ബാഹുബലിക്കെതിരെ ആദിവാസികള്‍ സമരത്തില്‍!
കണ്ണൂര്‍: ബാഹുബലി എന്ന ചരിത്ര വിജയത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആദിവാസികള്‍ ബാഹുബലിക്കെതിരെ രംഗത്തു വന്നിരിക്കുന്നത്. ബാഹുബലിക്ക് ഇപ്പോള്‍ എന്താണ് കുഴപ്പം? ആദിവാസികള്‍ സിനിമാ ഷൂട്ടിങിന് തടസമായതോടെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ആശങ്കയിലുമായി.
പരിസ്ഥിതി നിയമങ്ങള്‍ പറഞ്ഞാണ് ആദിവാസികള്‍ ബാഹുബലിക്കെതിരെ സമരത്തിനിറങ്ങിയിരിക്കുന്നത്. ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്തു കൊണ്ടെന്ന ചോദ്യവുമായാണ് ആദിവാസികള്‍ സമരമുഖത്തുള്ളത്. ലക്ഷങ്ങള്‍ തന്നാല്‍ നിയമങ്ങള്‍ പ്രശ്‌നമല്ലേയെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ബാഹുബലിക്കെതിരെ സമരം
ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ആദിവാസികള്‍ സിനിമ ചിത്രീകരിക്കുന്നതിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ചെക്കേരി, കോളയാട്, പെരുവ, കൊളപ്പ തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമാ ഷൂട്ടിങ് നടക്കുന്നത്.

ഷൂട്ടിങിനെതിരെ ആദിവാസികള്‍
പരിസ്ഥിതി നിയമങ്ങള്‍ പറഞ്ഞാണ് ആദിവാസികള്‍ ബാഹുബലിക്കെതിരെ സമരത്തിനിറങ്ങിയിരിക്കുന്നത്. ആദിവാസി ഊരുകളുടെ വികസനത്തിന് പരിസ്ഥിതി പ്രേമം പറഞ്ഞ് തടസം നില്‍ക്കുന്ന വനംവകുപ്പ് ഇത്തരം സിനിമകള്‍ക്കായി പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവെന്നാരോപിച്ചാണ് ആദിവാസികള്‍ സമരം നടത്തുന്നത്.

സിനിമയ്ക്കു വേണ്ടി എല്ലാം മറക്കുന്നു
കോടികള്‍ മുടക്കി സിനിമകള്‍ നിര്‍മ്മിക്കുമ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ ഒന്നും ബാധകമല്ല. ലക്ഷങ്ങള്‍ കൈക്കൂലി കിട്ടുന്നതു കൊണ്ടാകാം വനം വകുപ്പ് പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നതെന്നും ആദിവാസികള്‍ ആരോപിക്കുന്നു.

വനത്തില്‍ സൗകര്യമൊരുക്കിയതിനെതിരെ
ആദിവാസി കോളനിയിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പണം അനവദിച്ചിരുന്നു. എന്നാല്‍, പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് വനംവകുപ്പ് അത് ഇല്ലാതാക്കുകയായിരുന്നു. അതേസമയം, സിനിമ ചിത്രീകരിക്കാന്‍ വനത്തിനുള്ളില്‍ വനംവകുപ്പ് സൗകര്യമൊരുക്കിയ നടപടി ഇരട്ടത്താപ്പാണെന്നും ആദിവാസികള്‍ പറയുന്നു.

വനംവകുപ്പ് സൂപ്പര്‍ സര്‍ക്കാരാകുന്നു
പരിസ്ഥിതി നിയമത്തിന്റെ പേരു പറഞ്ഞ് റോഡിന്റെ ടാറിങ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെക്കാള്‍ വലിയ സൂപ്പര്‍ സര്‍ക്കാരാകുകയാണെന്നും ആദിവാസികള്‍ ആരോപിക്കുന്നു. രണ്ട് നിയമം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

ആദിവാസികളെ വെല്ലുവിളിച്ച്
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചും ആദിവാസി സമൂഹത്തെ വെല്ലുവിളിച്ചുമുള്ള വനം വകുപ്പിന്റെ ഈ നടപടി അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. കോടികള്‍ മുതല്‍മുടക്കി നിര്‍മ്മിക്കുന്ന ബാഹുബലിയുടെ ഷൂട്ടിങിന് അനുമതി നല്‍കിയത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.

ഷൂട്ടിങിന് തടസം
ബാഹുബലി എന്ന ചിത്രത്തിനെതിരെ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. വനംവകുപ്പിന്റെ രണ്ട് നിയമങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ സമരമെന്നും ഇവര്‍ പറയുന്നു. ഷൂട്ടിങ് ലൊക്കേഷന്‍ ഉപരോധിക്കാതിരിക്കണമെങ്കില്‍ വനംവകുപ്പ് നയം മാറ്റണമെന്നും ആദിവാസികള്‍ ആവശ്യപ്പെടുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications