വീട്ടമ്മയുടെ മൃതദേഹം കിട്ടിയത് വസ്ത്രങ്ങളില്ലാതെ; ദുരുഹതകളേറി അടിമാലി കൊലപാതകം
ഉപ്പുതറ ചപ്പാത്ത് കരുന്തരുവി എസ്റ്റേറ്റിലെ ജീവനക്കാര്‍ കൂടിയായ പാസ്റ്റര്‍ സലിനെ അടിമാളി സിഐ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകും
അടിമാലി: വീട്ടമ്മയായ കാമുകി സാലുവിനെ കൊലപ്പെടുത്തി കനാലിലെറിഞ്ഞ കേസില്‍ ദുരൂഹതകളേറുന്നു. കാറില്‍വെച്ച് ഷാള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തി കനാലിലേക്ക് തള്ളുകയായിരുന്നെന്നാണ് പ്രതി സമ്മതിച്ചിട്ടുള്ളത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ പാറയിടുക്കില്‍ നിന്ന് കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. ഇത് ദുരൂഹതകള്‍ക്ക് വഴിവെക്കുന്നു.
ഉപ്പുതറ ചപ്പാത്ത് കരുന്തരുവി എസ്റ്റേറ്റിലെ ജീവനക്കാര്‍ കൂടിയായ പാസ്റ്റര്‍ സലിനെ അടിമാളി സിഐ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിന് കൊണ്ടുപോകും. കഴിഞ്ഞമാസം മൂന്നിന് സാലുവുമായി പ്രതി തമിഴ്‌നാട്ടില്‍ ഒരുമി്ച താമസിച്ചതായി പറയുന്ന ഉത്തമപാളയം ജിബി റസിഡന്‍സി ഹോട്ടല്‍ അടക്കമുള്ള സ്ഥലങ്ങളിലായിരിക്കും തെളിവെടുപ്പിന് കൊണ്ടു പോകുന്നത്. ഇറൈച്ചില്‍പാലം മേഖലയിലും സാലുവിനെ എത്തിക്കും.\

ആഭരണങ്ങളില്ല
സാലുവിന്റെ ശരീരത്തില്‍ രണ്ട് സ്വര്‍ണ്ണ വളകള്‍, സ്വര്‍ണ്ണ മാല, കമ്മലുകള്‍ എന്നിവയടക്കം മൂന്ന് പവനോളം ആഭരണങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ നിന്നും ഒരു കമ്മല്‍ മാത്രമാണ് കണ്ടെത്താനായത്.

തിരിച്ചറിയാതിരിക്കാന്‍
മൃതദേഹം കണ്ടെത്തിയാലും ആളെ തിരിച്ചറിയാതിരിക്കാന്‍ വസ്ത്രങ്ങള്‍ അഴിച്ച് മാറ്റിയ ശേഷം കനാലിലേക്ക് തള്ളിയതാകാം എന്നും സംശയിക്കുന്നുണ്ട്. അങ്ങിനെയാണെങ്കില്‍ വസ്ത്രങ്ങള്‍ എവിടെയാണെന്നും കണ്ടത്തേണ്ടതുണ്ട്.

ജെയിംസ്
കൊലപാതകത്തിന് തമിഴ്‌നാട് ഉത്തമപാളയം സ്വദേശി ജെയിംസ് എന്നയാള്‍ക്ക് ബന്ധമുണ്ടെന്നാണ് ആദ്യഘട്ടത്തില്‍ സലിന്‍ പോലീസിനോട് പറഞ്ഞിരുന്നത്. ജയിംസിനെയും പോലീസ് സലിനോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും സാഹചര്യ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു.

സ്ഥിരം കുറ്റവാളി
സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് വിശദമായ അന്വേഷണം നടക്കും. നോട്ടിരട്ടിപ്പ് അടക്കമുള്ള നിരവധി തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതിയെന്നും, ഇത്തരത്തില്‍ നിവധി സ്ത്രീകളുമായി ഇയാള്‍ക്ക ബന്ധമുണ്ടെന്നും് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications