കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിമാലി പഞ്ചായത്ത് ഭരിയ്ക്കുന്നത് ഓട്ടോ ഡ്രൈവര്‍മാര്‍!

Google Oneindia Malayalam News

അടിമാലി: അടിമാലി പഞ്ചായത്ത് ഇനി ഓട്ടോ ഡ്രൈവര്‍മാര്‍ ഭരിയ്ക്കും! കേട്ട് ഞെട്ടണ്ട പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഓട്ടോക്കാരാണ്. അതുകൊണ്ട് തന്നെ ഓട്ടോക്കാര്‍ക്കെന്താ പഞ്ചായത്ത് ഓഫീസില്‍ കാര്യമെന്ന് ഇനി ആരും ചോദിയ്ക്കില്ല.

പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ സ്മിത്, ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിയ്ക്കുമ്പോള്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിനു ചോപ്ര അടിമാലി മന്നാങ്കാല സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ്. 21 അംഗ ഭരണസമിതിയില്‍ 10 സീറ്റുമായിട്ടാണ് യുഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. എല്‍ഡിഎഫ് 9 സീറ്റുകള്‍ നേടിയപ്പോള്‍ രണ്ട് സ്വതന്ത്രന്‍മാരും വിജയിച്ചു.

Auto Rickshaw

ഒരു സ്വതന്ത്രന്‍ എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ രണ്ട് കക്ഷികളും തുല്യതയില്‍ ഒപ്പമായിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസ് വിമതനായ ബിനുവിനെ ഒപ്പം നിര്‍ത്തി യുഡിഎഫ് ഭരണം പിടിച്ചെടുത്തത്. ഇതേത്തുടര്‍ന്നാണ് ബിനുവിന് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടി വന്നത്. രണ്ടര വര്‍ഷം മാത്രമായിരിയ്ക്കും വൈസ് പ്രസിഡന്റായി ബിനുവിന്റെ കാലാവധി. അതിന് ശേഷം നിലവില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വഹിയ്ക്കുന്ന കെഎസ് സിയാദിന് വൈസ് പ്രസിഡന്റ് സ്ഥാനം കൈമാറണം.

English summary
Adimali Panchayath President is an Auto Driver !
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X