കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്നോക്ക വിഭാഗക്കാര്‍ക്ക് സൈക്കിള്‍: മാതൃകയായി അടിമാലി ഗ്രാമപഞ്ചായത്ത്

  • By Desk
Google Oneindia Malayalam News

അടിമാലി:പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അടിമാലി ഗ്രാമപഞ്ചായത്ത് നല്‍കുന്ന സൈക്കിള്‍ വിതരണം പുരോഗമിക്കുന്നു.പഞ്ചായത്തിലെ പ്രധാന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഒന്നായ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പദ്ധതിയുടെ ഭാഗമായി 102 സൈക്കിളുകള്‍ വിതരണം ചെയ്തു.പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുന്നതിനും യാത്രാ ക്ലേശം കുറക്കുന്നതിനുമായാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.16 ലക്ഷം രൂപയുടെ സൈക്കിള്‍ വിതരണ പദ്ധതിക്കാണ് അടിമാലി ഗ്രാമപഞ്ചായത്ത് തുടക്കമിട്ടിട്ടുള്ളത്.

പുതിയ അധ്യായന വര്‍ഷത്തില്‍ പഞ്ചായത്തിന്റെ പരിധിയിലുള്ള സ്‌കൂളുകളിലെ 8,9,10 ക്ലാസുകളിലെ പിന്നോക്കം വിഭാഗത്തിലെ കുട്ടികള്‍ക്ക് സൈക്കിള്‍ ചവിട്ടി സ്‌കൂളിലെത്താം.പദ്ധതി പുരോഗമിക്കുന്നതിന്റെ ഭാഗമായി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ 102 സൈക്കിളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.ജില്ലാ പഞ്ചായത്തംഗം ഇന്‍ഫന്റ് തോമസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.

news

മലയോര മേഖലയിലെ യാത്രക്ലേശം മൂലം കിലോമീറ്ററുകളോളം നടന്ന് വിദ്യാഭ്യാസത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പദ്ധതി തണലാകുമെന്നും സൈക്കിള്‍ ചവിട്ടുന്നതിലൂടെ കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുവാനും പഞ്ചായത്ത് ലക്ഷ്യമിട്ടിട്ടുണ്ടെന്ന്് ഇന്‍ഫന്റ് തോമസ് പറഞ്ഞു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിതാ മുനിസ്വാമി അധ്യക്ഷത വഹിച്ച പരിപാടിയില്‍ നിരവധി മാതാപിതാക്കളും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.

English summary
Adimali Gramapanchayath distributed bicycle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X