പ്രളയകാലത്ത് രണ്ടരക്കോടിയുടെ പദ്ധതി വാഗ്ദാനം ചെയ്ത് ചതിച്ചെന്ന്, മഞ്ജു വാര്യർക്കെതിരെ ഗോത്രമഹാസഭ
കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ ആദിവാസി ഗോത്രമഹാസഭ രംഗത്ത്. പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാണ് ആരോപണം. മഞ്ജു വാര്യര്‍ നേതൃത്വം കൊടുക്കുന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷനെതിരെയാണ് ആദിവാസി ഗോഗ്രമഹാസഭ രംഗത്ത് എത്തിയിരിക്കുന്നത്. 2018ലെ ആദ്യ പ്രളയത്തില്‍ വയനാട്ടിലെ ആദിവാസി കോളനികളുടെ പുനരധിവാസം നടത്താമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് പാലിച്ചില്ല എന്നാണ് ആരോപണം.
പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ രണ്ടരക്കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 1.35 ലക്ഷം രൂപ മാത്രം തരാം എന്നാണ് ഇപ്പോള്‍ പറയുന്നത് എന്നും ഗോത്രസഭ നേതാവ് എം ഗീതാനന്ദൻ പറയുന്നു.

പുനരധിവാസ പദ്ധതി ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ സ്വയം സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം പനമരം പഞ്ചായത്തിനേയും ജില്ലാ ഭരണകൂടത്തേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം പുനരധിവാസത്തിനുളള ഒരു നടപടിയും പ്രദേശത്ത് സ്വീകരിച്ചിട്ടില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന് പുനരധിവാസം വാഗ്ദാനം ചെയ്തിരുന്നത് കൊണ്ട് കോളനിയിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല എന്ന് ഗീതാനന്ദൻ പറയുന്നു.
മഞ്ജു വാര്യര്‍ക്കെതിരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടി മറുപടി നല്‍കിയത് വ്യക്തി എന്ന നിലയ്ക്ക് പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ്. നിലവില്‍ മൂന്നര ലക്ഷം നല്‍കിയെന്നും ഇനി 10 ലക്ഷം കൂടി മാത്രമേ നല്കാന് സാധിക്കൂ എന്നും നടി വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications