കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി മധ്യവയസ്‌ക്കന്റെ മരണം വിഷമദ്യം മൂലമെന്ന് സംശയം; കോട്ടത്തറ കള്ളു ഷാപ്പ് അടച്ചുപൂട്ടി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: മദ്യലഹരിയിലായിരുന്ന ആദിവാസി മധ്യവയസ്‌ക്കന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ തുടരുന്നു. കോട്ടത്തറ കള്ള് ഷാപ്പില്‍ നിന്നും വീട്ടിലേക്കുള്ള മാര്‍ഗ്ഗ മധ്യേ കുഴഞ്ഞുവീണ് അവശനിലയില്‍ വഴിയരികില്‍ കാണപ്പെടുകയും പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി യാത്രാ മധ്യേ വെച്ചുമാണ് വെങ്ങപ്പള്ളി തെക്കുംതറ മരമൂല കോളനി ഗോപി (53) മരിക്കുന്നത്. വിഷമദ്യമാണ് മരണകാരണമെന്നാണ് സൂചനയുണ്ടെങ്കിലും രാസപരിശോധനാഫലം വന്നാല്‍ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ.

സൂര്യാഘാതം നിര്‍ജലീകരണം എന്നിങ്ങനെ മരണകാരണങ്ങള്‍ പരരക്കുന്നുണ്ടെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ ഇതും സ്ഥിരകരിക്കാനാവൂ. അതേസമയം, ഗോപിയുടെ മരണത്‌തെ തുടര്‍ന്ന് ഇതേ ഷാപ്പില്‍ നിന്നും കള്ളുകഴിച്ച് ചികിത്സയിലായിരുന്നവരില്‍ ഒരാളൊഴികെയുള്ളവര്‍ ആശുപത്രി വിട്ടു. മദ്യലഹരിയില്‍ ഏറെ നേരം വെയിലത്ത് കിടന്നത് മരണകാരണമാണെന്ന നിഗമനമാണ് പോലീസിനുള്ളത്. ഇതിനിടയില്‍ ഷാപ്പിലെ കള്ള് കുടിച്ചതിനെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വര്‍ഗ്ഗീസ് ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടു. ആന്വേഷണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ് കള്ള് ഷാപ്പ് താല്‍ക്കാലികമായി പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

gopi

വ്യാജകള്ള് കഴിച്ചുവെന്നു സംശയിക്കുന്ന രീതിയിലാണ് അവശനിലയിലുള്ള ഗോപിയെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ പൊതുവഴിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ബാബുവടക്കമുള്ളവരുടെ നേതൃത്വത്തില്‍ ഗോപിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചൂവെങ്കിലും യാത്രാമധ്യേ ഗോപി മരിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ ഗോപി മദ്യപിച്ച കള്ളുഷാപ്പില്‍ നിന്നു കള്ളു കുടിച്ച മറ്റ് നാല് പേര്‍ക്ക് കൂടി അവശത അനുഭവപ്പെടുകയും അവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേ ശിപ്പി ക്കുകയുമായിരുന്നു. കാലാര്‍കോളനിക്ക് സമീപം താമസിക്കുന്ന വര്‍ഗീസ്, മനോജ്, വിനു, വാസു എന്നിവരാണ് ചികിത്സ തേടിയത്. ഇതില്‍ വര്‍ഗീസ് ഒഴികെയുള്ളവര്‍ ആശുപത്രി വിട്ടു. എന്നാല്‍ തങ്ങള്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് കുടിച്ചതെന്നും കള്ളുകുടിച്ചിട്ടില്ലെന്നും ഇവര്‍ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന.

കോട്ടാന്തറ മണിയന്‍കോട് കോളനി മുക്ക് കള്ളുഷാപ്പില്‍ നിന്നു നാലു പേരും മദ്യപിച്ചിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. രാത്രിതന്നെ സ്ഥലത്തെത്തിയ എക്സൈസ് സംഘം ഷാപ്പില്‍ നിന്നു കള്ളിന്റെ സാംപിള്‍ ശേഖരിച്ചു പരിശോധനയ്ക്കു കൊണ്ടു പോയി. ഗോപിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്തതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശാന്തയാണ് ഗോപിയുടെ ഭാര്യ.

സുനിത, അനിത, അനു, രാജന്‍ എന്നിവര്‍ മക്കളാണ്.ഇതിനിടയില്‍ പ്രദേശത്തെ കള്ള് ഷാപ്പിനെതിരെ നാട്ടുകാരിലും കോളനിവാസികള്‍ക്കിടയിലും വ്യാപക പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ഷാപ്പില്‍ വിതരണം ചെയ്യുന്നത് വ്യാജ കള്ളാണെന്ന് ഇവര്‍ ഉറപ്പിച്ചുപറയുന്നു. പാലക്കാട് നിന്നും വരുന്ന കള്ളാണ് രാവിലെ മുതല്‍ രാത്രിവരെ തുടര്‍ച്ചയായി വില്‍പ്പന നടത്തുന്നതെന്നും ആക്ഷേപമുണ്ട്. വിശ്വനാഥന്‍ എന്നവ്യക്തിയുടെ പേരിലാണ് കള്ള് ഷാപ്പിന്റെ ലൈസന്‍സുള്ളത്. സുകുമാരന്‍, കുമാരന്‍ എന്നിവരാണ് ഷാപ്പ് നടത്തിപ്പുകാര്‍. സംഭവവുമായി ബന്ധപ്പെട്ട് പോലീസും, എക്സൈസും ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ക്യാപ്ഷന്‍

മരിച്ച ഗോപി

English summary
adivasi man died by drinkining toddy in wayand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X