കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി സന്ധ്യയെ തരംതാഴ്ത്തിയതോ, അമ്പരന്ന് പോലീസ്, സര്‍ക്കാര്‍ നീക്കം ദിലീപിനെ സഹായിക്കാനോ

സന്ധ്യയെ മാറ്റിയത് പോലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയാണെന്നാണ് സൂചന

  • By Vaisakhan
Google Oneindia Malayalam News

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിര്‍ണായ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് എഡിജിപി ബി സന്ധ്യയെ ക്രമസമാധാന ചുമതലയില്‍ നിന്ന് കഴിഞ്ഞ ദിവസം മാറ്റിയത്. പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി എന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റത്തെ പറ്റി വിശദീകരിക്കുന്നത്. എന്നാല്‍ നിലവിലെ മാറ്റം തരംതാഴ്ത്തലാണെന്ന് സൂചനയുണ്ട്. അതേസയം പോലീസ് വിഭാഗം സര്‍ക്കാര്‍ നീക്കത്തില്‍ അമ്പരന്ന് നില്‍ന്നുകയാണ്.

ഏറെ പ്രധാനമായ പല കേസുകളും ഇടതുസര്‍ക്കാരിന്റെ കാലത്ത് ഇല്ലാതാകുന്നുവെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ സന്ധ്യയെ മാറ്റിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാവാനും സാധ്യതയുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് സന്ധ്യക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരിക്കും നടപടിയെന്ന് പോലീസ് കരുതുന്നുണ്ട്.

മാറ്റിയതോ, തരംതാഴ്ത്തിയതോ

മാറ്റിയതോ, തരംതാഴ്ത്തിയതോ

എഡിജിപി ബി സന്ധ്യയെ മാറ്റിയത് പോലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയാണെന്നാണ് സൂചന. ക്രമസമാധാന ചുമതലയില്‍ നിന്ന് പോലീസ് ട്രെയിനിങ് കോളേജിന്റെ തലപ്പത്തേക്കാണ് മാറ്റി നിയമിച്ചത്. ഇതില്‍ ഏറെ ദുരൂഹതയുണ്ട്. ഒന്നാമത്ത് ട്രെയിനിങ് കോളേജിന്റെ ചുമതല താരതമ്യേന അപ്രധാനമായ ഒന്നാണ്.

ഉന്നതപദവിയില്‍ ഇങ്ങനൊയൊരു മാറ്റം ഉണ്ടായത് തരംതാഴ്ത്തലാണെന്ന് അഭ്യൂഹമുണ്ട്. പോലീസ് നീക്കത്തില്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. പല കേസുകളും നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴുള്ള മാറ്റം പോലീസിന്റെ ആത്മവീര്യം ഇല്ലാതാക്കുന്നതാണെന്നാണ് വിമര്‍ശനം.

സര്‍ക്കാരിന് ഉത്തരമില്ല

സര്‍ക്കാരിന് ഉത്തരമില്ല

ട്രെയിനിങ് കോളേജില്‍ പുതിയ തസ്തിക സൃഷ്ടിച്ചായിരുന്നു സന്ധ്യയെ നിയമിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ടത്തില്‍ നിന്ന് മാറ്റിയതായി ഉത്തരവില്‍ പറയുന്നുമില്ല. നേരത്തെ പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതക കേസ് മികച്ച രീതിയില്‍ അന്വേഷിച്ചത് സന്ധ്യയായിരുന്നു. സര്‍ക്കാരിന്റെ ഗുഡ് ബുക്കില്‍ ഉള്ള ഉദ്യോഗസ്ഥയുമായിരുന്നു അവര്‍. എന്നാല്‍ ദിലീപിന്റെ കേസിലും സ്വാമി ഗംഗേശാനന്ദ കേസിലും സന്ധ്യക്ക് പറ്റിയ ചെറിയ വീഴ്ച്ചകള്‍ ഭരണതലത്തില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടിയെന്നാണ് സൂചന.

വിമര്‍ശനങ്ങളുടെ കൂരമ്പ്

വിമര്‍ശനങ്ങളുടെ കൂരമ്പ്

ബി സന്ധ്യക്ക് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ പിന്തുണയും അതോടൊപ്പം അതിരൂക്ഷ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ദിലീപിനെതിരായ കേസില്‍ മൊഴികള്‍ ചോര്‍ന്നതും അന്വേഷണ വിവരങ്ങള്‍ വാര്‍ത്തയായതും സന്ധ്യക്ക് തിരിച്ചടിയായി. ദിലീപിനെ അനുകൂലിക്കുന്നവരും ചില രാഷ്ട്രീയ നേതാക്കളും അവര്‍ക്കെതിരെ നിരന്തരം വിമര്‍ശനമുന്നയിച്ചിരുന്നു. അതോടൊപ്പം അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്നും ദിലീപിനെതിരേ തെളിവില്ലെന്നും മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതും വലിയ കോളിളമുണ്ടാക്കിയിരുന്നു

മാറ്റിയത് ദിലീപിനെ സഹായിക്കാനോ

മാറ്റിയത് ദിലീപിനെ സഹായിക്കാനോ

ദിലീപ് സര്‍ക്കാരിന് കൊടുത്ത പരാതിയില്‍ നേരത്തെ തന്നെ സന്ധ്യക്കെതിരേ ആരോപണങ്ങളുയര്‍ന്നിരുന്നു. മൊഴിയെടുക്കുന്ന കാര്യത്തില്‍ അവര്‍ വിവേചനം കാണിച്ചെന്നും വ്യക്തിപരമായ താല്‍പര്യങ്ങള്‍ മുന്‍തൂക്കം നല്‍കിയെന്നുമായിരുന്നു ദിലീപ് ആരോപിച്ചിരുന്നത്. എന്നാല്‍ കേസ് കോടതിയില്‍ അതിപ്രധാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥയെ മാറ്റിയത് കേസ് ദിലീപിന് അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം ദിലീപിന്റെ പരാതിയല്ല മാറ്റത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഒരേസ്ഥാനത്ത് ഒന്നരവര്‍ഷത്തിലേറെ ആയതിനാല്‍ മാറ്റം സ്വാഭാവിക നടപടിയാണെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. പോലീസിന്റെ തലപ്പത്ത് കാര്യമായ മാറ്റം ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന സൂചനയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

വിജിലന്‍സില്‍ മാറ്റമുണ്ടാകും

വിജിലന്‍സില്‍ മാറ്റമുണ്ടാകും

സന്ധ്യയുടെ മാറ്റം വിവാദമാകാതിരിക്കാന്‍ മറ്റ് മേഖലകളില്‍ കാര്യമായ അഴിച്ചുപണിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് മേധാവിയുടെ അധികചുമതല കൂടി ഇപ്പോള്‍ വഹിക്കുന്നുണ്ട്. ഇതിന് പകരം വിജിലന്‍സിന് സ്വതന്ത്രചുമതലയുള്ള മേധാവിയെ കൊണ്ടുവന്നേക്കും. ഇതില്‍ തീരുമാനം വേഗത്തിലുണ്ടാവും. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയെ നിയമിക്കാനും സാധ്യതയുണ്ട്.

English summary
adgp sandhya removal is to help dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X