പിന്നോക്ക വിഭാഗക്കാര്‍ക്ക് സൈക്കിള്‍: മാതൃകയായി അടിമാലി ഗ്രാമപഞ്ചായത്ത്
അടിമാലി:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അടിമാലി ഗ്രാമപഞ്ചായത്ത് നല്കുന്ന സൈക്കിള്‍ വിതരണം പുരോഗമിക്കുന്നു.പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നായ അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ പദ്ധതിയുടെ ഭാഗമായി 102 സൈക്കിളുകള്‍ വിതരണം ചെയ്തു.പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിനും യാത്രാ ക്ലേശം കുറക്കുന്നതിനുമായാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.16 ലക്ഷം രൂപയുടെ സൈക്കിള്‍ വിതരണ പദ്ധതിക്കാണ് അടിമാലി ഗ്രാമപഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്.
പുതിയ അധ്യായന വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളുകളിലെ 8,9,10 ക്ലാസുകളിലെ പിന്നോക്കം വിഭാഗത്തിലെ കുട്ടികള്‍ക്ക് സൈക്കിള്‍ ചവിട്ടി സ്കൂളിലെത്താം.പദ്ധതി പുരോഗമിക്കുന്നതിന്റെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്ക്കൂളില്‍ 102 സൈക്കിളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

മലയോര മേഖലയിലെ യാത്രക്ലേശം മൂലം കിലോമീറ്ററുകളോളം നടന്ന് വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പദ്ധതി തണലാകുമെന്നും സൈക്കിള്‍ ചവിട്ടുന്നതിലൂടെ കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുവാനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ടെന്ന്് ഇന്‍ഫന്റ് തോമസ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നിരവധി മാതാപിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications