ഇരുമ്പുദണ്ഡുകൊണ്ട് അമ്മയുടെ ക്രൂരമായ മര്‍ദ്ദനം; 9 വയസുകാരന്‍ ഗുരുതരാവസ്ഥയില്‍
കൊച്ചി: ഇരുമ്പുദണ്ഡുകൊണ്ടും പൊതിച്ച തേങ്ങകൊണ്ടും അമ്മ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ഒമ്പതുവയസുകാരന്‍ ഗുരുതരാവസ്ഥയില്‍. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ അടിമാലി സ്വദേശിയായ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് കുട്ടിയെ മോചിപ്പിക്കുകയുമായിരുന്നു. ഒറ്റയ്ക്ക് വീട്ടിനുള്ളില്‍ പൂട്ടിയിട്ട നിലയിലായിരുന്നു കുട്ടി. കാലങ്ങളായി കുട്ടി മര്‍ദ്ദനത്തിന് ഇരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അവശനായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഏറെക്കാലമായി പുറത്തും കൈകാലുകള്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. പൊതിച്ച തേങ്ങകൊണ്ട് നിരന്തരം മര്‍ദ്ദിച്ചതിന്റെ പാടുകളും കുട്ടിയുടെ ശരീരത്തിലുണ്ട്.
കുട്ടിയുടെ അമ്മ ലഹരിവസ്തുക്കള്‍ക്ക് അടിമയാണെന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുമായി ഇവര്‍ കാര്യമായ ബന്ധം ഉണ്ടായിരുന്നില്ലെന്നാണ് സൂചന. കുട്ടിയുടെ അച്ഛന്‍ ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഇയാളും കുട്ടിയെ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് പറയുന്നു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications