കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയകാലത്ത് രണ്ടരക്കോടിയുടെ പദ്ധതി വാഗ്ദാനം ചെയ്ത് ചതിച്ചെന്ന്, മഞ്ജു വാര്യർക്കെതിരെ ഗോത്രമഹാസഭ

Google Oneindia Malayalam News

കൊച്ചി: നടി മഞ്ജു വാര്യര്‍ക്കെതിരെ ആദിവാസി ഗോത്രമഹാസഭ രംഗത്ത്. പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാണ് ആരോപണം. മഞ്ജു വാര്യര്‍ നേതൃത്വം കൊടുക്കുന്ന മഞ്ജു വാര്യര്‍ ഫൗണ്ടേഷനെതിരെയാണ് ആദിവാസി ഗോഗ്രമഹാസഭ രംഗത്ത് എത്തിയിരിക്കുന്നത്. 2018ലെ ആദ്യ പ്രളയത്തില്‍ വയനാട്ടിലെ ആദിവാസി കോളനികളുടെ പുനരധിവാസം നടത്താമെന്ന് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് പാലിച്ചില്ല എന്നാണ് ആരോപണം.

മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!മൂന്നോളം പ്രണയങ്ങൾ, സിനിമ കാണലും മറ്റുമായി കറക്കം, ഡിഗ്രി പോലുമില്ല, ജോളിയെ ഓർത്ത് സഹപാഠികൾ!

പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസി കോളനിയിലെ 57 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ രണ്ടരക്കോടിയുടെ പദ്ധതിയാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ അതിന് ശേഷം ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും 1.35 ലക്ഷം രൂപ മാത്രം തരാം എന്നാണ് ഇപ്പോള്‍ പറയുന്നത് എന്നും ഗോത്രസഭ നേതാവ് എം ഗീതാനന്ദൻ പറയുന്നു.

manju

പുനരധിവാസ പദ്ധതി ഏറ്റെടുക്കാന്‍ മഞ്ജു വാര്യര്‍ സ്വയം സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നു. ഇക്കാര്യം പനമരം പഞ്ചായത്തിനേയും ജില്ലാ ഭരണകൂടത്തേയും അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം പുനരധിവാസത്തിനുളള ഒരു നടപടിയും പ്രദേശത്ത് സ്വീകരിച്ചിട്ടില്ല. മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ പുനരധിവാസം വാഗ്ദാനം ചെയ്തിരുന്നത് കൊണ്ട് കോളനിയിലെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളും ലഭിച്ചിട്ടില്ല എന്ന് ഗീതാനന്ദൻ പറയുന്നു.

ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം! ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!

മഞ്ജു വാര്യര്‍ക്കെതിരെ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നടി മറുപടി നല്‍കിയത് വ്യക്തി എന്ന നിലയ്ക്ക് പദ്ധതി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നാണ്. നിലവില്‍ മൂന്നര ലക്ഷം നല്‍കിയെന്നും ഇനി 10 ലക്ഷം കൂടി മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും നടി വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. പുനരധിവാസ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ മഞ്ജു വാര്യര്‍ ഫൗണ്ടേഷന് മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഗീതാനന്ദൻ ആവശ്യപ്പെട്ടു.

English summary
Adivasi Gotra Mahasabha against actress Manju Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X