കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വനമേഖലയിലെ ആദിവാസികളും ദുരിതത്തില്‍; മഴയിൽ കൂരകൾ ചോർന്നൊലിക്കുന്നു, മൃഗശല്ല്യം രൂക്ഷം!

Google Oneindia Malayalam News

പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ ശബരിമലയിലെ ആദിവാസികളും ദുരിതത്തിൽ. ശക്തമായ മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന കൂരയിൽ കിടന്നുറങ്ങേണ്ട അവസ്ഥയാണുള്ളത്. പത്തനംതിട്ട ശബരിമല വനമേഖലയിലെ ളാഹ പ്രദേശത്ത് താമസിക്കുന്നു പത്തോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നു.

<strong>ബീഫും പോർക്കും വിതരണം ചെയ്യാൻ കഴിയില്ല; സൊമാറ്റോ വിതരണക്കാർ സമരത്തിലേക്ക്,സമരം പെരുന്നാൾ ദിനത്തിൽ </strong>ബീഫും പോർക്കും വിതരണം ചെയ്യാൻ കഴിയില്ല; സൊമാറ്റോ വിതരണക്കാർ സമരത്തിലേക്ക്,സമരം പെരുന്നാൾ ദിനത്തിൽ

തല്‍ക്കാലം ടാര്‍പോളിന്‍ വലിച്ച് കെട്ടിയാണ് മേല്‍ക്കൂരയായി ഉപയോഗിക്കുന്നത്. ഷെഡുകളെല്ലാം മഴ പെയ്യുമ്പോള്‍ ചോര്‍ന്നൊലിക്കും. കാറ്റടിക്കുമ്പോള്‍ മരച്ചില്ലകള്‍ വീണ് ഈ ടാര്‍പോളിന്‍ കീറിപ്പോകും. മൃഗശല്യവും രൂക്ഷമായിട്ടുണ്ട്. മഴ ശക്തമായതോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കഴിയാത്തത് മൂലം വലിയ ദാരിദ്ര്യത്തിലാണ് ഇവര്‍. വിളക്കില്‍ ഒഴിക്കാന്‍ മണ്ണെണ്ണ പോലുമില്ല.

Pathanamthitta map

മൃഗശല്യവും രൂക്ഷമായിട്ടുണ്ട്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഈ കൂരകളില്‍ ചെളിക്കുള്ളില്‍ കിടന്നുറങ്ങേണ്ട അവസ്ഥയാണ് ഈ ആദിവാസി കുടുംബങ്ങൾക്ക്. പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു ടാര്‍പോളിന്‍ മാത്രമാണ് ഒരു കുടുംബത്തിന് നല്‍കുന്നത്. കാറ്റിലും മഴയിലും കേരളം ദുരിതമനുഭവിക്കുന്നതോടൊപ്പം ആദിവാസി കുടുംബങ്ഹളും തീരാ വേദനയിലാണ്.
English summary
Adivasi families troubling in Pathanamthitta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X