കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീതാനന്ദന്‍ ഇടഞ്ഞു; സികെ ജാനുവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യം

  • By Anwar Sadath
Google Oneindia Malayalam News

കല്‍പ്പറ്റ: വര്‍ഷങ്ങളായി ആദിവാസി ഗോത്രമഹാസഭയില്‍ സികെ ജാനുവിനൊപ്പം പ്രവര്‍ത്തിച്ചുവരുന്ന സംഘടനയുടെ കോ ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍ ജാനുവിനെതിരെ രംഗത്തെത്തി. ജാനുവിന്റെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. ജാനുവിന്റെ ബാങ്ക് അക്കൗണ്ടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പുറത്തുനിന്നുള്ള സാമ്പത്തിക ശക്തി ജാനുവിനെ നിയന്ത്രിക്കുകയാണെന്നും ഗീതാനന്ദന്‍ ആരോപിച്ചു.

മുത്തങ്ങ കലാപത്തിത്തിന്റെ അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ടാണ് ജാനുവും ഗീതാനന്ദനും തെറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ആദിവാസികളുടെ ഗോത്രമഹാസഭയില്‍ ഗീതാനന്ദന് എന്തു കാര്യമെന്ന് നേരത്തെ സി.കെ.ജാനു ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗീതാനന്ദന്‍ ജാനുവിനെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ck-janu

മുത്തങ്ങ അനുസ്മരണ സമ്മേളനത്തിനായി മാത്രം പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ജാനു ചെലവഴിച്ചതെന്ന് ഗീതാനന്ദന്‍ പറഞ്ഞു. ആദിവാസികളെ ഭിന്നിപ്പിക്കാനായി പണം കൈപ്പറ്റുന്ന ജാനു കള്ളപ്പണം വെളുപ്പിക്കാനായി കൂട്ടുനില്‍ക്കുകയാണ്. ജാനു സംഘപരിവാര്‍ ശക്തികളുടെ കളിപ്പാട്ടമായി മാറിയെന്നും ഗീതാനന്ദന്‍ ആരോപിച്ചു.

മുത്തങ്ങ കലാപത്തില്‍ കൊല്ലപ്പെട്ട ജോഗിയുടെ മകന്‍ ശിവന്‍ അധ്യക്ഷനായി ഗോത്രമഹാസഭ പുന:സംഘടിപ്പിക്കാനാണ് ഗീതാനന്ദന്റെ നീക്കം. ഇതോടെ ജാനുവിന്റെ നേതൃത്വത്തിലും ജോഗിയുടെ മകന്റെ നേതൃത്വത്തിലും രണ്ടു ഗോത്രമഹാസഭയുണ്ടാകും. കൊല്ലപ്പെട്ട ജോഗിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഗീതാനന്ദന്‍ ആവശ്യപ്പെട്ടു. പുതിയ സംഘടനയെ ശക്തിപ്പെടുത്താനും ഗീതാനന്ദന്‍ സമരം തുടങ്ങിക്കഴിഞ്ഞു. മാര്‍ച്ച് രണ്ടാംവാരം ആരംഭിക്കാനിരിക്കുന്ന നില്‍പ് സമരത്തോടൊപ്പം പട്ടയം കിട്ടിയ ആദിവാസികളെ കുടിയിരുത്താനുള്ള നടപടികളും ഗോത്രമഹാസഭ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
adivasi gothra mahasabha leader geethanandan against c k janu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X