കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബോംബെറിഞ്ഞത് ആരാണെന്ന് അറിയാം, ഉടന്‍ പിടികൂടും'; എഡി ജി പി വിജയ് സാഖറെ

Google Oneindia Malayalam News

തിരുവനന്തപുരം : സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് എഡി ജി പി വിജയ് സാഖറെ. സംഭവത്തിൽ ഉൾപ്പെട്ട പ്രതിയെ ഉടൻ തന്നെ പോലീസിന് പിടികൂടാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും വിജയ് സാഖറെ കൂട്ടിച്ചേർത്തു. അക്രമത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം പരിശോധിച്ച് വരികയാണ്.

അക്രമി ഒരാൾ മാത്രം എന്നാണ് നിലവിലെ വിലയിരുത്തൽ. സി സി ടി വി ദൃശ്യത്തിൽ നിന്ന് ഇക്കാര്യം പോലീസിന് കൃത്യമായി വ്യക്തമായിട്ടുണ്ടെന്ന് വിജയ് സാഖറെ പറഞ്ഞു. അതേസമയം, അക്രമം നടത്തിയതിന് പിന്നാലെ, വലിയ വിവാദങ്ങളാണ് ഇപ്പോൾ സംസ്ഥാനത്തുടനീളം ഉണ്ടാകുന്നത്.

1

ഇടതുപക്ഷ മുന്നണി പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നു. സംഭവത്തിന് പിന്നാലെ കമ്മീഷണറും എ ഡി ജി പിയും ഉൾപ്പെടെയുള്ള ഉന്നത പോലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഈ സംഘത്തിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ എ കെ ജി സെൻററിനുള്ളിൽ നടന്നത്. അതേസമയം, സ്പോടക വസ്തു എറിഞ്ഞതിന് പിന്നാലെ , അക്രമിയുടെ സഞ്ചാര പാത വ്യക്തമാക്കുന്ന സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

'എന്താണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്?, ദേശാഭിമാനി ഓഫീസിന് നേരെയും! ഇ പി പറയുന്നു'എന്താണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്?, ദേശാഭിമാനി ഓഫീസിന് നേരെയും! ഇ പി പറയുന്നു

2

കുറ്റം ചെയ്ത വ്യക്തിയെ നിലവിൽ കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും, അക്രമി ലോ കോളേജിന് സമീപമുള്ള വഴിയിലൂടെ സഞ്ചരിച്ചതായാണ് സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കൂടുതൽ തെളിവുകളുടെ ഭാഗമായിട്ടാണ് സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നത്. ലോ കോളേജിന് സമീപത്തുള്ള ഒരു വീട്ടിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ആയിരുന്നു ഇത്.

3

ആ ദൃശ്യങ്ങളിലൂടെ അക്രമി സഞ്ചരിച്ച വഴി പോലീസിന് മനസ്സിലാക്കാൻ സാധിച്ചു. പുതിയ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തി വരികയാണ്. എ കെ ജി സെന്ററിന് മുന്നിൽ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ അക്രമി കുന്നുകുഴി ജംഗ്ഷനിലേക്ക് പോയിരുന്നു. ഇതിനുശേഷം, ലോ കോളേജ് ഭാഗത്തേക്ക് പോയി.

ദേ ഇങ്ങോട്ട് നോക്കിയെ; നടി മീരാനന്ദൻ അല്ലെ?; ഈ ചിത്രം വൈറൽ

4

ഈ സഞ്ചാര പാത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വരമ്പശ്ശേരി ജങ്ഷനിലെ വീട്ടിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളായിരുന്നു ഇത്. അതേസമയം, ഇന്നലെ രാത്രി 11:30 യോടെയാണ് സംഭവങ്ങൾ നടന്നത്. പാർട്ടിയുടെ സംസ്ഥാന ഓഫീസായ എ കെ ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിൽ ആണ് ബോംബ് എറിഞ്ഞത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. കൺട്രോൾമെന്റ് പോലീസ് എ കെ ജി സെൻററിൽ പരിശോധന നടത്തുന്നത്.

Recommended Video

cmsvideo
Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid
7

അതേസമയം, എ കെ ജി സെൻററിന് നേരെ നടത്തിയ ആക്രമത്തിൽ പ്രതികരിച്ച് എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജൻ രംഗത്ത് വന്നിരുന്നു. തികച്ചും ആസൂത്രിതമാണ് പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് എൽ ഡി എഫ് കൺവീനറായ പറഞ്ഞു. കേരളത്തിന്റെ ക്രമ സമാധാനം തകർക്കുവാൻ ഒട്ടനവധി സംഭവങ്ങൾ കോൺഗ്രസ് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. നിരവധി പാർട്ടി ഓഫീസുകൾക്ക് നേരെയും ദേശാഭിമാനി ഓഫീസിന് നേരെയും ഇത്തരത്തിൽ കോൺഗ്രസ് അക്രമം നടത്തിയതായി ഇപി ആരോപിച്ചു.

English summary
adgp vijay sakhare says Culprits Have Been Find And will be punished
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X