രീലേഖ പറയുന്നു.

72 മണിക്കൂര്‍ സമയം ചെലവിട്ടാണ് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി തയ്യാറാക്കിയത്. 2014ല്‍ പദ്ധതിയെക്കുറിച്ച് താന്‍ എഴുതിയത് അഭിമാനത്തോടെയായിരുന്നെങ്കില്‍ അതേ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കണ്ടു. അത്യധികം ദു:ഖകരമാണ് പദ്ധതിയുടെ പരാജയമെന്ന് ശ്രീലേഖ ബ്ലോഗില്‍ കുറിക്കുന്നു.

sreelekha

സര്‍ക്കാരിന്റെ നിരുത്തjവാദിത്വമാണ് പദ്ധതി പരാജയപ്പെടാന്‍ ഇടയായത്. അതുകൊണ്ടുതന്നെ ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണ്. പദ്ധതി ഇപ്പോഴും വിജയകരമായി മുന്നോട്ടുകൊണ്ടുപോയിരുന്നെങ്കില്‍ ജിഷ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നെന്നും പദ്ധതിയുടെ നോഡല്‍ ഓഫീസറായ നോഡല്‍ ഓഫീസര്‍ കൂടിയായിരുന്ന ശ്രീലേഖ പറയുന്നു.

ജിഷയുടെ കൊലപാതകത്തില്‍ പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോഴാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയും ഭരണകൂടത്തിന്റെ വീഴ്ചയെ തുറന്നുകാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് ദോഷം ചെയ്യുമെന്നുറപ്പാണ്.

English summary
ADGP r sreelekha blog over perumbavoor jisha's murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X