കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദിവാസി യുവാവിന്റെ മരണത്തില്‍ പ്രതിഷേധം ഇരമ്പുന്നു; മുസ്ലീം ലീഗ് പ്രതിരോധത്തില്‍

  • By അൻവർ സാദത്ത്
Google Oneindia Malayalam News

പാലക്കാട്: ആഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി മുക്കാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. വ്യാഴാഴ്ച വൈകുന്നേരമാണു കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ മോഷണക്കുറ്റം ആരോപിച്ചു ക്രൂരമായി മര്‍ദ്ദിച്ചത്.

ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...ഷംസുദ്ദീന്‍ എംഎല്‍എക്ക് കണക്കിന് കേട്ടു; കൂടെ ഇരുന്ന ഉടനെ ചാടി എഴുന്നേറ്റു!! മധു മതി, എണീറ്റുപോടാ...

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് എത്തി ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇയാള്‍ മരിച്ചത്. സംഭവ സ്ഥലത്തുനിന്നും മധുവിനെ മര്‍ദ്ദിക്കുന്ന സെല്‍ഫിയെടുത്തത് മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീന്റെ അടുത്ത അനുയായി ഉബൈദ് ആണ്. ഇയാള്‍ കേസില്‍ മുഖ്യപ്രതി ആതോടെ മുസ്ലീംലീഗ് പ്രതിരോധത്തിലായി.

 photo-
കണ്ണൂരില്‍ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ രംഗത്തെത്തിയ മുസ്ലീംലീഗിന് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്ന സംഭവം കളങ്കമുണ്ടാക്കി. അതേസമയം, ഉബൈദിനെ ന്യായീകരിച്ച് എംഎല്‍എ രംഗത്തെത്തിയത് കൂടുതല്‍ വിവാദത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ്.

തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വ്യാജപ്രചരണം നടത്തുകയാണെന്നാണ് ഷംസുദ്ദീന്‍ പറയുന്നത്. ഉബൈദ് മധുവിനെ പിടികൂടുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. സെല്‍ഫി മാത്രമേ എടുത്തിട്ടുള്ളൂ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ന്യായമായ ശിക്ഷ നല്‍കണമെന്നും താന്‍ ഇതില്‍ ഇടപെടില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു പൊലീസ് നല്‍കുന്ന സൂചന. ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐജി എംആര്‍ അജിത് കുമാറിനാണ് അന്വേഷണ ചുമതല.

എന്തുകൊണ്ടാകും മമ്മൂട്ടിക്ക് മധുവിന്റെ ആദിവാസി സ്വത്വം ഒരു അധിക്ഷേപമായി തോന്നുന്നത്- രശ്മി എഴുതുന്നു

ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...ഒരു തുള്ളി വെള്ളം പോലും കൊടുത്തില്ല! ഒമ്പത് വർഷത്തിന് ശേഷം മല്ലി കണ്ടത് മകന്റെ മൃതദേഹം...

English summary
Adivasi man beaten by mob, dies in Kerala: Selfie taken by muslim league worker.Muslim league under controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X