Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രം കുറിക്കാന്‍ ആദിത്യ എൽ-1: അഭിമാനിക്കാന്‍ കേരളത്തിനും ഏറെയുണ്ട്

ബെംഗളൂരു: ബഹിരാകാശ ഗവേഷ രംഗത്ത് പുതിയ ചരിത്രങ്ങങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് ഇന്ത്യ. വിജയകരമായ ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നാലെ ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണണത്തിനൊരുങ്ങുകയാണ്. നാളെ രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ആദിത്യ എൽ-1 പേടകവുമായി പി എസ് എൽ വി റോക്കറ്റ് കുതിച്ചുയരും.

ചന്ദ്രയാന്‍ ദൗത്യത്തിലേതെന്ന പോലെ ആദ്യസൗരദൗത്യത്തിലും കേരളത്തിന് പ്രധാന പങ്കാണുള്ളത്. പേടകത്തിന്റെയും റോക്കറ്റിന്റെയും പല പ്രധാന ഭാ​ഗങ്ങളും നിർമ്മിച്ചത് കേരളത്തിലാണ്. ആദിത്യയെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുന്ന പി എസ് എല്‍ വി റോക്കറ്റിന്റെ നിർണായക ഭാ​ഗങ്ങളായ ലിക്വിഡ് എൻജിനുകൾ വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെൻ്ററിലാണ്.

adithya-

പല ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തിയായിട്ടായിരിക്കും പേടകത്തെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കെത്തുക. ഇതിനായി ഉപയോ​ഗിക്കുന്ന കുഞ്ഞൻ റോക്കറ്റ് എൻജിനുകളാണ് വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെൻ്ററില്‍ നിർമ്മിച്ചത്. ആദിത്യ എൽ-1 റോക്കറ്റിലെ പ്രധാന പേലോഡായ (ശാസ്ത്ര ഉപകരണം) പാപ്പ നിർമ്മിച്ചിരിക്കുന്നത് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെൻ്ററിലാണ്.

സൂര്യക്കാറ്റിനെ കുറിച്ച് പഠിക്കുന്ന പേലോഡ് പാപ്പ. സൂര്യക്കാറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരക്കുക്കുയെന്ന ദൌത്യമാണ് ഈ ഉപകരണത്തിനുള്ളത്. പാപ്പയ്ക്ക് പുറമെ മറ്റ് ആറ് പോലോഡുകളും ദൗത്യത്തിലുണ്ടാകും. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ടും മൂന്നെണ്ണം പേടകം നിൽക്കുന്ന ഹാലോ ഓർബിറ്റിനെക്കുറിച്ചും പഠിക്കും.

ആദിത്യ എൽ-1 ലെ പേലോഡുകള്‍ എല്ലാ തന്നെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ്. വിസിബിൾ ലൈൻ എമിഷൻ കൊറോണാ​ഗ്രാഫ്, സോളാർ അൾട്രാവൈലറ്റ് ​ഇമേജിം​ഗ് ടെലെസ്കോപ്, സോളാർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ, ഹൈ എനർജി എൽ1 ഓർബിറ്റിം​ഗ് എക്സ്റേ സ്പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്സ്പീരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാ​ഗ്നെറ്റോമീറ്റർ എന്നിവയാണ് ആദിത്യയിലെ മറ്റ് പേലോഡുകള്‍.

1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ആദ്യത്തെ ലഗ്രാഞ്ച് പോയിന്റ് (എല്‍1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ എത്തുക. സൂര്യനില്‍ നിന്ന് ഏറ്റവും മിഴിവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്തുക എന്നതാണ് ആദിത്യയുടെ ദൗത്യം. ഇന്ത്യന്‍ സൗരഭൗതിക ശാസ്ത്രജ്ഞര്‍ക്ക് ഇതൊരു വലിയ അവസരമായിരിക്കുമെന്നാണ് ശാസ്ത്ര ലോകം വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+