Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയുടെ മാറിടം മുറിച്ച് കൊല: ബലാല്‍സംഗം, പ്രസവം, പണമിടപാട്... പ്രതിയുടെ വെളിപ്പെടുത്തല്‍

സംഭവത്തില്‍ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

തൊടുപുഴ: അടിമാലിയില്‍ സാമൂഹ്യപ്രവര്‍ത്തകയെ ക്രൂരമായ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിന്റെ പ്രതികാരമാണ് പ്രതി തീര്‍ത്തത്. ഒപ്പം ചില പണമിടപാടുകളും കൊലപാതകത്തിലേക്ക് നയിച്ചു.

അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് കഴിഞ്ഞദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി വണ്ടമറ്റം സ്വദേശി ഗിറോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.

സിയാദ് രാത്രി കണ്ടത്

സിയാദ് രാത്രി കണ്ടത്

സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ആദ്യം ഇയാളെ പോലീസ് സംശയിച്ചെങ്കിലും പിന്നീട് കാര്യങ്ങളില്‍ വ്യക്തത വരികയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രംഗങ്ങള്‍ സിയാദിന് കാണിച്ചുകൊടുത്തു. പ്രതിയെ സിയാദ് തിരിച്ചറിയുകമായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം

സിയാദിനെയും കൂട്ടി പോലീസ് പ്രതിയെ പിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതി സെലീനയുടെ വീട്ടിലെത്തിയത്.

മാല പറിച്ചെടുത്ത് പുറത്തുകടന്നു

മാല പറിച്ചെടുത്ത് പുറത്തുകടന്നു

വെട്ടേറ്റ് സെലീന വീണതോടെ മാല പറിച്ചെടുത്ത് പുറത്തുകടന്നു. പുറംഭാഗം വീക്ഷിച്ച ശേഷം ഇയാള്‍ വീണ്ടും സെലീനയുടെ അടുത്തെത്തി. തുടര്‍ന്ന് മാരകമായി വെട്ടുകയും കുത്തുകയും ചെയ്തു.

ഇടതുമാറിടം പ്രതി മുറിച്ചു

ഇടതുമാറിടം പ്രതി മുറിച്ചു

ഇടതുമാറിടം പ്രതി മുറിച്ചുകൊണ്ടുപോയി. തുണിയില്‍ പൊതിഞ്ഞാണ് പ്രതി മാറിടം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. സെലീനയോട് പ്രതിക്ക് വര്‍ഷങ്ങളായി പകയുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

മുമ്പ് ഗിറോഷ് അടിമാലിയില്‍ ഒരു കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. വിഷയത്തില്‍ സെലീന ഇടപെടുകയും കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

വിവാഹം ചെയ്തു

വിവാഹം ചെയ്തു

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ 2015ല്‍ ഗിറോഷ് തന്നെ വിവാഹം ചെയ്തു. അന്നുമുതല്‍ സെലീനയോട് പ്രതിക്ക് പകയുണ്ട്. പിന്നീട് പ്രതിയും സെലീനയും നല്ല ബന്ധത്തിലായിരുന്നെങ്കിലും.

സാമ്പത്തിക ഇടപാടുകള്‍

സാമ്പത്തിക ഇടപാടുകള്‍

സെലീനയുടെ കുടുംബവുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സെലീനയുടെ കുടുംബം വാങ്ങിയ കാറിന് ഗിറോഷിന്റെ പേരിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.

പലതവണ മുടങ്ങി

പലതവണ മുടങ്ങി

ഇതിന്റെ തിരിച്ചടവ് പലതവണ മുടങ്ങിയതായും കണ്ടെത്തി. കഴിഞ്ഞദിവസം ഗിറോഷിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ ചെലവിനായി സുഹൃത്ത് 5000 രൂപ ഗിറോഷിന്റെ അക്കൗണ്ടിലേക്ക് അയച്ചു.

കലി പൂണ്ട ഗിറോഷ്

കലി പൂണ്ട ഗിറോഷ്

പക്ഷേ, ഈ പണം ബാങ്ക് കാറിന്റെ വായ്പയിലേക്ക് പിടിച്ചു. ഇതില്‍ കലി പൂണ്ടാണ് ഗിറോഷ് സെലീനയുടെ വീട്ടിലെത്തിയത്. പണം ചോദിച്ച് സെലീനയും ഗിറോഷും തമ്മില്‍ വാക് തര്‍ക്കമായി. ഇതിനിടെ സെലീനയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു.

രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

സംഭവത്തില്‍ രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഉടമ ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഗിറോഷ് കൊലപാതകത്തിന് ശേഷം ഇവരെ വിളിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+