ചെന്നിത്തലയെ സല്യൂട്ട് ചെയ്യാതിരുന്നതിന് ഋഷിരാജ് സിങ്ങിന് പണി കിട്ടി
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാതിരുന്ന സംഭവത്തില്‍ എഡിജിപി ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. തൃശൂര്‍ പോലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ് ഋഷിരാജ് സിങ്ങ് ഗൗനിക്കാതിരുന്നത്.
ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാതിരുന്നതില്‍ ഉടന്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദ്ദേശം ഉണ്ട്.

വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന് പ്രോട്ടോക്കോളില്‍ പറയുന്നില്ലെന്ന് അന്ന് ഋഷിരാജ് സിങ്ങ് പറഞ്ഞിരുന്നു. മന്ത്രിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ഋഷിരാജ് സിങ് നേരത്തേ വ്യക്തമാക്കിയതാണ്.
എന്നാല്‍,ഋഷിരാജ് സിംഗ് സന്ദര്‍ഭോചിതമായി പെരുമാറേണ്ടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഋഷിരാജ് സിംഗിന്റെ വിശദീരണവും ഡിജിപി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സിംഗിനെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരത്തെ സൂചിപ്പിച്ചിരുന്നു.












Click it and Unblock the Notifications