കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ പറ്റിച്ചെന്ന് ആദിവാസികൾ; വീടിന് മുമ്പിൽ കുടിൽകെട്ടി സമരത്തിനൊരുങ്ങുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
മഞ്ജു വാര്യർ പറ്റിച്ചെന്ന് ആദിവാസികൾ | Oneindia Malayalam

വയനാട്: മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. മലയാളികൾ എന്നും നെഞ്ചോട് ചേർക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ മഞ്ജുവിന്റേതായി ഉണ്ട്. വിവാഹ ശേഷം സിനിമയുമായി അകന്ന് കഴിഞ്ഞിരുന്ന മഞ്ജു ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് വെള്ളിത്തിരയിലേക്ക് വീണ്ടുമെത്തുന്നത്. രണ്ടാം വരവിലും ഗംഭീര സ്വീകരണമാണ് മലയാളികൾ മഞ്ജുവിന് നൽകിയത്.‌

അഭിനയത്തിനൊപ്പം സാമൂഹ്യപ്രവർത്തനത്തിലും സജീവമായിരുന്നു മഞ്ജു വാര്യർ. സാധാരണക്കാർക്ക് കൈത്താങ്ങായി മാറിയ മഞ്ജുവിന്റെ നല്ല മനസിന് സോഷ്യൽ മീഡിയയും നിറഞ്ഞ കൈയ്യടിയാണ് നൽകാറുണ്ടായിരുന്നത്. എന്നാലിപ്പോൾ വീട് നൽകാമെന്ന് വാഗ്ദാനം നൽകി മഞ്ജു വാര്യർ പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് വയനാട്ടിലെ ഒരു കൂട്ടം ആദിവാസികൾ.

വയനാട്ടിൽ നിന്നും

വയനാട്ടിൽ നിന്നും

വയനാട് പരിക്കുനി കോളനിയിലെ ആദിവാസി വിഭാഗത്തിൽ പെട്ടവരാണ് മഞ്ജു വാര്യർക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒന്നര വർഷം മുമ്പ് മഞ്ജു വാര്യർ വീട് വച്ച് തരാമെന്ന് ഉറപ്പ് നൽകിയിരുന്നതായി ഇവർ‌ പറയുന്നു. പത്ര സമ്മേളനം വിളിച്ചാണ് ഇവർ നടിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.

 പദ്ധതി തയാറാക്കി

പദ്ധതി തയാറാക്കി

ഒന്നര വർഷം മുമ്പ് ആദിവാസി കോളനിയിലെത്തിയ മജ്ഞു വാര്യർ വീട് വെച്ചു നൽകാമെന്ന് ഉറപ്പ് നൽകി. ജില്ലാ ഭരണകൂടവുമായി ചേർന്ന് ഇതിനുള്ള പദ്ധതിയും തയാറാക്കി. എന്നാൽ വീട് നിർമിക്കാനുള്ള പ്രാരംഭ നടപടികൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് കോളനി നിവാസികളുടെ ആക്ഷേപം.

 മറ്റ് പദ്ധതികളും ലഭിക്കുന്നില്ല

മറ്റ് പദ്ധതികളും ലഭിക്കുന്നില്ല

57 ആദിവാസി കുടുംബങ്ങളാണ് പരിക്കുനി കോളനിയിൽ ഉള്ളത്. വീട് വച്ചു നൽകാമെന്ന മഞ്ജു വാര്യർ ഉറപ്പ് നൽകിയതോടെ മറ്റ് പദ്ധതികളിലൂടെയുള്ള സഹായങ്ങളൊന്നും ലഭിക്കാത്ത അവസ്ഥയാണെന്ന് ആദിവാസികൾ പറയുന്നു. ഈ സാഹചര്യത്തിലാണ് നടിക്കെതിരെ പരസ്യപ്രതിഷേധത്തിന് ഇവർ ഒരുങ്ങുന്നത്.

 കുടിൽകെട്ടി സമരം

കുടിൽകെട്ടി സമരം

ഫെബ്രുവരി 13ന് മഞ്ജു വാര്യർക്കെതിരെ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് പരക്കുനിയിലെ ആദിവാസി കുടുംബങ്ങൾ. തൃശൂരിലെ നടിയുടെ വീടിന് മുമ്പിൽ കുടിൽകെട്ടി സമരം തുടങ്ങുമെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി,

 സാമൂഹ്യപ്രവർത്തനം സജീവം

സാമൂഹ്യപ്രവർത്തനം സജീവം

സിനിമയിലേക്കുള്ള തിരിച്ച് വരവിനോടൊപ്പം സാമൂഹ്യപ്രവർത്തനത്തിലും സജീവമായ ഇടപെടലുകൾ നടത്തുകയായിരുന്നു മഞ്ജു വാര്യർ. കലോത്സവ വേദിയിൽ നിന്നും കണ്ടെടുത്ത 12 ഓളം കുട്ടികളുടെ തുടർനൃത്ത പഠനത്തിന് സഹായം നൽകുന്നത് മഞ്ജു വാര്യരാണ്. ഇവരിൽ നാല് കുട്ടികൾക്ക് മഞ്ജു വാര്യർ വീട് വെച്ച് നൽകിയിരുന്നു.

 പ്രളയത്തിലും താരമായി

പ്രളയത്തിലും താരമായി

പ്രളയകാലത്തെ മഞ്ജു വാര്യരുടെ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയയിൽ നിരഞ്ഞ കൈയ്യടി സ്വന്തമാക്കിയിരുന്നു. ദുരിതബാധിതരായവർക്ക് താമസത്തിനായി തന്റെ വീട് തന്നെ തുറന്ന് കൊടുത്തിരുന്നു ലേഡി സൂപ്പർ സ്റ്റാർ. വീട് വാഗ്ദാനം നൽകി പറ്റിച്ചുവെന്ന പരക്കുനിയിലെ ആദിവാസികളുടെ ആരോപണത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

 രാഷ്ട്രീയത്തിലേക്ക്?

രാഷ്ട്രീയത്തിലേക്ക്?

ഇതിനിടെ മഞ്ജു വാര്യർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കോൺഗ്രസ് നേതാക്കളുമായി മഞ്ജു വാര്യർ ചർ‌ച്ച നടത്തിയെന്നായിരുന്നു വാർത്ത. തിരഞ്ഞെടുപ്പിൽ താരം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു..

നിഷേധിച്ച് താരം

നിഷേധിച്ച് താരം

ശബരിമല വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിന് മഞ്ജു വാര്യർ ആദ്യം പിന്തുണ നൽകുകയും പിന്നീട് ഇതിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടി കോൺഗ്രസിനൊപ്പം ചേരുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്ത വലിയ ചർച്ചയായി. എന്നാൽ ഒരു പാർട്ടിയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും മഞ്ജു വാര്യർ വ്യക്തമാക്കുകയായിരുന്നു.

പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?പ്രിയങ്കയുടെ യഥാർത്ഥ ദൗത്യം 2022ൽ? ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി?

English summary
adivasis to protest against actress manju warrier. They alleged that she cheated them by promising to build new homes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X