പോലീസ് അക്കാദമിയിലെ ബീഫ് വിലക്ക് മാധ്യമസൃഷ്ടി; മെനുവിൽ ബീഫ് മാത്രമല്ല മട്ടനുമില്ലെന്ന് എഡിജിപി!
തിരുവനന്തപുരം: പോലീസ് അക്കാദമിയിലെ ബീഫിന് വിലക്കെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് എഡിജിപി ബി സന്ധ്യ. പോലീസ് അക്കാദമി ഡയറക്ടറാണ് ബി സന്ധ്യ. ഡയറ്റീഷ്യന് നല്കിയ നിര്‍ദേശമാണ് പിന്തുടര്ന്നത്. മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി വിശദീകരിച്ചു. കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞദിവസങ്ങളില്‍ വൻ ചർച്ചയായത്.
തൃശൂര്‍ പോലീസ് അക്കാദമിയിലിടക്കം സംസ്ഥാനത്തെ മറ്റ് പൊലീസ് ക്യാമ്പുകളിലെത്തിയ പുതിയ പൊലീസുകാര്ക്കായൊരുക്കിയ മെനുവിലാണ് ഇത്തരത്തില്‍ ബീഫ് ഒഴിവാക്കിയത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ അക്കാദമി ഡയറക്ടര്‍ കൂടിയായ ബി സന്ധ്യ ഇപ്പോള്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.ബീഫ് മാത്രമല്ല, മട്ടനും അച്ചാറും പപ്പടവും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ പുതിയ ഭക്ഷണമെനുവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡയറ്റീഷ്യന് നല്കിയ ചാര്‍ട്ടാണ് ഫോളോ ചെയ്യുന്നതെന്നും പോലീസ് അക്കാദമി ഡയറക്ടർ വിശദീകരിച്ചു.

സംസ്ഥാനത്തെ വിവിധ ക്യാംപുകളില്‍ പുതിയ ബാച്ചിന് പരിശീലനം നടന്ന് കൊണ്ടിരിക്കുകയാണ്. ഇവിടേക്കെല്ലാമുളള മെനുവാണ് തൃശൂര്‍ പോലീസ് അക്കാദമി തയ്യാറാക്കിയിരിക്കുന്നത്. ചിക്കന്‍ കറി, മുട്ട, തുടങ്ങി സാമ്പാറും അവിയലും കഞ്ഞിയും വരെ പോലീസ് ഭക്ഷണ മെനുവില്‍ ഇടം പിടിച്ചിട്ടുണ്ട്.
പരിശീലനം നടക്കുന്ന ക്യാംപുകളില്‍ ഏതിലെങ്കിലും ബീഫ് ഉള്‍പ്പെടുത്തണം എന്നുണ്ടെങ്കില്‍ അതാത് ഭക്ഷണ കമ്മിറ്റിക്ക് തീരുമാനിക്കാവുന്നതാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐജി ആയിരുന്ന സുരേഷ് രാജ് പുരോഹിത് അക്കാഡമി കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. പിന്നീട് വിവാദമായപ്പോള്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications