ആദിത്യനെ അറസ്റ്റ് ചെയ്യും, അതിന് ശേഷം ജാമ്യം; അമ്പിളീ ദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്
കൊച്ചി: അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്ന് തീരും എന്നത് രണ്ട് പേരുടേയും ആരാധകരെ സംബന്ധിച്ച് ഒരു ചോദ്യമാണ്. എത്രയും പെട്ടെന്ന് പ്രശ്‌നങ്ങള്‍ തീരണം എന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. എന്തായാലും ഇപ്പോള്‍ രണ്ട് പേര്‍ക്കും അനുകൂലമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന അമ്പിളി ദേവിയുടെ പരാതിയില്‍ ആണ് ഹൈക്കോടതി ഇടപടെല്‍. ആദിത്യന്‍ ജയന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതില്‍ ചില നിബന്ധനകളും ഉണ്ട്. വിശദാംശങ്ങള്‍...

അറസ്റ്റ് ഒഴിവാക്കാന്‍
നടനും അമ്പിളി ദേവിയുടെ ഭര്‍ത്താവും ആയ ആദിത്യന്‍ ജയനെതിരെ പരാതി നല്‍കിയത് അമ്പിളി ദേവി തന്നെ ആയിരുന്നു. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ആദിത്യന്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ കേസില്‍ ആണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്.

അറസ്റ്റിന് ശേഷം ജാമ്യം
ആദിത്യന്‍ ജയന് ജാമ്യം അനുവദിക്കണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. ഉടനെ ജാമ്യം നല്‍കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മേലില്‍ ആവര്‍ത്തിക്കരുത്
അമ്പിളി ദേവിയുടെ കാര്യത്തില്‍ ആദിത്യന്‍ ജയന് ശക്തമായ താക്കീതും കോടതി നല്‍കിയിട്ടുണ്ട്. അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടാകരുത് എന്നാണ് നിര്‍ദ്ദേശം. ഈ ഉറപ്പിലാണ് ജാമ്യത്തിന്റെ കാര്യത്തില്‍ അനുകൂല നിലപാട് കോടതി സ്വീകരിച്ചത്.

അമ്പളിയുടെ പരാതി
മാസങ്ങള്‍ക്ക് മുമ്പായിരുന്നു ആദിത്യന്‍ ജയനെതിരെ അമ്പിളി ദേവി പോലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നും തന്നെ കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചു എന്നും ആയിരുന്നു അമ്പിളി ദേവി സൈബര്‍ സെല്ലിനും എസ്പിയ്ക്കും പരാതി നല്‍കിയത്.

കുടുംബ പ്രശ്‌നങ്ങള്‍
അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റേയും ഇടയിലെ പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി വലിയ വാര്‍ത്തയാണ്. രണ്ടുപേരും പിരിയുകയാണെന്നും പിന്നീട് വ്യക്തമാക്കപ്പെട്ടിരുന്നു. എന്നാല്‍ ആദിത്യന്‍ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണെന്നാണ് അമ്പിളി ദേവി പിന്നീട് വ്യക്തമാക്കിയത്.

ദൃശ്യങ്ങള്‍ സഹിതം
ആദിത്യന് എതിരെ വലിയ ആരോപണങ്ങളായിരുന്നു അമ്പിളി ദേവി ഉയര്‍ത്തിയത്. ഇിനിടെ ആദിത്യന്‍ കന്നേയും കുടുംബത്തേയും ആക്രമിക്കാന്‍ ശ്രമിച്ചു എന്ന ആരോപണവും അമ്പിളി ഉയര്‍ത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും അവര്‍ പുറത്ത് വിട്ടിരുന്നു.

ആത്മഹത്യാശ്രമം
ആദിത്യനെതിരെ അമ്പിളി ദേവി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിറകെ നാടകീയമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. ആദിത്യന്‍ കൈ ഞെരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തൃശൂരില്‍ വച്ചായിരുന്നു ഇത്.

പ്രശ്‌നങ്ങള്‍
അമ്പിളി ദേവിയുടേയും ആദിത്യന്‍ ജയന്റേയും രണ്ടാം വിവാഹങ്ങളായിരുന്നു. ഇത് നേരത്തേ തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. മുന്‍കാല താരം ജയന്റെ സഹോദരന്റെ മകന്‍ ആണ് ആദിത്യന്‍ ജയന്‍.
ഗ്ലാമറസ് ലുക്കിൽ കുടുംബവിളക്ക് താരം; ശരണ്യ ആനന്ദിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു












Click it and Unblock the Notifications