ആദിവാസി മധ്യവയസ്ക്കന്റെ മരണം വിഷമദ്യം മൂലമെന്ന് സംശയം; കോട്ടത്തറ കള്ളു ഷാപ്പ് അടച്ചുപൂട്ടി
കല്‍പ്പറ്റ: മദ്യലഹരിയിലായിരുന്ന ആദിവാസി മധ്യവയസ്ക്കന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു. കോട്ടത്തറ കള്ള് ഷാപ്പില് നിന്നും വീട്ടിലേക്കുള്ള മാര്‍ഗ്ഗ മധ്യേ കുഴഞ്ഞുവീണ് അവശനിലയില്‍ വഴിയരികില്‍ കാണപ്പെടുകയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാ മധ്യേ വെച്ചുമാണ് വെങ്ങപ്പള്ളി തെക്കുംതറ മരമൂല കോളനി ഗോപി (53) മരിക്കുന്നത്. വിഷമദ്യമാണ് മരണകാരണമെന്നാണ് സൂചനയുണ്ടെങ്കിലും രാസപരിശോധനാഫലം വന്നാല്‍ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ.
സൂര്യാഘാതം നിര്‍ജലീകരണം എന്നിങ്ങനെ മരണകാരണങ്ങള്‍ പരരക്കുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ ഇതും സ്ഥിരകരിക്കാനാവൂ. അതേസമയം, ഗോപിയുടെ മരണത്തെ തുടര്‍ന്ന് ഇതേ ഷാപ്പില് നിന്നും കള്ളുകഴിച്ച് ചികിത്സയിലായിരുന്നവരില്‍ ഒരാളൊഴികെയുള്ളവര്‍ ആശുപത്രി വിട്ടു. മദ്യലഹരിയില്‍ ഏറെ നേരം വെയിലത്ത് കിടന്നത് മരണകാരണമാണെന്ന നിഗമനമാണ് പോലീസിനുള്ളത്. ഇതിനിടയില്‍ ഷാപ്പിലെ കള്ള് കുടിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗ്ഗീസ് ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടു. ആന്വേഷണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കള്ള് ഷാപ്പ് താല്‍ക്കാലികമായി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

വ്യാജകള്ള് കഴിച്ചുവെന്നു സംശയിക്കുന്ന രീതിയിലാണ് അവശനിലയിലുള്ള ഗോപിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊതുവഴിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ബാബുവടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഗോപിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചൂവെങ്കിലും യാത്രാമധ്യേ ഗോപി മരിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ഗോപി മദ്യപിച്ച കള്ളുഷാപ്പില്‍ നിന്നു കള്ളു കുടിച്ച മറ്റ് നാല് പേര്‍ക്ക് കൂടി അവശത അനുഭവപ്പെടുകയും അവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേ ശിപ്പി ക്കുകയുമായിരുന്നു. കാലാര്കോളനിക്ക് സമീപം താമസിക്കുന്ന വര്‍ഗീസ്, മനോജ്, വിനു, വാസു എന്നിവരാണ് ചികിത്സ തേടിയത്. ഇതില്‍ വര്‍ഗീസ് ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടു. എന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് കുടിച്ചതെന്നും കള്ളുകുടിച്ചിട്ടില്ലെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന.
കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നു നാലു പേരും മദ്യപിച്ചിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. രാത്രിതന്നെ സ്ഥലത്തെത്തിയ എക്സൈസ് സംഘം ഷാപ്പില് നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടു പോയി. ഗോപിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശാന്തയാണ് ഗോപിയുടെ ഭാര്യ.
സുനിത, അനിത, അനു, രാജന് എന്നിവര്‍ മക്കളാണ്.ഇതിനിടയില്‍ പ്രദേശത്തെ കള്ള് ഷാപ്പിനെതിരെ നാട്ടുകാരിലും കോളനിവാസികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഷാപ്പില് വിതരണം ചെയ്യുന്നത് വ്യാജ കള്ളാണെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. പാലക്കാട് നിന്നും വരുന്ന കള്ളാണ് രാവിലെ മുതല്‍ രാത്രിവരെ തുടര്‍ച്ചയായി വില്‍പ്പന നടത്തുന്നതെന്നും ആക്ഷേപമുണ്ട്. വിശ്വനാഥന് എന്നവ്യക്തിയുടെ പേരിലാണ് കള്ള് ഷാപ്പിന്റെ ലൈസന്‍സുള്ളത്. സുകുമാരന്‍, കുമാരന് എന്നിവരാണ് ഷാപ്പ് നടത്തിപ്പുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസും, എക്സൈസും ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ക്യാപ്ഷന്‍
മരിച്ച ഗോപി
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications